ഈസ്റ്റർ സന്ദേശം 2023

ദൈവീകതയെന്ന കൃപ നിറഞ്ഞ സാധ്യതയിലേക്ക് ഒരാൾക്ക് ഉയരാനാകുമെന്നാണ് ഉത്ഥിതനായ ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്. ഈ സാധ്യത ഒരു തുറന്ന വാതിലായി നമ്മുടെ മുന്നിലുണ്ട്. എന്നാൽ എന്തൊക്കെയോ ബാധ്യതകളുടെ കല്ലുരുട്ടിവച്ച് സാധ്യതകളുടെ വാതിൽ നമ്മൾ അടച്ചു കളയുന്നു. പിന്നെ വെള്ളയടിച്ച കുഴിമാടങ്ങളായി നമ്മൾ ശിഷ്ടകാലം കഴിച്ചു കൂട്ടുന്നു.

ഉയിർപ്പിനു മുമ്പുള്ള കാലത്തെ തപസ്സു കാലമെന്ന് നമ്മൾ വിളിക്കുന്നത് എന്തുകൊണ്ടാണ്? ക്രിസ്തുവിൽ ഒന്നാകാൻ വ്രതമെടുത്ത് ഒരാൾ തപസ്സിരിക്കേണ്ട കാലമാണത്. വ്രതശുദ്ധിയോടെയുള്ള ഈ കാത്തിരിപ്പിനു ശേഷം ഒരാൾ ക്രിസ്തുവിന്റെ അനന്തസ്നേഹത്തിലേക്ക് വളരുന്നു. സ്വയമുരുകാനും, സ്വയം മരിക്കാനും, സ്വയം ഒരുക്കാനുമുള്ള കാലമാണ് തപസ്സു കാലമെങ്കിൽ ഉയരാനും വളരാനുമുള്ള കാലമാണ് ഉയിർപ്പുകാലം.

ഉയർപ്പിക്കപ്പെട്ട ശിഷ്യരാണ് ക്രിസ്തുവിന്റെ ഉയിർപ്പിന്റെ ഏറ്റവും വലിയ തെളിവും സാക്ഷ്യവുമെന്ന് വി. തോമസ് അക്വീനാസ് എഴുതി. സ്വാർത്ഥതയിൽ ജീവിക്കുന്ന ക്രൈസ്തവർ ഉയിർപ്പിന്റെ വിരുദ്ധ സാക്ഷ്യങ്ങളായി തീരുമെന്ന് വി. ഐറേനിയൂസ് ഓർമ്മപ്പെടുത്തി. നമ്മുടെ നാട്ടിൽ മാലിന്യ സംസ്കരണ പ്രശ്നം, ബഫർസോൺ പ്രശ്നം എന്നിവ നമ്മെ നിരന്തരം അസ്വസ്ഥരാക്കുമ്പോൾ കൃത്യമായ നിലപാട് എടുക്കാൻ നാം സ്വന്തം സുഖത്തിന്റെ കംഫർട്ട് സോൺ ഭേദിച്ച് പുറത്ത് വരണം

ക്രിസ്തുവിലേക്ക് വളരാനുള്ള ക്ഷണമാണ് ഈസ്റ്റർ നൽകുക. അനുനിമിഷം ക്രിസ്തുവിലേക്കുള്ള ദൂരം നാം കുറക്കണം. “എന്നിലൂടെ നടക്കാനേ എന്റെ കാലുകൾക്കറിയൂ എന്നത് സത്യമാണെങ്കിലും “ഞാൻ അപ്രത്യക്ഷനാകുമ്പോഴേ ക്രിസ്തു പ്രതൃക്ഷനാകൂ എന്ന സത്യവും നമ്മൾ അറിയണം, ധ്യാനിക്കണം.

ക്രിസ്തുവിൽ ഉയർപ്പിക്കപ്പെട്ടവർ ക്രിസ്തുവിന്റെ കണ്ണുകളിലൂടെ ലോകത്തെ നോക്കിക്കാണാൻ പഠിക്കുന്നു. എമ്മാവൂസിലേക്കുള്ള വഴിയും എമ്മാവൂസിൽ നിന്നുള്ള വഴിയും രണ്ട് ധ്രുവങ്ങൾ പോലെയാണ്. എമ്മാവൂസ് വഴിയിൽ ക്രിസ്തുവിന്റെ കൂടെ നടന്ന ശിഷ്യർക്ക് മന്ദതയും, മ്ലാനതയും, അന്ധതയും മാറി, ഹൃദയത്തിലെ അഗ്നി അവർ തെളിഞ്ഞു കണ്ടു. ക്രിസ്തുവിന്റെ കണ്ണുകളിലൂടെ നോക്കിയപ്പോൾ എന്തിലും ഏതിലും ഉയിർപ്പിന്റെ മുദ്ര അവർ കണ്ടു.

ക്രിസ്തുവിന്റെ കണ്ണുകളിലൂടെ തന്നെതന്നെയും ലോകത്തേയും നോക്കിക്കാണുന്ന ഒരാൾ ലോകത്തിന് ഈസ്റ്റർ സന്ദേശമായി മാറാൻ തുടങ്ങും. ടോൾസ്റ്റോയിയുടെ റിസറക്ഷൻ എന്ന നോവലിൽ തന്റെ വഴിതെറ്റിയ ജീവിതം നന്നാക്കുമെന്ന് ഈസ്റ്റർ രാത്രിയിൽ കഥാനായകൻ തീരുമാനമെടുക്കുമ്പോൾ അകലെയുള്ള പള്ളിയിൽ പാതിരാക്കുർബ്ബാനയ്ക്കുള്ള മണിമുഴങ്ങി. എത്ര പാതിരാകുർബ്ബാനയിൽ പങ്കെടുത്തിട്ടും എത്രവട്ടം മണിനാദം കേട്ടുണർന്നിട്ടും ക്രിസ്തുവിന്റെ സ്നേഹത്തിൽ നമ്മൾ ഉയർപ്പിക്കപ്പെടാത്തത് എന്തേയെന്ന് നാം ഇത്തവണയെങ്കിലും ചോദിക്കണം. ഞാൻ കർത്താവിനെ കണ്ടു എന്ന്, വാക്കിലൂടെ നോക്കിലൂടെ ചലനത്തിലൂടെ പ്രഘോഷിക്കുവാൻ നമുക്കേവർക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

ഏവർക്കും ഈസ്റ്റർ ആശംസകൾ

തൈലപരികർമ്മ പൂജ 2023

ക്രിസ്തുവിൽ ഏറ്റവും സ്നേഹം നിറഞ്ഞ എന്റെ വൈദിക സഹോദരരേ, വത്സല മക്കളെ.

  1. വൈദികൻ ആത്മാവാൽ അഭിഷിക്തനായവനാണ്

കർത്താവിന്റെ ആത്മാവ് എന്റെമേലുണ്ട്. എന്തെന്നാൽ ദരിദ്രരോട് സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്ന അഭിഷേചിച്ചിരിക്കുന്നു. അഭിഷിക്തനായ ക്രിസ്തുവാണ് ദരിദ്രരോട് സുവിശേഷം പ്രസംഗിച്ചത്. ക്രിസ്തു പ്രഘോഷിച്ചതൊക്കെയും, ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുചേരുന്നവർ പ്രഘോഷിക്കേണ്ടതും, അവർതന്ന സുവിശേഷമാകേണ്ടതുമാണ്. പാപികളും, ബലഹീനരുമായ വ്യക്തികളാണ് ക്രിസ്തുവിൻറ പൗരോഹിത്യമെന്ന ദാനത്തിന് അർഹരായിരിക്കുന്നത്. വിശുദ്ധ ലേപനത്താൽ അഭിഷിക്തരാകുന്നതും പ്രത്യേക സിദ്ധിയാൽ ജീവിത ദൗത്യത്തിന്റെ തൈലത്താൽ അഭിഷികരായ വൈദികർ വീണ്ടും മറ്റുള്ളവരെ വിശുദ്ധീകരിക്കുന്നതും സുവിശേഷ സമാനമായ സദ്വാർത്തയാണ്. അതിനായി ഓരോ പുരോഹിതനും യോഹന്നാനെ പോലെ ക്രിസ്തുവിന്റെ ചങ്കിൽ ചാരണം, അവന്റെ കുരിശിൽ ചേരണം. അവന്റെ അമ്മയ കേൾക്കണം. സഹനങ്ങളും പരീക്ഷണങ്ങളുമുണ്ടാകുമ്പോൾ അവയെ അതിജീവിക്കു വാനുള്ള കരുത്ത് സ്വായത്തമാക്കിയ വൈദികനാണ് യഥാർത്ഥ ദൈവവിളിയുടെ അവകാശി.

