കൊച്ചി : ഇന്ന് അഖണ്ട ദിവ്യകാരുണ്യ ആരാധനയെക്കുറിച്ച് അന്വേഷിക്കാനായി ഞാൻ ഷൈൻ കാട്ടുപറമ്പിൽ അച്ചനെ വിളിച്ചിരുന്നു. ഒരു കമ്പ്യൂട്ടർ നമ്മുടെ ഒരച്ചന് എത്തിച്ചു കൊടുക്കുന്ന കാര്യം കൂടി തിരക്കാനാണ് വിളിച്ചത്. സംസാരത്തിനിടയിൽ അച്ചൻ മരുന്നു കൊടുക്കാൻ പോകുന്ന കാര്യം പറഞ്ഞു.അതിനെപ്പറ്റി കൂടുതൽ അന്വഷിച്ചു അറിഞ്ഞപ്പോഴാണ് മനസ്സിലായത് ,അച്ചൻ കേരള ഗവർൺമെന്റ് ആപ്പിലൂടെ രജിസ്റ്റർ ചെയ്ത് ഒരു വോളന്റിയറായി സേവനം ചെയ്യുകയാണെന്ന് .വരാപ്പുഴ അതിരൂപതയിലെ യുവ വൈദീകനായ ഷൈൻ കാട്ടുപറമ്പിലച്ചൻ അങ്ങനെ ഈ ലോക് ഡൗൺ കാലത്തു ക്രിസ്തുവിൻറെ നന്മയുടെ സുവിശേഷത്തിന്റെ പരിമിളമായി മാറുകയാണ് . ഒപ്പം വരാപ്പുഴ അതിരൂപതക്ക് അഭിമാനവും. .അച്ചനിപ്പോൾ തേവർകാട് തിരുഹൃദയ പള്ളി വികാരിയായും വരാപ്പുഴ അതിരൂപത കരിസ്മാറ്റിക് കമ്മീഷൻ ഡയറക്ടർ ആയും പ്രശംസനീയമായ സേവനം ചെയ്തു കൊണ്ടിരിക്കുന്നു .കഴിഞ്ഞ ദിവസം ഏഴിക്കര ആശ്രയഭവനിൽ മരുന്നുമായി അച്ചനെത്തിയപ്പോൾ അവർക്കുണ്ടായ സന്തോഷം അച്ചൻ മറ്റെന്തിനെക്കാളും വലിയ സമ്മാനമായി കാണുന്നു.
ലോക് ഡൗണിലും കർമനിരതനായി ഷൈനച്ചൻ , വരാപ്പുഴ അതിരൂപതക്ക് അഭിമാനമായി