CSS ന്റെ ഈ രജത ജൂബിലി മഹാസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കു ചെയര്‍മാന്‍ ശ്രീ പി. എ. ജോസഫ് സ്റ്റാന്‍ലി, ഈ സമ്മേളനം ഉദ്ഘാടനം ചെയ്ത അഭിവന്ദ്യ ജോസഫ് കരിയില്‍ പിതാവേ, അഭിവന്ദ്യ പിതാക്കന്മാരെ, ഡോ. ശശി തരൂര്‍ എം.പി., ശ്രീ ഹൈബി ഈഡന്‍ എം.പി., എം.എല്‍.എമാരായ ശ്രീ……., ആരാധ്യനായ മേയര്‍ ശ്രീ അനില്‍ കുമാര്‍, സമാധാരണിയരായ മറ്റ് ജനപ്രതിനിധികളെ, ബഹുമാനപ്പെ’ സമുദായ നേതാക്കളെ, പ്രിയമുള്ള സഹോദരി സഹോദരന്മാരെ.
1997 ഒക്ടോബര്‍ 20 ന് കൊച്ചി നഗരത്തില്‍ പിറവിയെടുത്ത ക്രിസ്ത്യന്‍ സര്‍വ്വീസ് സൊസൈറ്റി, കൃത്യമായ ലക്ഷ്യബോധം കൊണ്ടും, ഉറപ്പുള്ള ബോധ്യങ്ങള്‍ കൊണ്ടും, സവിശേഷമായ പ്രവര്‍ത്തന ശൈലി കൊണ്ടും, ഇതിനകം തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. ഏതുകാര്യവും ‘യേശുവിന്റെ നാമത്തില്‍’ സമാരംഭിക്കു സി.എസ്.എസിന് സഭയുടെയും സമുദായത്തിന്റെയും നാമത്തില്‍ ജൂബിലി മംഗളങ്ങളും ഭാവുകങ്ങളും നേർന്നു കൊള്ളട്ടെ. സഭയും സമുദായവും സമീപകാലത്തൊട്ടും ഉണ്ടാകാത്ത തരത്തില്‍ കടുത്ത പ്രതിസന്ധികളും കനത്ത വെല്ലുവിളികളും നേരിടു ഒരു ദുര്‍ഘട സന്ധിയിലാണ് സി.എസ്.എസ്. കര്‍മോത്സുകവും സാര്‍ത്ഥകവുമായ അസ്തിത്വത്തിന്റെ കാല്‍നൂറ്റാണ്ട് തികയ്ക്കുത്.
രാഷ്ട്ര നിര്‍മ്മാണത്തില്‍ ത്യാഗസുരഭിലമായ നാഴികക്കല്ലുകള്‍ നാട്ടിയ ഒരു ജനതതിയാണു നമ്മള്‍. പൊതു നന്മയോടുള്ള നമ്മുടെ ആ പ്രതിബദ്ധത ഒരു തുടര്‍ ചരിത്രവുമാണ്. ആ ജനതയുടെ രാജ്യസ്‌നേഹവും ദേശീയ ബോധവുമാണിന്ന് തല്‍പ്പരകക്ഷികള്‍ ചോദ്യം ചെയ്യുത്. മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സ്വന്തം രക്ഷാസേന എന്ന് വാഴ്ത്തി പാടിയവര്‍ പോലും ഇന്ന് അവരെ രാജ്യദ്രോഹികള്‍ ആയി മുദ്ര കുത്തുത് തികഞ്ഞ വിരോധാഭാസം തന്നെ. അതിജീവനത്തിനു വേണ്ടി ഒരു പാവപ്പെട്ട ജനസമൂഹം നടത്തു സഹന സമരത്തെ വിധ്വംസക പ്രവര്‍ത്തനവും രാജ്യദ്രോഹവുമായി ചിത്രീകരിച്ച്, അടിച്ചൊതുക്കുതും, അവരുടെ മെത്രാപ്പോലീത്തയെയും സഹായ മെത്രാനെയും ഒന്നും രണ്ടും പ്രതികളായി കള്ള കേസുകള്‍ ചമയ്ക്കുതും, ഭരണകൂട ഭീകരതയുടെ അഴിഞ്ഞാട്ടമല്ലാതെ മറ്റൊല്ല. ഇടതുപക്ഷ സര്‍ക്കാറിന് ഇതൊട്ടും ഭൂഷണവുമല്ല. രാഷ്ട്രീയത്തിലെ വിരുദ്ധ ശക്തികളും ബദ്ധ വൈരികളും പോലും വിഴിഞ്ഞത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കൈകോര്‍ത്ത് ഒരു കുടക്കീഴില്‍ നില്‍ക്കു കാഴ്ച അതിവിചിത്രം എന്ന് പറയേണ്ടു.
ഇന്നേക്ക് ആറാം ദിനം ലോക മനുഷ്യവകാശ ദിനമാണ്. വിഴിഞ്ഞം പ്രക്ഷോഭത്തെ ഒരു മനുഷ്യവകാശ വിഷയമായി കണ്ടേ തീരൂ. ആ നിലയ്ക്കുള്ള പ്രശ്‌ന പരിഹാരത്തിലേക്ക് നീങ്ങാന്‍ ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുു. എാല്‍ ഇപ്പോള്‍ സമവായത്തിനും സമാധാനത്തിനും വേണ്ടി ചില നീക്കങ്ങള്‍ ആരംഭിച്ചി’ുണ്ട് എ വാര്‍ത്ത ആശ്വാസജനകമാണ്. അവ ഫലവത്തായി ഭവിക്ക’െ എ് പ്രാര്‍ത്ഥിക്കുന്നു. അതേസമയം നീതി ഉറപ്പാക്കാതെ സമാധാനം ശാശ്വതമാകില്ല എന്ന വസ്തുതയും നമുക്ക് മറക്കാതിരിക്കാം.
അല്‍മായ പ്രേക്ഷകത്വം കൂടുതല്‍ ശക്തവും സംഘടിതവും ക്രിയാത്മവകവും ആകേണ്ട കാലഘട്ടമാണിത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സമനീതി ഉറപ്പാക്കാന്‍ അതല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല. അര്‍ഹമായ അളവിലും അനുപാതത്തിലും അധികാര പങ്കാളിത്തം നമുക്ക് ലഭിക്കാതെ നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകില്ല. രാഷ്ട്രീയ വിലപേശലിന് സാധ്യമാകും മട്ടില്‍ നമ്മുടെ സമുദായ സംഘടനകളും ശക്തിയാര്‍ജിക്കേണ്ടിയിരിക്കുന്നു. ഈ മേഖലയില്‍ നിര്‍ണായകമായ തീര്‍പ്പുകളും, കര്‍മ്മ പദ്ധതികളും, വഴിയൊരുക്കാന്‍ ഈ രജത ജൂബിലി സി.എസ്.എസിന് പ്രാപ്തി നല്‍കട്ടെയെന്ന് ആശംസിച്ചുകൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ ചുരുക്കുന്നു. നിങ്ങള്‍ക്ക് നന്ദി.