  1. വൈദികൻ: ചുറ്റുമുള്ളവരെ സമ്പന്നമാക്കുന്നവനാണ്

നമ്മുടെ പൗരോഹിത്യത്തിന്റെ പ്രാഭവം കൊണ്ടും ജീവിതം കൊണ്ടും യേശുവിനെ പോലെ ചുറ്റുമുള്ളവരുടെ ജീവിതങ്ങൾ സമ്പന്നവും സന്തോഷവുമാക്കേണ്ട കടമ നമ്മുക്കുണ്ട്. ക്രിസ്തു
മനുഷ്യഹൃദയങ്ങള സ്പർശിച്ചതു പോല ഓരോ വൈദികനും വചനം പങ്കുവയ്ക്കുമ്പോൾ തന്നെ ശ്രവിക്കുന്നവരുടെ ഹൃദയങ്ങളെ സ്പർശിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യണം. അജപാലന
ശുശ്രുഷയിൽ അനുദിന സഭാജീവിതത്തിന്റെ ചെറിയ കാര്യങ്ങളിൽപ്പോലും നാം ജനങ്ങൾക്ക് യഥാർത്ഥമായ ആനന്ദവും സംതൃപ്തിയും, അതുവഴി ദൈവത്തിന്റെ കാരുണ്യവും സ്നേഹവും അനുഭവവേദ്യമാക്കേണ്ടതാണ്. കൊടുക്കാനുള്ള ഈ തീക്ഷണതയാണ് പൗരോഹിത്യത്തിന്റെ രണ്ടാമത്തെ സന്തോഷം. വി. ബർണ്ണാർഡ് പറയുന്ന പോലെ പുരോഹിതൻ ആദ്യം സംഭരണിയാകണം, പിന്നെ നീർച്ചാലാകണം.

  1. ക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവുമാണ് വേദികൻ

ക്രിസ്തു പഠിപ്പിച്ച സുവിശേഷത്തിലെ വിലപ്പെട്ട മുത്ത് അവിടുത്തെ സ്നേഹവും കാരുണ്യവുമാണ്. അതുപോലെ അജപാലകരുടെ കാരുണ്യവും സ്നേഹവുമുള്ള ജീവിതങ്ങളാണ് സാധാരണ ജനങ്ങൾക്ക് സുവിശേഷമാകേണ്ടത്. ക്രിസ്തുവിന്റെ നിത്യപൗരോഹിത്യം ലോകത്തിന് രക്ഷയുടെയും സൗഖ്യത്തിന്റെയും സുവിശേഷമായിരുന്നു. അതുപോലെ എളിയ പൗരോഹിത്യ സമർപ്പണവും, ത്യാഗജീവിതവും കൊണ്ട് ഓരോ വൈദികനും മറ്റുള്ളവർക്ക് സുവിശേഷമാകേണ്ടതാണ്.

യേശു പ്രഘോഷിച്ചതും നമ്മെ പഠിപ്പിക്കുന്നതുമായ സുവിശേഷത്തിൽ മൂന്ന് ഘടകങ്ങളുണ്ട്. ആദ്യം. സുവിശേഷം സത്യമാണെന്ന വസ്തുത. രണ്ടാമത് അതു നല്കുന്ന സന്തോഷം. മൂന്നാമത്, സുവിശേഷത്തിൽ ഉടനീളം തെളിഞ്ഞുനില്ക്കുന്നദൈവിക കാരുണ്യം. ഈ മൂന്ന് ഘടകങ്ങളും അജപാലന മേഖലയിൽ കൂട്ടിയിണക്കി വേണം നമ്മുടെ പൗരോഹിത്യം ജീവിക്കുവാനും, അജപാലന ശുശ്രൂഷ നിർവ്വഹിക്കുവാനും. ദൈവം സകല പാപികളിലും നിർലോഭം വർഷിക്കുന്ന അവിടുത്ത കാരുണ്യവും അത് ഹൃദയത്തിൽ വളർത്തുന്ന വ്യക്തിപരമായ ആനന്ദവും വൈദികർ തിരിച്ചറിയേണ്ടതാണ്. കാരണം
ജീവിതം തന്നെ കാരണ്യപൂർവ്വം അവിടുന്ന് നല്കിയ ഔദാര്യമാണ്.

  1. വൈദിക സമർപ്പണം എളിയവർക്കു സാന്ത്വനമാകേണ്ടതാണ്

ഫ്രഞ്ച് പുരോഹിതൻ, ജീൻ ബാപ്റ്റിസ്റ്റ് ലാകാർഡയറിന്റെ വാക്കുകളിൽ.
ഓരോ പുരോഹിതനും ക്രിസ്തുവിനെ പ്രതി തന്റെ അജഗണത്തെ സ്നേഹിക്കുവാനും അവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുവാനും വിളിക്കപ്പെട്ടവനാണ്. ഒരു പുരോഹിതന്റെ ജീവിതം, അജഗണത്തിന് ചാരി നിൽക്കാൻ ഒരു കുരിശും, കെട്ടിപ്പിടിക്കാൻ ഒരു സാകാരിയും, പൊട്ടിക്കരയാൻ ഒരു അൾത്താരയും, കോരി കുടിക്കാൻ ദൈവവചനവും, നിത്യം തണലാകാൻ വിശുദ്ധ മരവുമാവുക എന്നതാണ്. അവൻ അജഗണത്തിന് മുമ്പിൽ നിൽക്കുന്നവനും ക്രിസ്തുവിനെ പിന്തുടരാൻ വഴികാട്ടുന്നവനു മാണ്.

പ്രിയ വൈദിക സഹോദരരേ,
“പാവങ്ങളുടെ അമ്മ” എന്ന അറിയപ്പെടുന്ന കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസയുടെ ജീവിതം നമ്മുക്കു മാതൃകയും പ്രചോദനവുമാണ്. പാവങ്ങളെ നോക്കി പുഞ്ചിരിക്കുകയും വേദനിക്കുന്ന പാവങ്ങളെ തന്റെ ലോലമായ കരങ്ങളിൽ വാരിപ്പുണരുകയും ചെയ്തപ്പോൾ ക്രിസ്തുവിനെ കരങ്ങളിൽ വഹിച്ച അനുഭവമായിരുന്നു അതെന്ന് വിശുദ്ധ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതുപോലെ ഓരോ വൈദികനും നല്കുന്ന സാന്ത്വന സ്പർശവും കരുണയുള്ള ശുശ്രൂഷയുമാണ് അജപാലന മേഖലയിൽ സുവിശേഷമായി മാറുന്നത്.

  1. ക്രിസ്ത്വാനുഭവം പങ്കുവയ്ക്കേണ്ടവനാണ് വൈദികൻ

എന്നെ വിളിച്ചത് ദൈവത്തിന് എന്നോട് തോന്നിയ ഇഷ്ടം കൊണ്ടാണ് എന്ന തിരിച്ചറിവിൽ പ്രത്യാശ അവർക്കും രോഗികൾക്കും വൈദികരിൽ നിന്നു ലഭിക്കുന്ന കാരുണ്യ സ്പർശവും, ലാളിത്യമാർന്ന ശുശ്രൂഷയുമാണ് ഇന്നും സാധാരണ മനുഷ്യർക്ക് ക്രിസ്ത്വാനുഭവത്തിന്റെ തനിയാവർത്തനമാകുന്നത്.
ലോകത്തിനു പകർന്നുതന്ന ദൈവരാജ്യത്തിന്റെ അനുഭവം ഇന്ന് ഓരോ ക്രിസ്തു വൈദികനും ജീവിതത്തിൽ യാഥാർത്ഥ്യമാക്കേണ്ട ദൈവനാമത്തിലുള്ള കാരുണ്യപ്രവൃത്തിയും സ്നേഹശുശ്രൂഷയുമാണ്. ക്രിസ്തുവിന്റെ ശാന്തതയും എളിമയും വിനീത ഭാവവുമാണ് സുവിശേഷ ജീവിതത്തിൽ, ഇന്നും വൈദികർ മാതൃകയാക്കേണ്ടത്…. ജീവിക്കേണ്ടത്. അതിനാൽ എളിയവർക്കും പാവങ്ങൾക്കും പൗരോഹിത്യ ശുശ്രൂഷയിലൂടെ നാം സുവിശേഷമായിത്തീരണമെങ്കിൽ, ക്രിസ്തുവിന്റെ സ്നേഹവും ലാളിത്യവും, പ്രശാന്തതയും ഉൾക്കൊള്ളണമെന്നും ജീവിക്കണമെന്നുമാണ് പൗരോഹിത്യകൂട്ടായ്മയുടെ ഈ ദിനത്തിൽ പ്രിയ സഹോദര വൈദികരേ ഞാൻ നിങ്ങളെ പ്രത്യേകമായി അനുസ്മരിപ്പിക്കുന്നത്.

