എനിക്കേറ്റവും പ്രിയങ്കരനായ വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്‍ ഡയര്‍ക്ടര്‍ ഫാ. പോള്‍സന്‍ സിമേന്തി, ഇന്ന് നമ്മുക്കായി ക്ലാസ്സ് നയിക്കാന്‍ എത്തിയിരിക്കുന്ന ബഹുമാന്യയായ ഡോ. കൊച്ചുറാണി ജോസഫ്, ഈ വെബിനാറില്‍ പങ്കെടുക്കുന്ന പ്രിയ സഹോദരി സഹോദരന്മാരേ.
ഏറെ നളുകള്‍ക്ക് ശേഷമാണ് നാം ഇപ്രകാരം ഒരുമിച്ചു കൂടുന്നത്. അതിനാല്‍ നിങ്ങളെ കാണാന്‍ സാധിച്ചതിലുള്ള സന്തോഷം ഞാന്‍ ആദ്യമേ പങ്കുവയ്ക്ക’െ. നാം കടുപോയ പ്രയാസത്തിന്റെ ദിനങ്ങളിലൊക്കെ നിങ്ങള്‍ക്കോരോര്‍ത്തര്‍ക്കും വേണ്ടി കരുണാമയനായ ദൈവത്തോട് ഞാന്‍ എന്നും പ്രാര്‍ഥിക്കുമായിരുന്നു. നിങ്ങളുടെ പ്രാര്‍ഥനയില്‍ എയെും ഓര്‍ത്തതിന് ഞാന്‍ നന്ദി പറയുന്നു.
സങ്കീത്തനം 146,5 ല്‍ നാം വായിക്കുന്നു, ‘യാക്കോബിന്റെ ദൈവം തുണയായി ‘ുള്ളവന്‍, തന്റെ ദൈവമായ കര്‍ത്താവില്‍ പ്രത്യാശവയ്ക്കുന്നവന്‍ ഭാഗ്യവാന്‍’. ഏത് ജീവിത സാഹചര്യമാണെങ്കിലും പ്രത്യാശയോടെ ദൈവത്തില്‍ ശരണം വച്ച് നമ്മുക്ക് നീങ്ങാം. ഈ പ്രത്യാശ നമ്മുക്ക് ലഭിക്കുന്നത് വിശ്വാസത്തില്‍ നിാണ്. ഭക്ഷണവും വെള്ളവും ഇല്ലാതെ ചിലപ്പോള്‍ കുറച്ചു നാളുകള്‍ നമ്മുക്ക് ജീവിക്കാനാവും എാല്‍ പ്രത്യാശയില്ലാതെ നമ്മുക്ക് ഒരു നിമിഷം പോലും പിടിച്ച് നില്‍ക്കാനാവില്ല. എത്ര സംമ്പത്തുണ്ടായാലും ചിലരൊക്കെ ജീവിതത്തില്‍ പ്രത്യാശ നഷ്ടപ്പെ’തിനാല്‍ ജീവിതം അവസാനിപ്പിച്ച സംഭവം നമ്മുക്കറിയാം.
ഒ. ഹെന്റിയുടെ ‘ഒടുവിലത്തെ ഇല’യില്‍ അവസാനംവരെ പൊഴിയാതെ നില്‍ക്കുന്ന ഒരിലയുണ്ട്. പകര്‍ച്ചവ്യാധി പിടിപെ’ു മരണാസയായി കിടക്കുന്ന ചിത്രകാരി, പുറത്തേക്കു നോക്കുമ്പോള്‍ കാണുന്നു വൃക്ഷത്തിലെ ഇലകളുടെ എണ്ണത്തിലാണ് തന്റെ അവശേഷിക്കുന്ന ദിനങ്ങള്‍ എണ്ണിയിരിക്കുത്. ആ വൃക്ഷത്തിലെ ഒടുവിലത്തെ ഇലയും പൊഴിയുമ്പോള്‍ തന്റെ ജീവിതം അവസാനിക്കുമെന്നു വിശ്വസിക്കുന്നവള്‍. ഇതറിഞ്ഞ സന്ദര്‍ശകനായ ഒരു വയോധികന്‍ അവള്‍ക്കുവേണ്ടി ഒരു ചിത്രം വരയ്ക്കുന്നു – അവള്‍ നോക്കിയിരിക്കുന്നു പുറത്തുള്ള വൃക്ഷത്തില്‍ ജീവസ്സുറ്റ ഒരില. എല്ലാ ഇലകളും വീണി’ും ആ ഇല മാത്രം കാറ്റു പിടിക്കാതെ നില്‍ക്കുന്നു, ചിത്രകാരിക്ക് അവസാന പ്രതീക്ഷയായി – കാലങ്ങളോളം. അവസാന പ്രതീക്ഷയും നശിക്കുമ്പോഴാണു പലരും ജീവിതം അവസാനിപ്പിക്കുത്. പ്രത്യാശ ജീവിതത്തില്‍ നമ്മുക്ക് മുറുകെ പിടിക്കാം.
