വൈപ്പിൻ നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന ദ്വീപ് സമൂഹങ്ങളുടെ വികസനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി സംഘടിപ്പിച്ച വികസന സെമിനാറിൽ ഉയർന്നുവന്ന ആശയങ്ങളുടെ അടിസ്ഥാനത്തിൽ വികസന നയരേഖ തയ്യാറാക്കും. അതിന്റെ തുടർ പ്രവർത്തനങ്ങൾക്കായി എല്ലാ വിധ പിന്തുണയും നൽകുമെന്ന് ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. വികസന സെമിനാറിനെത്തെ തുടർന്നുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈപ്പിൻ ബസ്സുകളുടെ നഗര പ്രവേശനം മുതൽ തീര സുരക്ഷ വരെയുള്ള നിരവധി വിഷയങ്ങൾ സെമിനാറിൽ നാല് പേപ്പറുകളായി അവതരിക്കപെട്ടു.ഡോ കെ എസ് പുരുഷൻ, ഡോ അഭിലാഷ് എസ്, ലിസബത്ത്, അഡ്വ ഷെറി ജെ തോമസ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ജോസഫ് ജൂഡ് മോഡറ്റേറായിരുന്നു.
തുടർന്ന് നടന്ന സമ്മേളനം ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം പി, കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഫാ ഫ്രാൻസിസ് സേവ്യർ അധ്യക്ഷത വഹിച്ചു. മോൺ മാത്യു ഇലഞ്ഞിമിറ്റം , അറക്കൽ, ഫാ യേശുദാസ് പഴമ്പിള്ളി, ഫാ ആന്റണി ചെറിയകടവിൽ, ഫാ എബിജിൻ , എസ് ശർമ, സി ജെ പോൾ, വി എസ് അക്ബർ, ടി ജി വിജയൻ, ആഷ്ലിൻ പോൾ, റോയി പാളയത്തിൽ, റോയി ഡികൂഞ്ഞ, ബേസിൽ മുക്കത്ത്, ലൈജു കളരിക്കൽ, ലിൻഡ, ബെന്നറ്റ്, ഫിലിപ്പ് , നിക്സൻ വേണാട്, അഡ്വ എൽസി ജോർജ്, ജസ്റ്റിൻ കരിപ്പാട്ട്, ഫിലോമിന ലിങ്കൺ, ബിജു തുണ്ടിയിൽ
എന്നിവർ പ്രസംഗിച്ചു.