  1. ക്രിസ്തുവിന്റെ ലാളിത്യം മാതൃകയാക്കേണ്ടവനാണ് വൈദികൻ

ക്രിസ്തു മാംസം ധരിച്ചതും അവതരിച്ചതും ഏറ്റം എളിയ ചുറ്റുപാടുകളിലാണ്. അവിടുന്ന് ഒരു ശിശുവായി, ഒരു എളിയ മനുഷ്യനായി, പീഡകൾ സഹിച്ച്, നമുക്കായി കുരിശിൽ മരണമടഞ്ഞു. കുരിശു മരണത്തിലൂടെയാണ് അവിടുന്ന് ലോകരക്ഷ യാഥാർത്ഥ്യമാക്കിയത്. ക്രിസ്തുവിന്റെ നിത്യപൗരോഹിത്യം സ്വയാർപ്പണത്തിന്റെ മാതൃകയാണു നമുക്കു കാട്ടിത്തരുന്നത്. ദരിദ്രരോട് സന്തോഷത്തിന്റെ സുവിശേഷം പ്രഘോഷിക്കണമെങ്കിൽ ആദരപൂർവ്വകവും, വിനയാന്വിതവും, സ്വയം എളിമപ്പെടുത്തു ന്നതുമായ ക്രിസ്തുവിന്റെ മാതൃക വൈദികർ സ്വായത്തമാക്കണമെന്നും ഈ പെസഹാദിനം പ്രത്യേകമായി അനുസ്മരിപ്പിക്കുന്നു. അതുകൊണ്ടാണ്, “അവിടുന്നിൽ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിന് പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപിയാക്കി” എന്ന് പൗലോസ് അപ്പസ്തോലൻ ഉദ്ബോധിപ്പിക്കുന്നത് (2 കോറി 5,21) അതിനാൽ സ്വയാർപ്പണത്തിന്റെയും പരിത്യാഗത്തിന്റെയും പാതയിലൂടെ മാത്രമേ പൗരോഹിത്യ ജീവിതം ആനന്ദപൂർണ്ണവും അർത്ഥവത്തുമാക്കാൻ നമുക്കു സാധിക്കൂ.

  1. ദൈവാരൂപി നമ്മെ നയിക്കട്ടെ.

ദൈവസ്നേഹവും സഹോദരസ്നേഹവും ഹൃദയത്തിലേറ്റുന്നവരെ പരിശുദ്ധാത്മാവു നയിക്കുന്നു. അജപാലന മേഖലയിലെ നമ്മുടെ ഓരോ ചെറിയ ചുവടുവയ്പും ദൈവാത്മാവു പ്രകാശിപ്പിക്കട്ടെ. കർത്താവിന്റെ അരൂപിയോടുളള തുറവവിയും, താഴ്മയും, സമഗ്രതയുമായിരിക്കും അജപാലന മേഖലയിൽ എളിയവർക്കു സന്തോഷവും പാപികൾക്ക് മോചനവും, തിന്മയുടെ ശക്തികൾക്ക് കീഴ്പ്പെട്ടവർക്ക് സാന്ത്വനവും പകരുന്നത്. തന്റെ തിരുക്കുമാരന്റെ പീഡാസഹനത്തിലും കുരിശുമരണത്തിലും പങ്കുചേർന്ന പരിശുദ്ധ അമ്മ നിത്യസഹായ മാതാവ് എന്റെ എല്ലാ വൈദിക
സഹോദരങ്ങളെയും അവരുടെ പൗരോഹിത്യശുശ്രൂഷയിൽ അനുദിനം കാത്തു പാലിക്കുകയും നയിക്കുകയും ചെയ്യട്ടെയെന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഒരിക്കൽക്കൂടി ഈ ദിനത്തിന്റെ എല്ലാ നന്മകളും ഞാൻ ആശംസിക്കുന്നു.
ദൈവം ഏവരേയും സ്മൃദ്ധമായി അനുഗ്രഹിക്കട്ടെ!

ഓശാന ഞായർ 2023

ക്രിസ്തുവിൽ സ്നേഹവാത്സല്യം നിറഞ്ഞവരെ,

ഓശാന ഞായർ വിശുദ്ധ വാരത്തിന്റെ വാതിലാണ്. കരഘോഷങ്ങളും ആർപ്പുവിളികളുമായി കുരിശിലേക്ക് കർത്താവ് കടന്നു പോകുന്ന വൈരുദ്ധ്യാത്മകഥയാണ് ഓശാന ഞായറിന്റെ കാതൽ. ഓശാന ഞായറിന്റെ ഹൃദ്യമായ സന്ദേശം വിശ്വാസവും ആനന്ദവുമാണ്. ആദ്യമായി കുരുത്തോലകൾ കയ്യിലേന്തി ദാവീദിന്റെ പുത്രന് ജയ് വിളിക്കുമ്പോൾ നടത്തുന്നത് ആഴമായ വിശ്വാസ പ്രഖ്യാപനമാണ്. രണ്ടാമതായി നമ്മുടെ സങ്കടങ്ങളിലേക്കും ദുരിതങ്ങളിലേക്ക് ക്രിസ്തുനാഥൻ വിനീതനായി കടന്നുവന്നതിന്റെ ആനന്ദം നാം പ്രകടമാക്കുകയാണ്.

ഒരു മനുഷ്യന്റെ ദൈവീകതയുടെ അളവുകോലാണ് അവൻ എളിമ എളിമയുടെ ഉദാത്തമായ ക്രിസ്തു തന്നെയാണ്. ദൈവികമായ സമാനതകൾ നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിക്കാതെ ലോകത്തിൻറ രക്ഷയ്ക്ക് വേണ്ടി ഭൂമിയിൽ മനുഷ്യനായി ജന്മം എടുക്കുവാൻ ക്രിസ്തു തയ്യാറായെങ്കിൽ ഈ ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ എളിമയുടെ പാഠം പകർന്നു തന്നത് ക്രിസ്തുവാണ്. ഓശാന ഞായറിന്റെ ആർപ്പുവിളികൾക്കപ്പുറം ദുഃഖവെള്ളിയിലെ കൊലവിളിയുണ്ട് എന്ന് പലപ്പോഴും തോന്നാറുണ്ട് എന്നാൽ അത് ഒരു അനിവാര്യതയാണ്. ഓശാന ഞായറിൽ രക്ഷയ്ക്ക് വേണ്ടി ദാഹിച്ച ജനം ദുഃഖവെള്ളിയാഴ്ച രക്ഷയുടെ വഴി കണ്ടെത്തുകയായിരുന്നു. കാരണം ക്രിസ്തുവാണ് ലോകത്തിൻറെ ഏക രക്ഷകൻ. ആർത്തുവിളികളും ജയ് വിളികളും പ്രകടനങ്ങളും അല്ല മറിച്ച് കുരിശാണ് രക്ഷയുടെ ഏകമാർഗ്ഗം എന്ന സത്യത്തിലേക്ക് വചനം വിരൽ ചൂണ്ടുന്നു. കഴുതപ്പുറത്തേറിയ ക്രിസ്തുവും കുരിശേറിയ പെസഹാ കുഞ്ഞാടും എളിമയുടെ ദിവ്യമായ തുടർ ചിത്രങ്ങൾ തന്നെയാണ്. ക്രിസ്തുവിനെ കറുമുട്ടേണ്ട സമയം കൂടെയാണ് ഈ ഓശാന ഞായർ തിരുനാൾ. നിൻറെ രാജാവ് രക്ഷയും നീതിയുമായി കഴുതപ്പുറത്ത് വരുന്നു എന്ന സംഖ്യ പുസ്തകത്തിലെ സംഖ്യ 9.9) പ്രവാചക വചനത്തിലെ പൂർത്തീകരണമാണ് യേശുവിൻറെ ജെറുസലേം പ്രവേശനത്തിൽ സംഭവിക്കുന്നത്. ജനത്തിന്റെ അച്ഛതകൾ മൂലം ജെറുസലേം ദേവാലയത്തിൽ നിന്നും നഗരത്തിൽ നിന്നും ദൈവം ഇറങ്ങിപ്പോകുന്നതിന്റെ വിവരണം എസെക്കിയേൽ പ്രവാചകൻ നൽകുന്നുണ്ട് (എസ് 10:22-24) കിഴക്കേ മലമുകളിലേക്ക് പിൻവാങ്ങിയ ദൈവം ദൈവ നഗരത്തിലേക്കും ദൈവാലയത്തിലേക്കും തിരിച്ചു വരുമെന്നും പ്രവാചകൻ പറയുന്നുണ്ട് (എസ് 43. 1-5). ജെറുസലേമിന് നഷ്ടമായ ദൈവിക വീണ്ടും ലഭിച്ച സുദിനം ആയിട്ടാണ് ശാന ഞായർ പരിഗണിക്കപ്പെടുന്നത്. നമ്മുടെയും ജീവിതത്തിൽ നിന്ന് ദൈവം പടിയിറങ്ങി സാഹചര്യങ്ങളും സന്ദർഭങ്ങളും ഉണ്ടാകാം. നമ്മിലെ പോകാനിടയുള്ള മ്ലേച്ഛതകളും അഹന്തയും അശുദ്ധിയും ദൈവത്തെ പടിയിറക്കുന്ന എത്രയോ തിന്മകളുടെ കൂടാരമാണ് പലപ്പോഴും നാം. ദൈവം നമ്മിലേക്ക് വീണ്ടും കടന്നു വരാൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ള വാർത്തയാണ് ഓശാന ഞായറിൽ തിരുസഭാമാതാവ് നമുക്ക് നൽകുന്നത്.

