വിശുദ്ധ വാരത്തിന്റെ ആരംഭം കുറിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ പീഡാസഹനയാത്ര സംഘടിപ്പിച്ചു. സെൻറ്. ഫ്രാൻസീസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ നിന്നുമാരംഭിച്ച് നഗരം ചുറ്റി എറണാകുളം സെന്റ്.മേരീസ് ബസിലിക്കയിൽ സമാപിച്ച പീഡാസഹനയാത്രയിൽ വരാപ്പുഴ, എറണാകുളം-അങ്കമാലി അതിരൂപതകളിലെയും, മൂവാറ്റുപുഴ രൂപതയിലെയും, നിരവധി വിശ്വാസികൾ പങ്കെടുത്തു. വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പിൽ, സീറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മൂവാറ്റുപുഴ രൂപത ബിഷപ് എബ്രഹാം മാർ ജൂലിയോസ് എന്നിവർ പ്രാർഥനാ ശുശ്രുഷകൾക്ക് നേതൃത്വം നൽകി. മാനവലോകത്തിന്റെ പാപപരിഹാരത്തിനായി കുരിശിൽ മരിച്ച യേശു നാഥന്റെ പീഡാനുഭവ സ്മരണകൾ നന്മയിൽ ജീവിക്കാൻ നമ്മെ പ്രചോദിപ്പിക്കട്ടെ എന്ന് ബിഷപ് എബ്രഹാം മാർ ജൂനിയോസ് പ്രാരംഭ സന്ദേശത്തിൽ പറഞ്ഞു.
ഫാ.ജൂഡിസ് പനക്കൽ, ഫാ.ഡേവിഡ് മാടവന, ഫാ.ജിജു ക്ലീറ്റസ് തിയ്യാടി,ഫാ.ജോൺ ക്രിസ്റ്റഫർ വടശ്ശേരി, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് അഡ്വ.ആൻറണി ജൂഡി, ജന.സെക്രട്ടറി ദീപു ജോസഫ്, സിബു ആന്റണി, കെ.സി.വൈ.എം സംസ്ഥാന ജന. സെക്രട്ടറി ബിജോ പി. ബാബു, വൈസ്. പ്രസിഡന്റ് ജോസ് റാൽഫ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഭാരവാഹികളായ ലിന്റാ ജോൺസൺ, മിമിൽ വർഗീസ്, സ്നേഹ ജോൺ, ജോർജ് രാജീവ് പാട്രിക്, ആഷ്ലിൻ പോൾ, സെൻസിയ ബെന്നി, മേരി ജിനു, എഡിസൺ ജോൺസൻ, അഡ്വ.അമൽ സ്റ്റാൻലി, ജിജോ ജെയിംസ്, ഡിനോയ് ജോൺ എന്നിവർ നേതൃത്വം നൽകി.
K.C.Y. M വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ പീഡാസഹന യാത്ര നടത്തി
Previous articleപുനരുത്ഥാനത്തിൻെറ മക്കളാകാൻ വിളിക്കപ്പെട്ടവരാണു വിശ്വാസികൾ: ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽNext article മാതൃവേദി സംഗമം - 2019