കൊച്ചി : 2023 ൽ റോമിൽ നടക്കുന്ന മെത്രാന്മാരുടെ 16-) മത് സാധാരണ സിനഡിന്റെ അതിരൂപതതല ഉദ്ഘാടനം എറണാകുളം സെന്റ്. ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് നിർവഹിച്ചു.
കൂട്ടായ്മ, പങ്കാളിത്തം, പ്രേക്ഷിത ദൗത്യം എന്ന ശീർഷകത്തിൽ ആണ് പതിനാറാമത് മെത്രാന്മാരുടെ സിനഡ് ഫ്രാൻസിസ് പാപ്പാ ക്രമീകരിച്ചിരിക്കുന്നത്.
2021 ഒക്ടോബറിൽ ആരംഭിച്ച രൂപതാതലവും, 2022 സെപ്റ്റംബറിൽ ആരംഭിക്കുന്ന ഭൂഖണ്ഡ തലവും, 2023 ഒക്ടോബറിൽ വത്തിക്കാനിൽ നടക്കുന്ന ആഗോളതലവുമാണ് ഈ സിനഡിന്റെ മൂന്നു ഘട്ടങ്ങൾ. വരാപ്പുഴ അതിരൂപതയിൽ നടന്ന അതിരൂപതാതല ഉദ്ഘാടന ദിവ്യബലിയിൽ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു വൈദികരും സന്യസ്തരും അല്മായരും പങ്കുചേർന്നു ഫാ. ജോബ് വാഴകൂട്ടത്തിൽ, സിസ്റ്റർ ഷൈൻ ബ്രിജിറ്റ് സി. എസ്. എസ്. ടി. എന്നിവരാണ് വരാപ്പുഴ അതിരൂപതയിൽ സിനഡിന്റെ പ്രവർത്തനങ്ങൾ കോഡിനേറ്റ് ചെയ്യുന്നത്.