ദൈവമല്ലാത്ത പലതിലും പല വ്യക്തികളിലും സന്തോഷിക്കുന്ന സ്വഭാവമാണ് പലപ്പോഴും നമ്മുടെ പാപത്തിന് കാരണം. എന്നാൽ ദൈവത്തിൽ സന്തോഷിക്കുവാൻ കഴിയുന്ന അവസ്ഥയിലേക്ക് ജെറുസലേം നിവാസികൾ വളർന്നതായിട്ടാണ് ഓശാന ഞായർ സാക്ഷ്യപ്പെടുത്തുന്നത്. ഇതാണ് നമുക്ക് നൽകുന്ന വെല്ലുവിളിയും. യഥാർത്ഥ സന്തോഷം കണ്ടെത്തേണ്ടത് ക്രിസ്തുവിലാണ്. ക്രിസ്തു എന്നതാണ് നാം തേടുന്ന സന്തോഷത്തിന്റെ പേര്. അതിനപ്പുറം ഉള്ളതെല്ലാം ക്ഷണികമാണെന്നുള്ള ബോധ്യത്തിലേക്ക് വളരണം. മയക്കുമരുന്നിന്റെയും ലഹരിയുടെയും നൈമിഷിക സുഖത്തിൽ മതി മറന്നുപോകുന്ന ഒരു യുവതലമുറ നമ്മോടൊപ്പം യാത്ര ചെയ്യുന്നുണ്ട് എന്നുള്ള അപകടം ഞാൻ ഓർമ്മപ്പെടുത്തുന്നു. ജീവിതത്തിന്റെ ലഹരി മുഴുവൻ കണ്ടെത്തേണ്ടത് ക്രിസ്തുവിലാണ്. പരിശുദ്ധ അമ്മ അതിനൊരു മാതൃകയാണ്. എൻറെ ചിത്തം എൻറെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു എന്ന പരിശുദ്ധ അമ്മ പാടിയത് ജീവിതത്തിന് മുഴുവൻ ലഹരിയും ആനന്ദവും പരിശുദ്ധ പൂർത്തീകരണത്തിൽ കണ്ടെത്തിയതിനാലാണ്. ദൈവത്തിൽ ആനന്ദിക്കുവാനുള്ള ആഹ്വാനമാണ് ഓശാന ഞായർ നമുക്ക് നൽകുന്നത്. കർത്താവിനെ കണ്ടെത്തുവാൻ വ്യഗ്രതപ്പെടുന്ന ഒരു തലമുറയിൽ, കർത്താവാണ് എൻറെ ജീവിതത്തിന്റെ മുഴുവൻ ആനന്ദവും എന്ന് വിളിച്ചു പറയുവാനുള്ള ആഹ്വാനമാണ് ഇന്നത്തെ തിരുനാൾ . യഥാർത്ഥ ആനന്ദം ക്രിസ്തുവാണെന്ന് തിരിച്ചറിയുവാനുള്ള ദൈവികനുഗ്രഹം നിങ്ങൾക്ക് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .

കെ.എല്‍.സി.എ. സുവർണ്ണ ജൂബിലി സന്ദേശം


കേരളത്തിലെ ലത്തീന്‍ സമൂഹത്തിന്റെയും സമുദായത്തിന്റെയും വളര്‍ച്ചയ്ക്ക് ചരിത്രപരമായ മുറ്റേം നടത്തിയ ആത്മായ സംഘടനയാണ് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലായി വ്യാപിച്ചുകിടക്കുന്ന സമുദായത്തിലെ അല്മായ ശക്തിയെ ഒരുമിച്ചുകൂട്ടി വിമോചനത്തിന്റെ പാതയിലൂടെ മുന്നോട്ട് നയിക്കാന്‍ രൂപപ്പെട്ടതാണ് ഇന്ന് അന്‍പത് വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ സംഘടന. സുവര്‍ണ്ണ ജൂബിലി സമാപനാഘോഷങ്ങള്‍ നടക്കു അവസരത്തില്‍ ഇടവകതലം മുതല്‍ സംസ്ഥാനതലം വരെ സംഘടനയെ ചലിപ്പിക്കുന്ന എല്ലാ നേതാക്കളെയും പ്രവര്‍ത്തകരെയും ഞാന്‍ അഭിനന്ദിക്കുകയാണ്. സഭയ്ക്കും സമുദായത്തിനും വേണ്ടി നിങ്ങള്‍ നടത്തുന്ന ത്യാഗപൂര്‍ണമായ സേവനങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു.
1972 മാര്‍ച്ച് 26ന് കൊച്ചിയില്‍ രൂപമെടുത്ത് കെഎല്‍സിയെ സഭയോട് ചേർന്ന് നിന്ന് ലത്തീന്‍ സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും മുന്നിട്ടിറങ്ങുകയും ചെയ്യുന്ന സംഘാത മുന്നേറ്റമാണ്. സമുദായ അംഗങ്ങള്‍ക്കിടയില്‍ ഒത്തൊരുമയും ഐക്യവും വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലൂടെ ഈ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമുദായം രാഷ്ട്രീയ ഭരണ മേഖലകളില്‍നിന്ന് നിരവധി അവഗണനകള്‍ നേരിടുന്ന ഒരു കാലഘട്ടമാണ്. ഭരണഘടന നമുക്ക് വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ ശബ്ദമായി കെഎല്‍സിഎ പൊതുസമൂഹത്തില്‍ സജീവമാകണം. വിഴിഞ്ഞം തീരദേശ സമരത്തില്‍ നാം അനുഭവിച്ച അവഗണനയും നീതി നിഷേധവും നമുക്ക് മറക്കാനാവില്ല. തീരപ്രദേശങ്ങളിലൂടെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കു തീരദേശ ഹൈവേ സംബന്ധിച്ച ആശങ്കകളും ആകുലതകളും നമുക്ക് മുന്നിലുള്ളപ്പോഴാണ് സംസ്ഥാന സമ്മേളനത്തിനായി നാം ഒരുമിക്കുന്നത് എന്ന കാര്യം ഗൗരവത്തില്‍ എടുക്കണം. സംവരണനിഷേധവും ഭരണനിര്‍വ്വഹണ തലങ്ങളിലെ പ്രാതിനിധ്യമില്ലായ്മയും സമുദായം നേരിടുന്ന വലിയ വെല്ലുവിളികളാണ്. സമകാലിക കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളില്‍ ലത്തീന്‍ കത്തോലിക്കര്‍ ഒരു രാഷ്ട്രീയ സ്വാധീന ശക്തിയായി വളർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്ലാ ഇടവകകളിലും ലത്തീന്‍ കത്തോലിക്ക സമുദായത്തിന്റെ സംഘാത മുറ്റേമായ കെഎല്‍സിഎ ശക്തി പ്രാപിക്കേണ്ടത് അനിവാര്യതയാണ്. അല്മായര്‍ക്കൊപ്പം തന്നെ വൈദികരും സന്യസ്ഥരും ഇതര സംവിധാനങ്ങളും ഒക്കെ കെഎല്‍സിയെ പ്രസ്ഥാനത്തിനോട് ചേർന്ന് നിന്ന് സമുദായത്തിന്റെ അവകാശസംരക്ഷണത്തിനായി മുന്നിട്ടിറങ്ങണം. സുവര്‍ണ്ണ ജൂബിലി ആഘോഷം ഈ അല്മായമുറ്റേത്തിന് പുത്തന്‍ ഉണര്‍വ് പ്രധാനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു. കെഎല്‍സിഎ പ്രസ്ഥാനത്തിന് നേതൃത്വം വഹിക്കുന്ന സംസ്ഥാന രൂപത അതിരൂപത ഭാരവാഹികള്‍ക്ക് ഒരിക്കല്‍ക്കൂടി സുവര്‍ണ്ണ ജൂബിലിയുടെ എല്ലാവിധ ആശംസകളും നേരുന്നു.

