എറണാകുളം ജില്ലയിലെ കടമക്കുടി,വരാപ്പുഴ,കോട്ടുവള്ളി ആലങ്ങാട്പഞ്ചായത്തുകളിലെ 5500 പ്രളയബാധിത കുടുംബങ്ങൾക്ക് ലോകപരിസ്ഥിതി ദിനാചരണ ഭാഗമായി വരാപ്പുഴ അതിരൂപത യുടെ സാമൂഹ്യശുശ്രൂഷ വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി വൃക്ഷത്തൈകളുടെ കിറ്റുകൾ വിതരണം ചെയ്തു. മാവ്, പേര,വേപ്പില,വാഴ എന്നീ വൃക്ഷത്തൈകളടങ്ങുന്നതാണ് കിറ്റ്.
ആന്ധ്രപ്രദേശിലെയും വയനാട്ടിലെയും ഫാമുകളിൽ ഉൽപ്പാദിപ്പിച്ചെടുത്തവയാണ് വൃക്ഷത്തൈകൾ. ചരിയംതുരുത്ത്, ചേന്നൂര്‍, തുണ്ടത്തുംകടവ്, ക്രൈസ്റ്റ്‌നഗര്‍, വള്ളുവള്ളി,കടമക്കുടി,വരാപ്പുഴ, മുട്ടിനകം ,തേവർക്കാട്, കൂനമ്മാവ്, മാലോത്ത്, പാനായിക്കുളം ,നീറിക്കോട്, കൊങ്ങോർപ്പിള്ളി എന്നീ പ്രളയബാധിത പ്രദേശങ്ങളിലെ നിര്‍ദ്ധന കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. വൃക്ഷ ത്തൈ വിതരണോത്ഘാടന പരിപാടികൾ ചെട്ടിഭാഗം ക്രൈസ്റ്റ് നഗറിൽ വരാപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.എസ്. മുഹമ്മദും, കൂനമ്മാ വിൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ യേശുദാസ് പറപ്പള്ളിയും നിർവഹിച്ചു.പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സുകൾ ശ്രീ. ജിജി വർഗീസ് നയിച്ചു. ഫാ. ഡിക്സൺ ഫെർണാണ്ടസ്, ഫാ.ഷെല്‍ബിന്‍ വാര്യത്ത് എന്നിവർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂ പതയുടെ ഇ .എസ്. എസ് .എസ് ന്റെ നേതൃത്വത്തിലുള്ള പ്രളയ പുനരധി വാസ പദ്ധതിയുടെ ഭാഗമായി ഏഴര ലക്ഷം രൂപയോളം മുടക്കി ആണ് ഈ പദ്ധതി ആസൂത്രണം ചെയ്തത് എന്ന് ഇ. എസ്. എസ്. എസ് ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത് അറിയിച്ചു.
5500 പ്രളയ ബാധിത കുടുംബങ്ങൾക്ക് വൃക്ഷത്തൈ കിറ്റ് വിതരണം ചെയ്തു
Previous articleവരാപ്പുഴ അതിരൂപതക്ക് നാല് നവ വൈദികര്‍Next article എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു