19-ാ മത് വല്ലാർപാടം മരിയൻ തീർഥാടനം

ജീവിതത്തിലെ വെല്ലുവിളികളും പ്രതിസന്ധികളും സസന്തോഷം തരണം ചെയ്യുന്നതിന് പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും വിശ്വാസവും കാത്തു സൂക്ഷിക്കണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു.19-ാ മത് വല്ലാർപാടം മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സമൂഹബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 19- മത് മരിയന്‍ തീർത്ഥാടനത്തിലും പൊന്തിഫിക്കൽ ദിവ്യബലിയിലും ആയിരങ്ങൾ പങ്കെടുത്തു. വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള ആശീര്‍വദിച്ച പതാകയേന്തി കിഴക്കന്‍ മേഖലയില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം […]

ക്ലീൻ കൊച്ചി

വരാപ്പുഴ അതിരൂപത കുടുംബ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്ലീൻ കൊച്ചി പ്രോഗ്രാം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. തിരക്കു നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തിൽ മാലിന്യ സംസ്കരണത്തിന് താല്പര്യം കാട്ടാതെ അവശിഷ്ടങ്ങൾ വലിച്ചെറിയുന്ന സംസ്കാരം നാം പാടെ ഉപേക്ഷിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ആർച്ച് ബിഷപ്പ് പറഞ്ഞു. കൊച്ചി മേയർ അഡ്വ.എം അനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. കൊച്ചി നഗരസഭ നടത്തുന്ന എല്ലാ മാലിന്യ സംസ്കരണ ശുചീകരണ പരിപാടികളിലും വിലയേറിയ സംഭാവനകളേകുന്ന വരാപ്പുഴ അതിരൂപതയെ […]

ഗ്രാൻഡ്‌പേരെന്റ്സ് ഡേ സെലിബ്രേഷൻ

വരാപ്പുഴ അതിരൂപത ആചരിക്കുന്ന കുടുംബവിശുദ്ധീകരണ വർഷം പ്രമാണിച്ച് ഫാമിലി കമ്മീഷൻ നടത്തിയ ഗ്രാൻഡ്‌പേരെന്റ്സ് ഡേ സെലിബ്രേഷൻ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മാതാപിതാക്കൾ തങ്ങളുടെ ജീവിതത്തിൽ, പ്രത്യേകിച്ച് വാർദ്ധക്യത്തിൽ ദൈവത്തെ മുറുകെപ്പിടിച്ച് പ്രാർത്ഥനയുടെ ബലത്തിൽ ജീവിക്കുന്നവരാവണമെന്ന് ആർച്ച്ബിഷപ്പ് ഉദ്ബോധിപ്പിച്ചു.തുടർന്ന് കെസിബിസി പ്രോലൈഫ് സമിതി അംഗം ശ്രീ. ജോയ്‌സ് മുക്കുടം ക്ലാസ് നയിച്ച്. ഫാമിലി കമ്മീഷൻ ഡയറക്ടർ റവ. ഫാദർ പോൾസൺ സിമേതി അധ്യക്ഷത വഹിച്ചു. സിസ്റ്റർ ജോസ്ഫിന, ശ്രീ ജോൺസൻ പള്ളത്തുശ്ശേരി, ശ്രീ ആന്റണി […]