കുടുംബ വിശുദ്ധീകരണ ഇടവകതല ധ്യാനം ഉദ്ഘാടനം : വല്ലാര്‍പാടം ബസ്ലിക്ക


ക്രിസ്തുവില്‍ പ്രിയ ബഹുമാനപ്പെട്ട വൈദികരെ സഹോദരി സഹോദരന്മാരെ വത്സല മക്കളെ,
പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുസന്നിധിയില്‍ വച്ച് നമ്മുടെ അതിരൂപതയിലെ എല്ലാ ഇടവകകളിലും നടത്തുവാന്‍ പോകുന്ന കുടുംബ വിശുദ്ധീകരണ ധ്യാനത്തിന് നാം തുടക്കം കുറിക്കുകയാണ്. ഹെബ്രായരുടെ ലേഖനത്തില്‍ പന്ത്രണ്ടാം അധ്യായം പതിനാലാം വചനത്തില്‍ ഇപ്രകാരം വായിക്കുന്നു ‘വിശുദ്ധി കൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല’. വിശിഷ്യാ ഈ നോമ്പുകാലത്ത് ശാരീരിക മാനസിക വിശുദ്ധിയോടെ നമ്മുടെ കര്‍ത്താവിന്റെ സിന്നിധിയില്‍ അണയാന്‍ നമുക്ക് പരിശ്രമിക്കാം. ഹൃദയശുദ്ധിയുള്ളവരാണ് ദൈവത്തെ കാണുന്നത് (മത്താ 5,8) എ യേശുക്രിസ്തുവിന്റെ വചനങ്ങള്‍ ഓര്‍ത്തുകൊണ്ട് നമുക്ക് ജീവിതവിശുദ്ധിക്കായി പ്രാര്‍ത്ഥിക്കാം.
2022 ഡിസംബര്‍ 25ന് നമ്മുടെ അതിരൂപതയിലും 2023 ജനുവരി ഒന്നിന് എല്ലാ ഇടവകകളിലും കുടുംബ വിശദ്ധീകരണ വര്‍ഷം ഉദ്ഘാടനം ചെയ്യപ്പെട്ടു കോവിഡാനന്തരമുള്ള കുടുംബജീവിതത്തിലെ താളപ്പിഴകളും, ആത്മീയമായ താല്പര്യം ഇല്ലായ്മകളും, യുവജനത്തിന്റെ മാറുന്ന ജീവിത ശൈലികളും, കുടുംബ പ്രാര്‍ത്ഥനയ്ക്കും വിശുദ്ധബലിക്കുമെല്ലാം അര്‍ഹമായ പ്രാധാന്യങ്ങള്‍ നല്‍കാതെ വരുന്ന ഇന്നത്തെ അവസ്ഥ നമുക്ക് അസ്വസ്ഥതകളും മാനസിക പിരിമുറുക്കങ്ങളും സൃഷ്ടിക്കുമ്പോള്‍, ഇവിടെ മാനസാന്തരവും കണ്ണീരില്‍ കുതിര്‍ പ്രാര്‍ത്ഥനയും ഉണ്ടാകേണ്ടതുണ്ട്. ദൈവസ്‌നേഹത്തിന് പ്രത്യുത്തരം കൊടുക്കാന്‍ സാധിക്കാതെ പോയ എല്ലാ അവസരങ്ങളെയും നമ്മള്‍ തിരിച്ചറിയണം. വിശ്വാസ ജീവിതത്തിലും ഹൃദയ വിശുദ്ധിയിലും വന്നുപോയ കുറവുകള്‍ നമ്മള്‍ പരിഹരിക്കണം. അതിനുള്ള അവസരമാണ് ഈ കുടുംബ വിശുദ്ധീകരണ ധ്യാനം നമുക്ക് നല്‍കുത്. നാം വ്യക്തിപരമായി വിശുദ്ധീകരിക്കപ്പെടുമ്പോള്‍ നമ്മുടെ കുടുംബവും ഇടവകയും അതിരൂപതയും ഈ ദേശവും എല്ലാം വിശുദ്ധീകരിക്കപ്പെടും. യുദ്ധങ്ങളുടെയും അസമാധാനത്തിന്റെയും വിശ്വാസ തകര്‍ച്ചയുടെയും മദ്യലഹരി ആസക്തികളുടെയും കാലത്തിലൂടെയാണ് നാം കടു പോകുത്. യേശുക്രിസ്തുവിന്റെ പീഡാസഹന മരണ ഉത്ഥാന രഹസ്യങ്ങളെ ധ്യാനിക്കുത് വഴി ദൈവസ്‌നേഹം ആഴത്തില്‍ അനുഭവിക്കുവാനും ദൈവത്തിന്റെ മഹാകരുണയില്‍ അഭയം പ്രാപിക്കാനും നമുക്ക് സാധിക്കട്ടെ. ഇന്ന് വല്ലാര്‍പാടത്ത് നടത്തപ്പെടുന്ന ഈ ധ്യാനം നമുക്ക് കൃപയുടെ ആത്മീയ ഉണര്‍വിന് കാരണമായി തീരട്ടെ. എന്ന് ഞാന്‍ ആശംസിക്കുന്നു.
ഇതിന് നേതൃത്വം കൊടുക്കുന്ന അതിരൂപത പ്രൊക്ലമേഷന്‍ കമ്മീഷനിലെ ബഹുമാനപ്പെട്ട വൈദികരെയും അംഗങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. ദൈവവചനത്തില്‍ അടിസ്ഥാനമിട്ട് കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശില്‍ നിന്നുയരുന്ന സ്‌നേഹത്തിന്റെ കുന്തിരിക്ക പുകയില്‍ നമ്മുടെ അതിരൂപതയും ഇടവകയും എല്ലാ കുടുംബങ്ങളും വിശുദ്ധീരിക്കപ്പെടട്ടെ. എന്ന്പ്രാര്‍ത്ഥിച്ചുകൊണ്ട് വരാപ്പുഴ അതിരൂപതയിലെ കുടുംബ വിശുദ്ധീകരണ ധ്യാനം ഞാന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഉദ്ഘാടനം ചെയ്യുു. ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ഹോം മിഷൻ 2023 ഉദ്ഘാടനം

ഈശോയിൽ വാത്സല്യമുള്ളവരേ

നമ്മുടെ അതിരൂപതയിൽ കുടുംബ വിശുദ്ധീകരണ വർഷം പ്രഖ്യാപിച്ച് ഇക്കഴിഞ്ഞ ക്രിസ്തുമസ് പാതിരാകുർബാന മധ്യേ ഞാൻ ഉദ്ഘാടനം ചെയ്തിട്ടുള്ളതാണല്ലോ എന്തു കൊണ്ടാണ്, എന്തിനുവേണ്ടിയാണ് ഈ കുടുംബ വിശുദ്ധീകരണ വർഷാചരണം എന്നതിനെക്കുറിച്ച് ഡിസംബർ മാസത്തിൽതന്നെ ഒരു ഇടയലേഖനത്തിലൂടെ ഞാൻ വിശദമായി നിങ്ങളെ അറിയിച്ചിട്ടുള്ളതാണ്. സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷയാണ് കുടുംബ പ്രേഷിത ശുശ്രൂഷ കാരണം കുടുംബമാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. അങ്ങനെയു ള്ള കുടുംബത്തിന്റെ വിശുദ്ധീകരണം സാധ്യമാക്കുന്നതിനുള്ള വിവിധ കർമ്മപരിപാടി കളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ‘ഹോം മിഷൻ,

മൂല്യങ്ങളുടെ പിള്ളത്തൊട്ടിലാണ് കുടുംബമെന്ന് നമുക്കേവർക്കും അറിയാമല്ലോ. മാതാപിതാക്കൾ അദ്ധ്യാപകരും, മക്കൾ വിദ്യാർത്ഥികളുമായിട്ടുള്ള ഒരു വിശുദ്ധാന്തരീ ക്ഷമുള്ള വിദ്യാലയമാണ് അത്. സർവ്വ മൂല്യങ്ങളും ധാർമ്മിക-ആത്മീയ കരുത്തും കൈമാറപ്പെടേണ്ടതും കുടുംബത്തിലാണ് വ്യക്തികൾ എങ്ങനെയാണോ അങ്ങനെയായിരി ക്കും കുടുംബം. ഒരു കുടുംബം എങ്ങനെയാണോ അങ്ങനെയായിരിക്കും സമൂഹവും ഒരു ഇടവകയും ആത്മീയതയുടെ കെട്ടുറപ്പോടും മൂല്യബോധത്തിന്റെ ചങ്കുറപ്പോടും വിട്ടുവീഴ്ചയുടെയും അംഗീകാരത്തിന്റെയും സൂക്ഷ്മതയോടുംകൂടെ കൈകാര്യം ചെയ്യപ്പെടേണ്ട സ്നേഹസദനമാകണം ഓരോ വീടും വീടിന്റെ അന്തരീക്ഷവും. ഒരുമി ച്ച് ചിന്തിക്കുന്ന, സ്നേഹത്തോടെ മനസ്സുതുറന്ന് സംസാരിക്കുന്ന, ഒരുമിച്ച് പ്രാർത്ഥിക്കുന്ന, ഒരുമിച്ചിരുന്ന് ഭക്ഷിക്കുന്ന, പരസ്പരം പ്രോത്സാഹിപ്പിക്കുന്ന, പരസ്പരം തിരുത്തുന്ന, നയിക്കുന്ന കരുതലിന്റെ സ്നേഹശൃംഖല തീർക്കണം കുടുംബത്തിൽ എന്നും, എപ്പോഴും. അവിടെ വ്യക്തികൾ എല്ലാ അർത്ഥത്തിലും ശക്തരാകും. അതാണ് നമ്മു ടെ കുടുംബത്തിന്റെ ആവശ്യവും. ഈ ലക്ഷ്യത്തോടെയാണ് ഞാൻ നമ്മുടെ അതിരുപതയിൽ കുടുംബ വിശുദ്ധീകരണ വർഷമായി പ്രഖ്യാപിച്ചതും അതിന്റെ നടപടികളു മായി മുന്നോട്ടുപോകുന്നതും. കോവിഡിന്റെ അപ്രതീക്ഷിതമായ കടന്നുകയറ്റവും, മദ്യം, മയക്കുമരുന്ന് മുതലായവയുടെ അതിപ്രസരവും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കയറൂരിവിട്ടിരിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെയും തെറ്റിദ്ധാരണകൾ ജനിപ്പിക്കുന്ന അബദ്ധ പ്രചരണങ്ങളുടേയും സത്യത്തിനും നീതിക്കും നിരക്കാത്ത തെറ്റായ വ്യാഖ്യാനങ്ങളുടെയും, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മൂടുപടമണിഞ്ഞ് കാണിച്ചു കൂട്ടുന്ന ജൽപനങ്ങളുടെയും കോപ്രായങ്ങളുടെയും നടുവിൽപ്പെട്ടുപോകുന്ന നമ്മുടെ യുവജനങ്ങൾ ക്കും ഇളംതലമുറയ്ക്കും ശരിയായ മാർഗ്ഗനിർദ്ദേശങ്ങളും ജീവിതമാതൃകയും നൽകേണ്ട ഭാരിച്ച ഉത്തരവാദിത്വമുണ്ട്, മൂല്യബോധമുള്ള ക്രൈസ്തവ കുടുംബങ്ങൾക്ക്, അതിനായി കുടുംബങ്ങളിൽ ഓരോ പിതാവും തികഞ്ഞ ജാഗ്രതയുള്ള കാവൽക്കാരനും ഓരോ മാതാവും സുവിശേഷമൂല്യങ്ങളുടെ പരിചാരികയും മക്കൾ നല്ല നിലത്തു വീണ വിത്തു വളരുംപോലെ വളർന്ന് ഫലം ചൂടുന്നതുമായ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെടണം. അങ്ങനെ ദൈവം പിതാവും നമ്മളെല്ലാവരും ഏകപിതാവിന്റെ മക്കളുമാകുന്ന സ്വാതന്ത്ര്യത്തിലേക്ക് വളരുകയും ചെയ്യുന്ന കുടുംബാന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതിനുവേണ്ടിയാണ് കുടുംബ വിശുദ്ധീകരണ വർഷത്തിലെ ഈ ഹോം മിഷൻ’ അതിന്റെ സത്ഫലങ്ങൾ നിങ്ങൾക്കും നമ്മുടെ ഇളംതലമുറയ്ക്കും ലഭിക്കുന്നതിനുവേണ്ടി കുടുംബങ്ങളുടെ മാതൃ കയായ തിരുക്കുടുംബത്തിന്റെയും നമ്മുടെ കുടുംബങ്ങളുടെയും കാവൽക്കാരനായ വിശുദ്ധ യൗസേപ്പിതാവിന്റെയും തിരുക്കുടുംബത്തിന്റെയും നമ്മുടെയും അമ്മയായ പരി. കന്യകാമറിയത്തിന്റെയും നിരന്തര മാദ്ധ്യസ്ഥ സഹായത്താൽ സ്വർഗ്ഗത്തിലെ കുടുംബമായ പരി. ത്രിത്വത്തിന്റെ പരിപാലനയും നിങ്ങൾക്ക് സമൃദ്ധമായി ഉണ്ടാകട്ടെ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിന്റെ അനുഗ്രഹം നിങ്ങളുടെമേലും നിങ്ങളുടെ കുടുംബങ്ങളുടെ മേലും സമൃദ്ധമായുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ‘ഹോം മീഷന്റെ അതിരൂപതാതല ഉദ്ഘാടനം ഇവിടെ ഞാൻ നിർവ്വഹിക്കുന്നു. ക്രിസ്തുവാകുന്ന പ്രകാശം ഈ അൾത്താരയിൽ നിന്ന് അതിരൂപതയിലെ മുഴുവൻ കുടുംബങ്ങളി ലേക്കും പരക്കട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട് ഈ കുടുംബജ്യോതി ഞാൻ പ്രകാശിപ്പിക്കുന്നു നിത്യപ്രകാശമായ ക്രിസ്തു നിങ്ങളുടെ പാതയിൽ പ്രകാശവും പാദങ്ങൾക്ക് വിളക്കുമാകട്ടെ.

Albertian Institute of Management

Scholarship Distribution 2023 March 14

Dear Rev. Dr. Antony Thoppil, Chairman of the College; Rev. Fr. Vincent Naduvilaparambil, Bursar of the College; Rev. Fr. John Christopher, Registrar of the College; Dr. J. Jameson, Controller of Examination of the College; Dr. Geo Jos Fernandez, Dean of the Institute; Dear faculty members, non-teaching staff, parents and my dear students,

When I was asked to give the scholarship to each one of you sitting here, one of the nine pillars of Albertian Institute of Management, I started to think on Scholarship. It is one of those words that we all can identify with, but it isn’t that easy to define. Dictionaries often define it to mean “academic achievement, learning; or the qualities of a scholar.”

When you think of a scholar, what images come to your mind? I think of a college professor, sitting at his or her desk immersed fully in his research activities. I think of the students buried deep in his or her studies on the top floor of the library. I think of a philosopher or a writer putting the finishing touches on a new book. They all represent people on a quest for knowledge, for the sake of knowledge. Scholarship is the quest, or the pursuit of knowledge, for the sake of knowledge.

Each of you sits here today because you have come to exemplify some of the qualities of scholars. You are excellent students. You accept the fact that the purpose of this B-school is to help you pursue knowledge for knowledge’s sake. You don’t always know where that knowledge will take you, but you know that you’ll need it to help you define your future or even the future of the society. Perhaps you will be the next Steve Jobs. Perhaps you will inspire countless others to engage in scholarship just like you. You should be commended for your hard work.

Congratulations to each one of you present here and to the proud parents.

Albertian Institute of Management, have started this scholarship in memory of the founding patron of the Institute and former Archbishop of the Archdiocese of Verapoly Late Archbishop Most Rev. Dr. Daniel Acharuparambil who was ordained to the priesthood on this day 57 years ago. This scholarship was started in the year 2010, remembering the great scholar and visionary with just 30,000 rupees per annum which today stands at 75 lakh rupees worth of scholarship per annum. I am happy that today 42 students are receiving this scholarship from all the strata of the society.

It is a privilege for me to announce today that Albertian Institute of Management will be continuing with this Scholarship worth 75 lakh rupees per annum for the academic year 2023 to 2024 also. I wish your academic excellence and extracurricular activities may take this great Institution to still higher levels.

Thank you and congratulations once again to all the recipients of Dr. Daniel Acharuparambil Memorial Scholarship. May God bless you all.

പരിശുദ്ധ ബെനഡിക്ട് പതിനാറാമൻ പാപ്പ അനുസ്മരണ പ്രഭാഷണം

27 വർഷം സഭയുടെ പരമാചാര്യസ്ഥാനം വഹിച്ച ജോൺപോൾ രണ്ടാമൻ പാപ്പ 2005 ഏപ്രിൽ രണ്ടിന് കാലം ചെയ്തു. ഏപ്രിൽ 19ന് നടന്ന കോൺക്ലേവിൽ കർദിനാൾ സംഘം ജോസഫ് റാറ്റ്സിങ്ങറിനെ പുതിയ പാപ്പയായി തിരഞ്ഞെടുത്തു. സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്നുയരുന്ന വെളുത്ത പുകയും പ്രതീക്ഷിച്ച് സെൻറ് പീറ്റേഴ്സ് ചതുരത്തിൽ ആൾക്കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. കോഴിക്കോട് ബിഷപ്പ് ആയിരുന്ന ഞാൻ ജോൺപോൾ രണ്ടാമൻ പാപ്പയുടെ മൃതസംസ്കാര കർമ്മങ്ങളിൽ പങ്കെടുക്കാൻ റോമിൽ പോയതായിരുന്നു. ചിമ്മിണിയിൽ നിന്ന് വെളുത്ത പുക ഉയർന്നപ്പോൾ ആളുകൾ ആരായിരിക്കും അടുത്ത പാപ്പാ എന്ന് അറിയാൻ ആകാംക്ഷയോടെ ആർത്തു വിളിച്ചു. ഏതാനും നിമിഷങ്ങൾക്കകം സെൻറ് പീറ്റേഴ്സ് ബസിലിക്കയിലെ മുൻവശത്തുള്ള മട്ടുപ്പാവിൽ കർട്ടൻ നീങ്ങി കർദ്ദിനാൾ Jorge Medina പ്രത്യക്ഷനായി, ആളുകൾ കയ്യടിയോടെ നിന്നു. അദ്ദേഹം അനൗൺസ് ചെയ്തു.

Annuntio Vobis Gaudium Magnum; Habemus Papam:

Eminentissimum ac Reverendissimum Dominum, Dominum Joseph

Sanctae Romanae Ecclesiae Cardinalem Ratzinger

qui sibi nomen imposuit Benedict XVI.

കർദിനാൾ റാറ്റ്സിങ്ങറെ പുതിയ പാപ്പായായി തീരഞ്ഞെടുത്തു അദേഹം ബെനഡിക്ട് പതിനാറാമൻ എന്ന പേര് സ്വീകരിച്ചു എന്നതാണ് അതിന്റെ അർഥം. അദ്ദേഹം ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആളുകൾ വിവാഇൽ പാപ്പാ എന്ന് ഹർഷാരവം മുഴക്കി. ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. Sono solo un umile operaio nella vigna del Signore – ഞാൻ കർത്താവിൻറ മുന്തിരിത്തോട്ടത്തിലെ ഒരു എളിയ വേലക്കാരനാണ്. ഹ്രസ്വമായ പ്രഭാഷണത്തിന് ശേഷം ഇരുകരങ്ങളും വീശി ജനങ്ങളെ അഭിവാദനം ചെയ്തു. Urbi et Orbi ആശിർവാദവും നൽകി തിരികെ പോയി.

2011 ലാണ് പരിശുദ്ധ പിതാവ് എന്നെ പ്രവാസികൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറിയായി നിയമിച്ചത്. മെയ് മൂന്നാം തീയതി റോമിൽ എത്തി ചാർജ് എടുത്ത ഞാൻ താമസിയാതെ പാപ്പയെ കാണുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സെക്രട്ടറിയെ സമീപിച്ചു, താമസിയാതെ അതിനുള്ള അനുവാദം കിട്ടി പാപ്പയെ കണ്ടപ്പോൾ ഞാൻ കേരളത്തിൽ നിന്ന് വരുന്നെന്നും കോഴിക്കോട് രൂപതയുടെ മെത്രാനായ എന്നെ അങ്ങ് പൊന്തിഫിക്കൽ കൗൺസിൽ ഫോർ മൈഗ്രൻസിന്റെ സെക്രട്ടറിയായി നിയമിച്ചു എന്നും ഞാൻ എൻറ എന്റെ ഔദ്യോഗിക ഔദ്യോഗിക ദൗത്യം ഏറ്റെടുത്തെന്നും അറിയിച്ചു. പ്രവാസികളുടെ കാര്യം വളരെ ഗൗരവമായ പ്രശ്നമാണെന്നും അവരുടെ അജപാലന ശുശ്രൂഷയിൽ സഭ എന്നും ശ്രദ്ധാലുവാണെന്നും അദ്ദേഹം എന്നോട് പറഞ്ഞു. നമുക്കിനിയും കാണാമല്ലോ എന്നു പറഞ്ഞുകൊണ്ട് തന്റെ ഗ്ലൈഹിക ആശിർവാദം നൽകി. അതേതുടർന്ന് വീണ്ടും പല അവസരങ്ങളിൽ അദ്ദേഹത്തെ നേരിൽ കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ഒരിക്കൽ കൗൺസിലുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗിൽ അദ്ദേഹം പങ്കെടുത്തപ്പോൾ അദ്ദേഹം വളരെ ക്ഷീണിതനായി കണ്ടു ഞാൻ അദ്ദേഹത്തോടു ചോദിച്ചു പരിശുദ്ധ പിതാവേ അങ്ങ് വളരേ ക്ഷീണിതനായി കാണപ്പെടുന്നല്ലോ അതിന് അദ്ദേഹം തന്നെ മറുപടി ഇതാണ് “ അതേപ്രായം തന്നെ ഒരു രോഗമാണ്. അദ്ദേഹം വളരെ നിർമലമായ വ്യക്തിത്വത്തിന് ഉടമയാണ്. അഗാധമായ പാണ്ഡിത്യവും തെളിമയുള്ള ചരിത്ര ബോധവും ഏറെ സ്നേഹവും എല്ലാറ്റിനും ഉപരിവലിയ വിനയവും  അദ്ദേഹത്തിന് ഉണ്ടായിരുന്നു.

2013 ഫെബ്രുവരി പതിനൊന്നാം തീയതി നടന്ന കർദിനാൾമാരുടെ കൺസിസ്റ്ററിയിൽ വച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പാപ്പാ സ്ഥാനത്യാഗം ചെയ്യുന്നതായി പ്രഖ്യാപിച്ചു. 2005 മുതൽ 2013 വരെ ധാരാളം പ്രശ്നങ്ങളും പ്രതിസന്ധികളും നിറഞ്ഞ കാലഘട്ടമായിരുന്നു സഭയിൽ. പാപ്പ ഒരു പക്ഷേ സ്ഥാനത്യാഗം ചെയ്യുമോ എന്ന അഭ്യൂഹങ്ങൾ പല കോണുകളിൽ നിന്നും ഉണ്ടായിരുന്നു. പരിശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ പാപ്പായുടെ അവസാന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹകാരി ജോസഫ് റാറ്റ്സിങ്ങറായിരുന്നു, പാപ്പായുടെ വേദനകളും ക്ലേശങ്ങളും ശാരീരികവും മാനസീകവുമായ ബുദ്ധിമുട്ടുകളും ഒക്കെ അടുത്ത് നിന്ന് കണ്ട ബെനഡിക്റ്റ് പതിനാറാമൻ അദ്ദേഹം വളരെ ധീരമായ ഒരു സ്റ്റെപ്പാണ് എടുത്തത്. 2013 ഫെബ്രുവരി 11 അത് യാഥാർത്ഥ്യമായി. ഫെബ്രുവരി 28 വരെ താൻ ഈസ്ഥാനം തുടരുമെന്നും 28ന് വിരമിക്കും എന്നും അറിയിച്ച് പാപ്പാ വേനൽക്കാല വസതിയായ Castel Gandolfo യിലേകാണ് പോയത്. പുതിയ പാപ്പയ്ക്ക് താൻ ആദരവും വിധേയത്ത്വവും പ്രഖ്യാപിക്കുന്നതായും, പ്രാർത്ഥനയിലൂടെ സഭ ഭരണത്ത സഹായിക്കുമെന്നും പാപ്പ പറഞ്ഞു. ഫ്രാൻസിസ് പാപ്പയുടെ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം മേരി മേജർ ബസിലിക്കയിൽ പോയി പരിശുദ്ധ അമ്മയോട് പ്രാർത്ഥിച്ചതിന് ശേഷം Castel Gandolfo യിൽ പോയി അദ്ദേഹം പാപ്പാ ബെനഡിറ്റിനെ അഭിവാദനം ചെയ്തു. പാപ്പാ ഫ്രാൻസിസ് ഉചിതമായി ചാർജെടുത്തതിനു ശേഷം ബെനഡിക്ട് പതിനാറാമൻ വത്തിക്കാനിലെ ആശ്രമത്തിലേക്ക് മടങ്ങിയെത്തി. അവിടെ അദ്ദേഹത്തിന്റെ സെക്രട്ടറി ആർച്ച് ബിഷപ്പ് Georg Gänswein മൊത്ത് അദ്ദേഹം ശിഷ്ടകാലം ചിലവഴിച്ചു.

തൻറെ 95 ആമത്തെ വയസ്സിൽ അദ്ദേഹം ഇപ്പോൾ നമ്മിൽ നിന്ന് സ്വർഗ്ഗസമ്മാനത്തിനായി യാത്രയാകുമ്പോൾ ലോകം മുഴുവനും 222 എല്ലാവരോടും ഒപ്പം അദ്ദേഹത്തിന്റെ ആത്മാവിന്റെ ശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം. ദൈവം തന്റെ വിശ്വസ്തദാസ് സ്വർഗ്ഗ കവാടം തുറന്നു കൊടുക്കുമെന്ന് തീർച്ചയാണ്. മാലാഖമാരുടെയും വിശുദ്ധരുടെയും സമൂഹത്തിൽ നിത്യമായി ജീവിക്കുവാൻ അദ്ദേഹത്തിന് ഇടവരട്ടെ വരാപ്പുഴ അതിരൂപതയിലെ എല്ലാ വൈദികരുടെയും സന്യസ്തരുടെയും അത്മായ വിശ്വാസികളുടെയും എന്റെയും പ്രാർത്ഥന നിർഭരമായ ആദരാജ്ഞലികൾ!

ക്രിസ്തുമസ് സന്ദേശം 2022

ക്രിസ്തുവിൽ ഏറ്റം സ്നേഹം നിറഞ്ഞവരെ, ദൈവം മനുഷ്യനു് നൽകിയ ഏറ്റവും വലിയ സമ്മാനമാണല്ലോ അവിടത്തെ ഏക പുത്രപുത്രനായ യേശുക്രിസ്തു ആ വലിയ സ്നേഹ സമ്മാനത്തിന്റെ കൃതന്തത നിറഞ്ഞ ഓർമ്മപ്പെടുത്തലുമായി ക്രിസ്തുമസ് ദിനം ഒരിക്കൽ കൂടി ഇതാ കടന്നു വന്നിരിക്കുന്നു. നിങ്ങൾക്ക് ഏവർക്കും ഹൃദയപൂർവ്വം ക്രിസ്തുമസ് മംഗളങ്ങൾ ഞാൻ നേരുന്നു.

മാനവകുലത്തിന് ആകമാനം സന്തോഷത്തിന്റെ സദ്വാർത്തയുമായാണ് യേശു ഈ ഭൂമിയിലേക്ക് കടന്നുവന്നത്. എന്നാൽ മറിയത്തെ സംബന്ധിച്ചിടത്തോളം വാർത്ത ആകുലപ്പെടുത്തുന്നത് ആയിരുന്നു. അതിനാലാണ് ദൈവിക സന്ദേശവുമായി വന്ന ഗബ്രിയേൽ മാലാഖയോട് മറിയം ചോദിച്ചത് “ഇതെങ്ങനെ സംഭവിക്കും ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ?’ (ലൂക്ക 1,34) എന്ന്. ലോക ചരിത്രത്തിൽ അന്നുവരെ കേട്ടിട്ടില്ലാത്ത ഒരു സന്ദേശത്തിന് മുമ്പിലാണ് മറിയം ഈ ചോദ്യം ഉന്നയിക്കുന്നത്. പുരുഷനെ അറിയാതെ അവൾ ഗർഭവതിയായിരിക്കുന്നു. മറിയത്തിന്റെ ഈ സംശയത്തിന് ഗബ്രിയേൽ ദൂതൻ മറുപടി നൽകുന്നത് “ദൈവത്തിന് ഒന്നും അസാധ്യമല്ല” എന്നാണ്.

