വരാപ്പുഴ അതിരൂപത മുൻ ചാൻസിലർ റവ:ഫാ. ജേക്കബ് പട്ടരുമഠത്തിൽ അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖം മൂലം അദ്ദേഹം ചികിത്സയിലായിരുന്നു. നിലവിൽ ചേരാനല്ലൂർ സൈന്റ്‌ജെയിംസ് ഇടവക വികാരിയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപതയ്ക്ക് നികത്താനാവാത്ത തീരാ നഷ്ടം ആണ് അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഉണ്ടായത് എന്ന് ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് മൃതസംസ്‌ക്കാര ദിവ്യബലി മധ്യേ പറഞ്ഞു. അദ്ദേഹത്തിലൂടെ ദൈവം ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും ആര്‍ച്ച്ബിഷപ്പ് ആമുഖസന്ദേശത്തില്‍ പറഞ്ഞു.
ഫാ. ജേക്കബ് പട്ടരുമഠത്തിൽ 2002 മുതൽ മുതൽ 2008 വരെ വരാപ്പുഴ അതിരൂപത ചാൻസിലറായി സേവനമനുഷ്ഠിച്ചു. കൂടാതെ സെൻ ജോസഫ് മൈനർ സെമിനാരി ഡയറക്ടർ, ആത്മീയ പിതാവ് എന്നീ നിലകളിലും ചേന്നൂര്‍, വാടേല്‍, മുട്ടിനകം, പെരുമാനൂർ, ആറാട്ടുവഴി, കൊങ്ങോർപ്പിള്ളി എന്നീ ഇടവകകളിലും വികാരിയായി സേവനം ചെയ്തിട്ടുണ്ട് . തൈക്കൂടം, കലൂർ ,കൂനമ്മാവ് എന്നീ ഇടവകകളിൽ അദ്ദേഹം സഹവികാരി ആയിരുന്നു. അറിയപ്പെടുന്ന എഴുത്തുകാരനും പ്രശസ്തനായ വാഗ്മിയും ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വരാപ്പുഴ അതിരൂപതാ കുടുംബം കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി അര്‍പ്പിക്കുന്നു.
റവ:ഫാ. ജേക്കബ് പട്ടരുമഠത്തിൽ അന്തരിച്ചു
Previous articleസന്ന്യസ്ത സമര്‍പ്പിത സംഗമം സംഘടിപ്പിച്ചുNext article മൂലമ്പിള്ളി പാക്കേജ് എത്രയും പെട്ടന്ന് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു ആർച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു