ലോകത്തിന്റെ എല്ലാ സുഖസൗകര്യങ്ങൾ മാത്രം ആഗ്രഹിക്കുന്ന ഈ കാലഘട്ടത്തിൽ കുഞ്ഞുങ്ങൾ ദൈവാഭിമുഖ്യത്തിൽ വളരേണ്ടതുണ്ട് എന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത അൾത്താര ബാല സംഗമം എറണാകുളം സെൻറ് ആൽബർട്ട്സ് കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുള്ള അൾത്താര ബാലക ബാലികമാർ ഈ സംഗമത്തിൽ പങ്കെടുത്തു. എറണാകുളം ഇൻഫന്റ് ജീസസ് പള്ളിയിൽ ആരംഭിച്ച സംഗമത്തിന് ക്രിസ്റ്റീൻ ധ്യാനകേന്ദ്രം നേതൃത്വം നൽകി. തുടർന്ന് എറണാകുളം ഇൻഫന്റ് ജീസസ് ദേവാലയ അങ്കണത്തിൽ നിന്നും റാലിയായി അൾത്താര ബാലിക ബാലകന്മാർ സെന്റ് ആൽബർട്ട്സ് കോളേജ് ഓഡിറ്റോറിയത്തിലേക്ക് നീങ്ങി. തുടർന്ന് മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അൾത്താര ബാലസംഗമം ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം റാലി ഫ്ലാഗ് ഓഫ് ചെയ്തു. ചാൻസലർ ഫാ.എബിജിൻ അറക്കൽ, മൈനർ സെമിനാരി റെക്ടർ ഫാ.ജോബ് വാഴക്കൂട്ടത്തിൽ, മതബോധന ഡയറക്ടർ ഫാ. വിൻസൻറ് നടുവിലപറമ്പിൽ, മിനിസ്ട്രി കോഡിനേറ്റർ ഫാ. യേശുദാസ് പഴമ്പിള്ളി, വൈസ് റെക്ടർ ഫാ. ജോസി കൊച്ചാപ്പിള്ളി എന്നിവർ നേതൃത്വം നൽകി പ്രസംഗിച്ചു.
Ad Altare Dei : അൾത്താര ബാലസംഗമം