അർച്ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ സ്വപ്ന പദ്ധതിയായ “സ്നേഹ ഭവനം ” സഹായ നിധിയിൽ നിന്ന് 36 കുടുംബങ്ങൾക്ക് സഹായ ധനം നൽകി. ഫെബ്രുവരി 17 വൈകിട്ട് 4.30 ന് വരാപ്പുഴ അതിമേത്രാസന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ ജോസഫ് കളത്തിപറമ്പിൽ മെത്രാപോലീത്ത സഹായ ധന വിതരണം നിർവ്വഹിച്ചു. അതിരൂപതയുടെ ഇടയനായി സ്ഥാനം ഏറ്റെടുത്തതു മുതൽ ഭവന രഹിതരായി അതിരൂപതയിൽ ആരും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ പിതാവ് ആരംഭിച്ചതാണ് ഈ സ്നേഹഭവനം പദ്ധതി. നാനാ മതസ്ഥരായ കുടുംബങ്ങളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. ഭവന പൂർത്തീകരണത്തിനാണ് ഈ സഹായ ധനം നൽകുന്നത്. ESSS ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത് മറ്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.