വരാപ്പുഴ അതിരൂപതയുടെ പുതിയ മൈനര്‍ സെമിനാരിയുടെ അടിസ്ഥാന ശില ഫെബ്രുവരി രണ്ടാം തീയതി ശനിയാഴ്ച്ച കര്‍ത്താവിന്റെ സമര്‍പ്പണത്തിരുനാള്‍ ദിനത്തില്‍ അദിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് ആശീര്‍വ്വദിച്ചു. വി. മാക്സ് മില്യൻ കോൾബെയുടെ നാമധേയത്തിലാണ് പുതിയ മൈനര്‍ സെമിനാരി നിര്‍മ്മിക്കപ്പെടുന്നത്. പ്ലസ് വണ്‍, പ്ലസ് ടു വൈദീകാർത്ഥികളുടെ രൂപീകരണത്തിനായുള്ള പുതിയ സെമിനാരി, വിയാനി ഹോമിനോട് ചേർന്നുള്ള സ്ഥലത്താണ് നിര്‍മ്മിക്കപ്പെടുന്നത്. അതിരൂപത വികാരി ജനറള്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, തോട്ടം പള്ളി വികാരി മോണ്‍. ജോസഫ് പടിയാരം പറമ്പില്‍, മൈനര്‍ സെമിനാരി റെക്റ്റര്‍ ഫാ. ജോസഫ് ഒളിപ്പറമ്പില്‍, വൈസ് റെക്റ്റര്‍ ഫാ. ജോസഫ് പള്ളിപ്പറമ്പില്‍, ഫാ. എബിജിന്‍ അറക്കല്‍, ഫാ. ഫെലിക്‌സ് ചക്കാലക്കല്‍, ഫാ. ബിജോയ് മരോട്ടിക്കല്‍, ഫാ. അലക്‌സ് കുരിശുപറമ്പില്‍, ഫാ. ലെനീഷ് ജോസ് മനക്കില്‍, ഫാ. രാജന്‍ കിഴവന, ഫാ. മാര്‍ട്ടിന്‍ എന്നിവരും ബഹു. സിസ്റ്റേഴ്‌സും മൈനര്‍ സെമിനാരി ബ്രദേഴ്‌സും ആശിര്‍വ്വദകര്‍മ്മത്തില്‍ പങ്കെടുത്തു.
വി. മാക്സ് മില്യൻ കോൾബെ മൈനർ സെമിനാരിയുടെ അടിസ്ഥാന ശില ആശീര്‍വ്വദിച്ചു