പ്രിയരേ, എൻറയും നിങ്ങളുടേയും ജീവിതത്തിൽ പലപ്രാവശ്യം മറിയം ഉന്നയിച്ച ചോദ്യം നാം ആവർത്തിച്ചിട്ടുണ്ട്. ദിവസത്തിൽ ഒരിക്കലെങ്കിലും ഈ ചോദ്യം ചോദിക്കാതെ കടന്നു പോകുന്നവർ വിരളമാണ്. ഇതെങ്ങനെ സംഭവിക്കും? ഈ കടം എങ്ങനെ വീട്ടും? ഈ പ്രശ്നം ആരും പരിഹരിക്കും? ഈ വിവാഹം എങ്ങിനെ നടക്കും? ഈ കുടുംബത്തെ ആര് സംരക്ഷിക്കും? എന്നിങ്ങനെ അനേകം സംശയങ്ങൾ സാധാരണ മനുഷ്യരുടെ ജീവിതത്തിലേക്ക് ഓരോ നിമിഷവും പതിക്കുന്നതിലൂടെ ഉത്കണ്ഠയുടെ വലിയ ലോകം അവരുടെ ഉള്ളിൽ രൂപപ്പെടുകയായി.

ഈ ചോദ്യങ്ങൾക്കുള്ള പരിഹാരം നാം കണ്ടെത്തേണ്ടത് നമ്മിൽ നിന്നും തന്നെയാണ്.

അതിന് ഏറ്റവും ആദ്യം നമുക്ക് ആവശ്യമുള്ളത് “ഉണർവാണ്. വിശുദ്ധ യൗസേപിതാവാണ് അതിന് നമുക്ക് ഏറ്റവും നല്ല മാതൃക. ഉറക്കത്തിൽപോലും വിശുദ്ധ യൗസേപിതാവ് ദൈവികഹിതം ഗ്രഹിക്കുവാൻ ഉണർവുള്ളവൻ ആയിരുന്നു. ഉണ്ണിയേശുവിനും അമ്മയായ പമറിയത്തിനും വേണ്ടി തന്റെ ഇഷ്ടങ്ങൾ യൗസേപ്പിതാവ്  മാറ്റിവെച്ചു. സ്വന്തം ഇഷ്ടങ്ങളുടെ, താൽപര്യങ്ങളുടെ

സ്വാർത്ഥതയുടെ നിദ്രയിൽ നിന്ന് ഉണർന്ന് പ്രവർത്തിക്കുന്നവരാകാൻ നമുക്ക് പരിശ്രമിക്കാം.

CSS രജത ജൂബിലി

CSS ന്റെ ഈ രജത ജൂബിലി മഹാസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കു ചെയര്‍മാന്‍ ശ്രീ പി. എ. ജോസഫ് സ്റ്റാന്‍ലി, ഈ സമ്മേളനം ഉദ്ഘാടനം ചെയ്ത അഭിവന്ദ്യ ജോസഫ് കരിയില്‍ പിതാവേ, അഭിവന്ദ്യ പിതാക്കന്മാരെ, ഡോ. ശശി തരൂര്‍ എം.പി., ശ്രീ ഹൈബി ഈഡന്‍ എം.പി., എം.എല്‍.എമാരായ ശ്രീ……., ആരാധ്യനായ മേയര്‍ ശ്രീ അനില്‍ കുമാര്‍, സമാധാരണിയരായ മറ്റ് ജനപ്രതിനിധികളെ, ബഹുമാനപ്പെ’ സമുദായ നേതാക്കളെ, പ്രിയമുള്ള സഹോദരി സഹോദരന്മാരെ.

1997 ഒക്ടോബര്‍ 20 ന് കൊച്ചി നഗരത്തില്‍ പിറവിയെടുത്ത ക്രിസ്ത്യന്‍ സര്‍വ്വീസ് സൊസൈറ്റി, കൃത്യമായ ലക്ഷ്യബോധം കൊണ്ടും, ഉറപ്പുള്ള ബോധ്യങ്ങള്‍ കൊണ്ടും, സവിശേഷമായ പ്രവര്‍ത്തന ശൈലി കൊണ്ടും, ഇതിനകം തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. ഏതുകാര്യവും ‘യേശുവിന്റെ നാമത്തില്‍’ സമാരംഭിക്കു സി.എസ്.എസിന് സഭയുടെയും സമുദായത്തിന്റെയും നാമത്തില്‍ ജൂബിലി മംഗളങ്ങളും ഭാവുകങ്ങളും നേർന്നു കൊള്ളട്ടെ. സഭയും സമുദായവും സമീപകാലത്തൊട്ടും ഉണ്ടാകാത്ത തരത്തില്‍ കടുത്ത പ്രതിസന്ധികളും കനത്ത വെല്ലുവിളികളും നേരിടു ഒരു ദുര്‍ഘട സന്ധിയിലാണ് സി.എസ്.എസ്. കര്‍മോത്സുകവും സാര്‍ത്ഥകവുമായ അസ്തിത്വത്തിന്റെ കാല്‍നൂറ്റാണ്ട് തികയ്ക്കുത്.


രാഷ്ട്ര നിര്‍മ്മാണത്തില്‍ ത്യാഗസുരഭിലമായ നാഴികക്കല്ലുകള്‍ നാട്ടിയ ഒരു ജനതതിയാണു നമ്മള്‍. പൊതു നന്മയോടുള്ള നമ്മുടെ ആ പ്രതിബദ്ധത ഒരു തുടര്‍ ചരിത്രവുമാണ്. ആ ജനതയുടെ രാജ്യസ്‌നേഹവും ദേശീയ ബോധവുമാണിന്ന് തല്‍പ്പരകക്ഷികള്‍ ചോദ്യം ചെയ്യുത്. മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സ്വന്തം രക്ഷാസേന എന്ന് വാഴ്ത്തി പാടിയവര്‍ പോലും ഇന്ന് അവരെ രാജ്യദ്രോഹികള്‍ ആയി മുദ്ര കുത്തുത് തികഞ്ഞ വിരോധാഭാസം തന്നെ. അതിജീവനത്തിനു വേണ്ടി ഒരു പാവപ്പെട്ട ജനസമൂഹം നടത്തു സഹന സമരത്തെ വിധ്വംസക പ്രവര്‍ത്തനവും രാജ്യദ്രോഹവുമായി ചിത്രീകരിച്ച്, അടിച്ചൊതുക്കുതും, അവരുടെ മെത്രാപ്പോലീത്തയെയും സഹായ മെത്രാനെയും ഒന്നും രണ്ടും പ്രതികളായി കള്ള കേസുകള്‍ ചമയ്ക്കുതും, ഭരണകൂട ഭീകരതയുടെ അഴിഞ്ഞാട്ടമല്ലാതെ മറ്റൊല്ല. ഇടതുപക്ഷ സര്‍ക്കാറിന് ഇതൊട്ടും ഭൂഷണവുമല്ല. രാഷ്ട്രീയത്തിലെ വിരുദ്ധ ശക്തികളും ബദ്ധ വൈരികളും പോലും വിഴിഞ്ഞത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കൈകോര്‍ത്ത് ഒരു കുടക്കീഴില്‍ നില്‍ക്കു കാഴ്ച അതിവിചിത്രം എന്ന് പറയേണ്ടു.

ഇന്നേക്ക് ആറാം ദിനം ലോക മനുഷ്യവകാശ ദിനമാണ്. വിഴിഞ്ഞം പ്രക്ഷോഭത്തെ ഒരു മനുഷ്യവകാശ വിഷയമായി കണ്ടേ തീരൂ. ആ നിലയ്ക്കുള്ള പ്രശ്‌ന പരിഹാരത്തിലേക്ക് നീങ്ങാന്‍ ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുു. എാല്‍ ഇപ്പോള്‍ സമവായത്തിനും സമാധാനത്തിനും വേണ്ടി ചില നീക്കങ്ങള്‍ ആരംഭിച്ചി’ുണ്ട് എ വാര്‍ത്ത ആശ്വാസജനകമാണ്. അവ ഫലവത്തായി ഭവിക്ക’െ എ് പ്രാര്‍ത്ഥിക്കുന്നു. അതേസമയം നീതി ഉറപ്പാക്കാതെ സമാധാനം ശാശ്വതമാകില്ല എന്ന വസ്തുതയും നമുക്ക് മറക്കാതിരിക്കാം.

അല്‍മായ പ്രേക്ഷകത്വം കൂടുതല്‍ ശക്തവും സംഘടിതവും ക്രിയാത്മവകവും ആകേണ്ട കാലഘട്ടമാണിത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സമനീതി ഉറപ്പാക്കാന്‍ അതല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല. അര്‍ഹമായ അളവിലും അനുപാതത്തിലും അധികാര പങ്കാളിത്തം നമുക്ക് ലഭിക്കാതെ നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകില്ല. രാഷ്ട്രീയ വിലപേശലിന് സാധ്യമാകും മട്ടില്‍ നമ്മുടെ സമുദായ സംഘടനകളും ശക്തിയാര്‍ജിക്കേണ്ടിയിരിക്കുന്നു. ഈ മേഖലയില്‍ നിര്‍ണായകമായ തീര്‍പ്പുകളും, കര്‍മ്മ പദ്ധതികളും, വഴിയൊരുക്കാന്‍ ഈ രജത ജൂബിലി സി.എസ്.എസിന് പ്രാപ്തി നല്‍കട്ടെയെന്ന് ആശംസിച്ചുകൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ ചുരുക്കുന്നു. നിങ്ങള്‍ക്ക് നന്ദി.