വരാപ്പുഴ അതിരൂപതയിലെ 6 പ്രമുഖ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ അള്‍ത്താരകളെ പരിശുദ്ധ ജപമാല സഹോദസഖ്യത്തിന്‍റെ അള്‍ത്താരകളായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തെതുടര്‍ന്ന് പ്രസ്തുത അള്‍ത്താരകള്‍ക്കുമുമ്പില്‍ ജപമാലയര്‍പ്പിക്കുന്നവര്‍ക്കും,ജപമാലസഖ്യത്തില്‍ അംഗത്വമെടുക്കുന്നവര്‍ക്കും അനേകം ദൈവാനുഗ്രഹങ്ങളും പ്രത്യേകം ദണ്ഡവിമോചനാനുകൂല്യങ്ങളും ലഭിക്കും. എറണാകുളം സെന്റ്. ഫ്രാന്‍സിസ് അസീസ്സി കത്തീഡ്രല്‍, തൃപ്പൂണിത്തുറ ജോസഫ് ചര്‍ച്ച്, തേവര സെന്റ് ജോസഫ് ചര്‍ച്ച്, ആലുവ എട്ടേക്കര്‍ സെന്‍റ് ജൂഡ് ചര്‍ച്ച്, കൂനമ്മാവ് സെന്‍റ് ഫിലോമിനാസ് ചര്‍ച്ച്, വൈപ്പിന്‍ മാനാട്ടുപറമ്പ് തിരുഹൃദയ ദേവാലയം എന്നിവയാണ് വരാപ്പുഴ അതിരൂപതയില്‍ പരിശുദ്ധ ജപമാല സഹോദരസഖ്യത്തിന്‍ അള്‍ത്താരകളായി പ്രഖ്യാപിക്കപ്പെട്ട ദൈവാലയങ്ങള്‍. മുംബൈയില്‍ നിന്നും ഡൊമിനിക്കന്‍ സന്യാസ സഭയുടെ പ്രൊവിന്‍ഷ്യാളിന്‍റെ ഡെലഗേറ്റ് ഫാ. സുനില്‍ മാര്‍ട്ടിന്‍ ഡിസൂസയാണ് ദിവ്യബലിമധ്യേ പ്രഖ്യാപനങ്ങള്‍ വായിച്ചത്. വരാപ്പുഴ അതിരൂപതയിലെ വല്ലാര്‍പാടം ബസിലിക്കയ്ക്ക് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ഈ പദവി ലഭിച്ചിരുന്നു.
15-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ആരംഭിച്ചമായ പരിശുദ്ധ ജപമാല സഹോദസഖ്യം പിന്നീടുള്ള നൂറ്റാണ്ടുകളില്‍ യൂറോപ്യന്‍ ക്രൈസ്തവസമൂഹത്തിനാകമാനം നല്കിയ ആത്മീയ ഉണര്‍വും, വിശ്വാസതീഷ്ണതയും, വിലമതിക്കാനാവാത്തതായിരുന്നു. അക്കാലത്തെ ഒട്ടുമിക്ക വിശുദ്ധരും, മാര്‍പാപ്പമാരും പരിശുദ്ധ ജപമാല സഹോദസഖ്യത്തില്‍ അംഗങ്ങളാവുകയും, തങ്ങളാലാവുംവിധം സഖ്യത്തെ പ്രചരിപ്പിക്കുകയും ചെയ്തതിനാല്‍ അന്നത്തെ മിക്ക ക്രൈസ്തവ രാജ്യങ്ങളിലും ജപമാലസഖ്യം പ്രചുരപ്രചാരം നേടുകയുണ്ടായി. മരിയന്‍ വിശുദ്ധരില്‍ അഗ്രഗണ്യനായ വി. ലൂയിസ് ഡി. മോണ്‍ഫോര്‍ട്ട് മാത്രം ഒരു ലക്ഷം പേരെ ഈ സഖ്യത്തില്‍ ചേര്‍ത്തു എന്നാണ് പറയപ്പെടുന്നത്. കത്തോലിക്കാസഭയില്‍ ദണ്ഡവിമോചനങ്ങളുടെ രാജ്ഞിയായി അറിയപ്പെടുന്ന പരിശുദ്ധജപമാലസഹോദസഖ്യത്തിലൂടെ തങ്ങള്‍ക്കും തന്നെയും ശുദ്ധീകരണാത്മാക്കള്‍ക്കുമായി അനേകം ദണ്ഡവിമോചനാനുഗ്രഹങ്ങള്‍ അംഗങ്ങള്‍ക്ക് നേടിയെടുക്കാനാവും.
വരാപ്പുഴ അതിരൂപതയിലെ 6 പ്രമുഖ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ അള്‍ത്താരകളെ പരിശുദ്ധ ജപമാല സഹോദരസഖ്യത്തിന്‍റെ അള്‍ത്താരകളായി പ്രഖ്യാപിച്ചു
Previous articleലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 ന് കേശദാന പരിപാടി സംഘടിപ്പിച്ചുNext article സെൻ്റ്. ആൽബർട്ട്സ് കോളേജിലെ സ്മാർട്ട് ക്ലാസ് മുറികളുടെയും ഇ-ലേണിങ്, ഇ-ഗവേണൻസ് പദ്ധതിയുടെയും ഉദ്ഘാടനം ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർവഹിച്ചു