വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷനും പ്രോലൈഫും ചേർന്ന് നടത്തിയ വലിയ കുടുംബങ്ങളുടെ സംഗമത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് “പങ്കുവെക്കലിന്റെ ഇടമാകണം കുടുംബങ്ങൾ” എന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രൊലൈഫ് സമിതി പ്രസിഡന്റ് ശ്രീ. ജോൺസൺ ചൂരേപ്പറമ്പിൽ അധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ അതിരൂപത സഹായമെത്രാൻ റവ. ഡോ. ആന്റണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത ഫാമിലി കമ്മീഷൻ ഡയറക്ടർ റവ. ഫാ. പോൾസൺ സിമേതി, കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി റവ. ഫാ. ക്ലീറ്റസ് കതിർപറമ്പിൽ, ശ്രീ നെഡ്സൺ, സിസ്റ്റർ ജോസഫൈൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കോതമംഗലം രൂപത പ്രോലൈഫ് സമിതി പ്രസിഡന്റ് ശ്രീ. ജോയ്സ് മുക്കുടം ബൈബിൾ അധിഷ്ഠിതമായ മാജിക് ഷോ നടത്തി. നൂറു കുടുംബങ്ങളിൽ നിന്നായി 600 അംഗങ്ങൾ പങ്കെടുത്ത ഈ സംഗമത്തിൽ അഭിവന്ദ്യ പിതാവ് സ്കോളർഷിപ്പും പഠനോപകരണങ്ങളും നൽകി .
വലിയ കുടുംബങ്ങളുടെ സംഗമം 2k24