വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ, യുവജന വർഷാചരണത്തിന്റെ ഭാഗമായി ജപമാല റാലി നടത്തി. കെസിവൈഎം, സി എൽ സി, ജീസസ് യുത്ത്, യുവജന കോർഡിനേറ്റർമാർ അതിരൂപതയിലെ യുവജനങ്ങൾ എന്നിവരുടെ നേത്യത്വത്തിൽ ഇരുചക്ര റാലിയായാണ് ജപമാല റാലി സംഘടിപ്പിച്ചത്. വരാപ്പുഴ ബസിലിക്കയിൽ വച്ച് വരാപ്പുഴ അതിരൂപത ചാൻസലർ വെരി റവ. ഫാ. എബിജിൻ അറക്കൽ റാലി ഫ്ലാഗ് ഓഫ് ചെയ്‌തു. ബസിലിക്ക റെക്ടർ വെരി റവ.ഫാ. ജോഷി ജോർജ് കൊടിയന്തറ ആശംസകൾ അറിയിച്ചു. തുടർന്ന് മഞ്ഞുമ്മൽ, മാഞ്ഞാലി, ഇരുമ്പനം, മാമംഗലം, ചാത്യാത്ത്, വളപ്പ് ഓച്ചൻതുരുത്ത് എന്നീ മരിയൻ ദേവാലയങ്ങളിൽ സന്ദർശിച്ച് വൈകിട്ട് വല്ലാർപാടം ബസിലിക്കയിൽ സമാപിച്ചു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റൈറ്റ് റവ. ഡോ. ആൻ്റണി വാലുങ്കൽ സമാപന സന്ദേശം നൽകി. വല്ലാർപാടം റെക്ടർ വെരി റവ.ഫാ. ജെറോം ചമ്മണിക്കോടത്ത് സഹവികാരി റവ. ഫാ. സാവിയോ എന്നിവർ സന്നിഹിതരായിരുന്നു. യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ. ജിജു ക്ലീറ്റസ് തീയാടി കെസിവൈഎം പ്രമോട്ടർ റവ.ഫാ. ഷിനോജ് ആറഞ്ചേരി ജീസസ് യൂത്ത് പ്രമോട്ടർ റവ. ഫാ. ആൻ്റണി മണാലിൽപാനായിക്കുളം യുവജന ആ നിമേറ്റർ സിസ്റ്റർ സൈന സി.ടി.സി കമ്മീഷൻ സെക്രട്ടറി ഫ്രാൻസിസ് ഷെൻസൻ, ജോയിൻ്റ് സെക്രട്ടറി സിബിൻ യേശുദാസൻ എന്നിവർ നേത്യത്വം നൽകി.