19-ാ മത് വല്ലാർപാടം മരിയൻ തീർഥാടനം
ജീവിതത്തിലെ വെല്ലുവിളികളും പ്രതിസന്ധികളും സസന്തോഷം തരണം ചെയ്യുന്നതിന് പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും വിശ്വാസവും കാത്തു സൂക്ഷിക്കണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു.19-ാ മത് വല്ലാർപാടം മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സമൂഹബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 19- മത് മരിയന്‍ തീർത്ഥാടനത്തിലും പൊന്തിഫിക്കൽ ദിവ്യബലിയിലും ആയിരങ്ങൾ പങ്കെടുത്തു. വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള ആശീര്‍വദിച്ച പതാകയേന്തി കിഴക്കന്‍ മേഖലയില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം […]