ആഗോളകത്തോലിക്കാസഭ പ്രഖ്യാപിച്ച കുടുംബവർഷാചരണത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപത നടത്തിയ വലിയ കുടുംബങ്ങളുടെ സംഗമത്തിൽ ഉദ്‌ഘാടനം ചെയ്തുകൊണ്ട് ” ജീവന്റെയും സ്നേഹത്തിന്റെയും സമന്വയമാണ് കുടുംബം ” എന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. കുട്ടികളിലൂടെയാണ് കുടുംബം അനുഗ്രഹിക്കപ്പെടുന്നതെന്നും, പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിൽ മക്കളുടെ നേരായ വളർച്ചയിൽ മാതാപിതാക്കന്മാർ പ്രത്യേകം ശ്രദ്ധാലുക്കളാകണമെന്നും ആർച്ച്ബിഷപ്പ് ഓർമ്മിപ്പിച്ചു. വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ.പോൾസൺ സിമേതി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ആശീർഭവൻ ഡയറക്ടർ ഫാ.വിൻസെൻ്റ് വാരിയത്ത്, സിസ്റ്റർ ജോസഫീന, KCBC പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡണ്ട് ജോൺസൻ ചൂരേപ്പറമ്പിൽ, കോ – ഓർഡിനേറ്റർ നിക്സൺ വേണാട്ട് എന്നിവർ പ്രസംഗിച്ചു. മുന്നൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ കുടുംബങ്ങൾക്ക് സ്നേഹോപഹാരങ്ങൾ നൽകി.
വരാപ്പുഴ അതിരൂപത വലിയ കുടുംബങ്ങളുടെ സംഗമം നടത്തി