വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെയും സംയുക്ത ആഭ്യമുഖ്യത്തില്‍ നടത്തിയ വിധവ സംഗമം 2018 കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ റവ.ഫാ.ജോര്‍ജ് വെട്ടിക്കാട്ടില്‍ ഉത്ഘാടനം ചെയ്തു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായ വിധവകളെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ ഇ.എസ്.എസ്.എസ്. നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് ഒരു വഴിതിരിവായി മാറും. സങ്കടങ്ങളും സന്തോഷങ്ങളും ഒരു പോലെ അനുഭവിക്കുന്ന ഇവര്‍ക്ക് ഗവണ്‍മെന്റിന്റെയും മറ്റു ഇതര ഏജന്‍സികളുടെയും ആനുകൂല്ല്യങ്ങള്‍ നേടി എടുക്കുവാന്‍ ഈ സംഗമം പ്രയോജനപ്പെടെട്ടെയെന്നും ഫാ.ജോര്‍ജ് വെട്ടിക്കാട്ടില്‍ ഓര്‍മ്മപ്പെടുത്തി.
എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ.മാര്‍ട്ടിന്‍ അഴിക്കകത്തിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ സംഗമത്തില്‍ കേരള സ്‌റ്റേറ്റ് വിഡോസ് ഫോറത്തിന്റെ സ്‌റ്റേറ്റ് കോാഡിനേറ്റര്‍ ജോബി തോമസ് വിഷയാവതരണം നടത്തി. കേരള സ്‌റ്റേറ്റ് വിഡോസ് ഫോറത്തിന്റെ മെമ്പര്‍മാരായ പ്രശസ്ത പിന്നണി ഗായികയും, ഐഡിയ സ്റ്റാര്‍സിംഗറുമായ സോണിയ, ബാസ്‌ക്കറ്റ് ബോള്‍ പ്‌ളയറായ ഗീത മേനോന്‍ എന്നിവര്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്ക് വച്ച് അവര്‍ക്ക് ജീവിത മുന്നേറ്റത്തിനുള്ള പ്രചോദനമേകി. ESSS അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.റാഫേല്‍ കല്ലുവീട്ടില്‍,എസ്.എച്ച്.ജി.കോാഡിനേറ്റര്‍ സീമ റോയി എന്നിവര്‍ സംസാരിച്ചു.
വിധവ സംഗമം 2018
Previous articleവരാപ്പുഴ അതിരൂപതയ്ക്ക് 6 നവ ഡീക്കന്മാര്‍Next article മാടവനയുടെ സ്നേഹവീട് ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസീസ് കല്ലറക്കൽ ആശീർവദിച്ചു