ക്രിസ്‌തുവിനെ അനുകരിച്ച് ശുശ്രൂഷാ മനോഭാവത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരും, ഭാവി നേതൃത്വത്തെ കൈപിടിച്ച് ഉയര്‍ത്തുന്നവരുമായിരിക്കണം നേതാക്കളെന്ന് ആര്‍ച്ച്‌ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ വരാപ്പുഴ അതിരൂപത നടത്തിയ നേതൃത്വപരിശീലന ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു ദിവസങ്ങളിലായി ആലുവ ആത്മദര്‍ശനന്‍ സെമിനാരിയില്‍ നടന്ന ക്യാമ്പില്‍ സമകാലിക സാമുദായിക സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ചചെയ്‌തു. അതിരൂപത പ്രസിഡന്റ് സി ജെ പോള്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ്, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, ഫാദര്‍ സ്റ്റാന്‍ലി മാതിരപ്പിള്ളി, ഫാ. വിന്‍സെന്റ് വാരിയത്ത്, ഫാ. ആന്റണി വിപിന്‍ സേവ്യര്‍ വേലിക്കകത്ത്, ജോയി ഗോതുരുത്ത്, അലക്‌സ് താളൂപ്പാടത്ത്, തോമസ് പഞ്ഞിക്കാരന്‍, ലൂയിസ് തണ്ണീക്കോട്ട്, ഹെന്‍റി ഓസ്റ്റിന്‍, എം സി ലോറന്‍സ്, റോയി ഡിക്കൂഞ്ഞ, റോയി പാളയത്തില്‍, ടോമി കുരിശുവീട്ടില്‍, പി. എം ബെഞ്ചമിന്‍, മോളി ചാര്‍ലി, സോണി സോസ, സെബാസ്റ്റ്യന്‍ വി. എ, ബാബു ആന്റണി, മേരി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
ശുശ്രൂഷിക്കുന്നവരായിരിക്കണം നേതൃത്വം -ആര്‍ച്ച്‌ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