ലത്തീൻ കത്തോലിക്ക ദിനാചരണങ്ങളുടെ ഭാഗമായി വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പതാക ഉയർത്തി. മത്സ്യത്തൊഴിലാളികളുടെ സമരത്തോടുള്ള സർക്കാരിന്റെ സമീപനം വേദനാജനകമാണെന്നും, ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ന്യായമായ അവകാശങ്ങൾക്കു വേണ്ടിയും ജനാധിപത്യത്തിലുള്ള അർഹമായ പങ്കാളിത്തത്തിനു വേണ്ടിയും സർക്കാരിനെ സമീപിക്കുമ്പോൾ നിഷേധാത്മക നിലപാടാണു സർക്കാർ സ്വീകരിക്കുന്നതെന്നും തന്റെ സന്ദേശത്തിൽ ആർച്ച് ബിഷപ് പറഞ്ഞു. കെ.ആർ.എൽ.സി.സിയുടെയും വരാപ്പുഴ അതിരൂപത അൽമായ കമ്മിഷന്റെയും രാഷ്ട്രീയകാര്യ സമിതിയുടെയും നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കൂരിയ വൈദികരും, കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഫാ. ഫ്രാൻസിസ് സേവ്യർ, അൽമായ കമ്മിഷൻ ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, മുൻ വൈസ് പ്രസിഡന്റ് ഷാജി ജോർജ്,കെ.എൽ.സി.എ. ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ എന്നിവർ മറ്റ് അൽമായ നേതാക്കളും പങ്കെടുത്തു.
ലത്തീൻ കത്തോലിക്ക ദിനാചരണം 2022