ലത്തീൻ നേതൃനിരയുടെ ശക്തി വിളിച്ചോതി അവകാശ പ്രഖ്യാപന റാലിയുമായി വൈപ്പിൻ ഫെറോന ലത്തീൻ അൽമായ നേതൃസംഗമം 2019 മാർച്ച് 10ന് വൈകിട്ട് 3.00ന് ആരംഭിച്ച് റാലി ഇൻഡസ്ട്രിയൽ കോർപ്പറേഷൻ ഡയറക്ടർ ഇ.എസ്. ജോസ് ഉദ്ഘാടനം ചെയ്തു. ബി.സി.സി വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. ആൻറണി അറക്കൽ നേതൃസംഗമം ഉദ്ഘാടനം ചെയ്തു.
തീരപരിപാലന നിയമത്തിലെ പുതിയ നിർദ്ദേശങ്ങൾ പരിഗണിച്ചു തീരദേശ മാനേജിംഗ് പദ്ധതി ആവിഷ്കരിക്കുക, വൈപ്പിൻ മുനമ്പം തീരദേശ റോഡ് നിർമ്മാണം പൂർത്തീകരിക്കുക, ജിഡ ഫണ്ട് ഉപയോഗിച്ചു വൈപ്പിൻ കടമക്കുടി ദ്വീപുകളിലെ വികസനം നടത്തുക, പുതുവൈപ്പിൻ ഐ.ഒ.സി മാറ്റി സ്ഥാപിക്കുക, ഐ.ഒ.സി യുമായി ബന്ധപ്പെട്ട സമരത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.
ഫെറോന ഡയറക്ടർ ഫാ. ജോർജജ് കുറുപ്പത്ത് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജയിംസ് കളരിക്കൽ, ലീഡർ തദേവൂസ് കുന്നപ്പള്ളി, പിന്നോക്ക കമ്മീഷൻ അംഗം വി.ജെ. ജെറോം, കെ. ആർ. എൽ. സി. സി. വൈസ് പ്രസിഡൻറ് ഷാജി ജോർജ്, സി. എസ്. എസ് നേതാവ് ജയിംസ് കുറുപ്പശേശലി കെ. എൽ. സി. എ. മേഖല പ്രസിഡൻ്റ് അഡ്വ. സ്റ്റെർവിൻ സേവ്യർ, സെക്രട്ടറി ലൈജു കളരിക്കൽ എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം 6 മണിക്ക് ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ്, വളപ്പ് നിത്യസഹായമാതാ ദൈവാലയത്തില്‍ വച്ച് അല്മായര്‍ക്കുവേണ്ടി ദിവ്യബലി അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. ഈ ലോകത്തില്‍ അല്മായര്‍ ക്രിസ്തുവിന്റെ പ്രേഷിതചൈതന്യത്തില്‍ ജ്വലിച്ചുകൊണ്ട് സഭയ്ക്കും സമൂഹത്തിനും വേണ്ടി നന്മ ചെയ്യുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് അഭിവന്ദ്യ മെത്രാപ്പോലിത്ത തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.
റാലിക്ക് ഫാ. മാത്യു ഡികൂഞ്ഞ, ഫാ. ജോർജ് കുറുപ്പത്ത്, ടെർസീന, തദ്ദേവൂസ് കുന്നപ്പിള്ളി, അഡ്വ. സ്റ്റെർവിൻ വിൻ സേവ്യർ, ജെയിംസ് കുറുപ്പശേശരി, ജെയിംസ് കളരിക്കൽ എന്നിവർ നേതൃത്വം നൽകി.
വൈപ്പിൻ ഫെറോന ലത്തീൻ അൽമായ നേതൃസംഗമം 2019
Previous articleഎറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വനിതാദിനാഘോഷം അഭിവന്ദ്യ ജോസഫ് കളത്തിപറമ്പില്‍ മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്തുNext article സ്വയം തൊഴില്‍ സംരംഭകര്‍ക്കായി 60 ലക്ഷം രൂപയുടെ കാര്‍ഡ് വിതരണവും Pollution Free Poultry Farming- ന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു