വരാപ്പുഴ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ ഏറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (E.S.S.S), നാനാജാതി മതസ്ഥരായ 31 കുടുംബങ്ങള്‍ക്ക് ഭവന പൂര്‍ത്തീകരണത്തിനായുള്ള സഹായധനം ഇ.എസ്.എസ്.എസ്. ഹാളില്‍ വച്ച് വിതരണം ചെയ്തു. ആര്‍ച്ചിബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പിതാവിന്റെ പ്രത്യേക താല്പര്യപ്രകാരം നടപ്പിലാക്കുന്ന പദ്ധതിയാണ് ‘സ്നേഹഭവനം’. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊച്ചിന് കോര്പ്പറേഷന്, തൃക്കാക്കര, മരട്, കളമശ്ശേരി, ആലുവ എന്നീ മുന്‍സിപ്പാലിറ്റികളില്‍ നിന്നും, മുളവുകാട്, കടമക്കുടി, ചേരാനെല്ലൂര്‍, വരാപ്പുഴ, ആലങ്ങാട്, എടവനക്കാട്, നായരമ്പലം, എളങ്കുന്നപ്പുഴ, ഞാറക്കല്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നുമാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. ഇ.എസ്.എസ്.എസ്. ഡയറക്റ്റര്‍ ഫാ. മാര്ട്ടിന് അഴിക്കകത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇ.എസ്.എസ്.എസ്. അസ്സി. ഡയറക്റ്റര്‍ ഫാ. ഫോസ്റ്റിന് ഫെര്‍ണാണ്ടസ്, ഡൊമിനിക് സി.എല്‍., ലിജി ടി.ജെ, സ്റ്റെഫി സ്റ്റാന്‍ലി എന്നിവര്‍ സംസാരിച്ചു.