കഴിഞ്ഞ ആഴ്ച്ചയില്‍ നാം വായിച്ച് കേ’ സുവിശേഷ ഭാഗം വിധവയുടെ കാണിക്കയെക്കുറിച്ചായിരുന്നു. ഒരിക്കല്‍ കൂടി നമ്മുക്ക് ആ ഭാഗം ധ്യാനിക്കാം.
ഭണ്ഡാരത്തിന്റെ എതിര്‍വശത്തിരു്ന്നു നേര്‍ച്ചപ്പണം എണ്ണുന്ന ഈശോയെ കാണുക. ഭണ്ഡാരത്തില്‍ വീണ തുകയാണ് നാം എണ്ണുത്; അവന്‍ അതിനു മുമ്പേ എണ്ണിക്കഴിഞ്ഞു. നാണയം മാത്രമല്ല, അതിടുവരെയും അവന്‍ കണക്കുകൂ’ുന്നു. എല്ലാറ്റിന്റെയും ഉടയവന്റെ സമ്പത്ത് കയ്യടക്കിവാഴുന്നവര്‍ അതിലല്‍പം അവനു നേര്‍ച്ചയിടുതും ഒുമില്ലാത്തവര്‍ എല്ലാം സമര്‍പ്പിക്കുതും കാണുന്ന ദൈവം ഭണ്ഡാരപ്പെ’ിയുടെ എതിര്‍വശത്തിരിപ്പുണ്ട്, ഇന്നു.
കൈനിറയെ കാഴ്ചകളുമായി ദേവാലയത്തില്‍ വവര്‍ ധനവാന്മാരാണെുന്നു മാത്രമേ അവനു നിശ്ചയമുള്ളൂ. വിധവയുടെ കാര്യത്തിലോ? അവള്‍ വിധവയാണെ് അവന്‍ അറിഞ്ഞു; ദരിദ്രയാണെന്നു കണ്ടു, വിറങ്ങലിച്ച ആ കൈകളിലെ നിറംമങ്ങിയ തൂവാലയില്‍ പൊതിഞ്ഞിരിക്കുന്ന പണം എത്രയുണ്ടെറിഞ്ഞു, അതു ചെമ്പുനാണയമാണെന്നറിഞ്ഞു, അത് ഉപജീവനത്തിനുള്ള വകയാണെന്നറിഞ്ഞു, അവളുടെ ഉപജീവനം എത്രയാണെന്നറിഞ്ഞു. ഇനി അവള്‍ക്കു മിച്ചമൊുമില്ലെന്നറിഞ്ഞു. ദൈവം എന്റെ ഉള്ളും ഉള്ളവും കാണുന്നു.
പ്രിയമുള്ളവരെ നമ്മെത്ത െനാം ആയിരിക്കുന്ന അവസ്തയില്‍ അവിടത്തെ മുിന്നല്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കാം, നിസ്സാരമായതിനെ യേശു സ്‌നേഹിക്കുന്നു, അവന്‍ നെഞ്ചോട് ചേര്‍ക്കുന്നു. ഏകാന്തതയിലും ഒറ്റപ്പെടലിലും യേശു കൂടെയുണ്ട്. പ്രത്യാശയോടെ ദൈവകരം പിടിച്ച് നമ്മുക്ക് യാത്രചെയ്യാം. ഏവര്‍ക്കും ദൈവാനുഗ്രഹവും പ്രാര്‍ഥനയും നേരുന്നു. നന്ദി.
സ്നേഹ കൂട്ടായ്മ (വിധവ സംഗമം)