വരാപ്പുഴ അതിരൂപത യുവജന വർഷാചരണത്തിന്റെ ഭാഗമായി യുവജന നേതൃ സംഗമം എറണാകുളം പാപ്പാളി ഹാളിൽ നടന്നു. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവജന വർഷാചരണത്തിന്റെ ഭാഗമായി ഭവന നിർമ്മാണത്തിനും വിദ്യാഭ്യാസ സഹായം നൽകുന്നതിനുമായി ശേഖരണാർത്ഥം പുറത്തിറക്കിയ സമ്മാന കൂപ്പണിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള അഞ്ചുപേർ സമ്മാന ക്കൂപ്പണുകൾ ഏറ്റുവാങ്ങി. കമ്മീഷൻ ഡയറക്ടർ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി, ഫാ. ഷിനോജ് ആറഞ്ചേരി,ഫാ. ആനന്ദ് മണാളില് കെസിവൈഎം പ്രസിഡണ്ട് ആഷ്ലിൻ പോൾ സി എൽ സി പ്രസിഡൻറ് തോബിയാസ് കൊർണേലി ജീസസ് യൂത്ത് കോർഡിനേറ്റർ ബ്രോഡ്വിൻ കെസിവൈഎം ആനിമേറ്റർ സിസ്റ്റർ മെർലീറ്റ യൂത്ത് കമ്മീഷൻ ജോ. സെക്രട്ടറി സിബിൻ യേശുദാസ് എന്നിവർ സന്നിഹിതരായിരുന്നു.
നേതൃ സംഗമത്തിന്റെ ഭാഗമായി,അതിരൂപത ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴംപിള്ളി, ജീവനാദം ഡയറക്ടർ ഫാ. ജോൺ ക്യാപ്പിസ്റ്റൻ ലോപ്പസ്, ഫാ. ജോർജ് പുനക്കാട്ടുശ്ശേരി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നായി നൂറുകണക്കിന് യുവജനങ്ങളും വൈദീകരും സിസ്റ്റേഴ്സും പങ്കെടുത്തു.