വരാപ്പുഴ അതിരൂപതയുടെ കുടുംബ വിശുദ്ധീകരണ വർഷത്തോടനുബന്ധിച്ച്എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വച്ച് സംഘടിപ്പിക്കപ്പെട്ട സന്യസ്ത സംഗമം വരാപ്പുഴ അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ദൈവീക നന്മകൾ അന്യം നിന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ദൈവ ഹൃദയ ഭാവത്തോടുകൂടി മനുഷ്യർക്ക് നന്മ ചെയ്യുന്നവരാകണം എല്ലാം സന്യസ് തരുമെന്ന്അഭിവന്ദ്യ മെത്രാപ്പോലീത്ത ഓർമിപ്പിച്ചു. വരാപ്പുഴ അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നും നൂറുകണക്കിന് സന്യസ്തർ പ്രസ്തുത സംഗമത്തിൽ പങ്കെടുത്തു. ഇന്നത്തെ ലോകത്തിൽ സന്യസ്ഥരുടെ സേവന പങ്കിനെ കുറിച്ച് ഫാ. വിൻസെന്റ് വാരിയത്ത് ക്ലാസ് നയിച്ചു. തുടർന്ന് ഇന്നും സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുന്ന മണിപ്പൂർ ജനതയ്ക്ക് വേണ്ടിയുള്ള സമാധാന പ്രമേയം യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു പ്രസ്തുത പ്രമേയത്തിൽ മണിപ്പൂരിൽ ശാശ്വത സമാധാനം ഉടനടി സ്ഥാപിക്കപ്പെടാനും അതിനാവശ്യമായി എത്രയും വേഗം രാഷ്ട്രപതിഭരണം മണിപ്പൂരിൽ സ്ഥാപിക്കപ്പെടാനും സന്യസ്ത സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തുടർന്ന് നടത്തപ്പെട്ട ചർച്ചകൾക്ക് മഞ്ഞുമ്മൽ പ്രൊവിൻഷ്യൽ ഡോ. അഗസ്റ്റിൻ മുള്ളൂർ നേതൃത്വം നൽകി. സമർപ്പണത്തിന്റെ 50 വർഷം പൂർത്തിയായ വരെയും ഉന്നത അക്കാദമിക പുരസ്കാരങ്ങൾ ലഭിച്ചവരെയും യോഗം ആദരിച്ചു. ഫാ. വിൻസെന്റ് വാരിയത്ത് എഴുതിയ ”അമ്മ’ എന്ന പുസ്തകവും, സി. ഷൈൻ ബ്രിജിറ്റ് എഴുതിയ ‘തീരം’ എന്ന പുസ്തകവും ചടങ്ങിൽ അഭിവന്ദ്യ പിതാവ് പ്രകാശനം ചെയ്തു. തുടർന്ന് നടന്ന ദിവ്യകാരുണ്യ ആരാധനയോടെ അതിരൂപത സന്യാസ സംഗമം സമാപിച്ചു. വരാപ്പുഴ അതിരൂപത വികാർ ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ. എബി ജിൻ അറക്കൽ, ഫാ.ആൻറണി പൊൻവേലി OCD, ഫാ. ഷിബു ഡേവിസ് SBD, ഫാ. മൈക്കിൾ ഡിക്രൂസ്, സി. മാർഗരറ്റ് CTC, സി. ബിജി OSA, സി. ലിസി FMM, സി .ഷൈൻ ബ്രിജിറ്റ് CSST എന്നിവർ പ്രസംഗിച്ചു.