എറണാകുളം: മുനമ്പം ബോട്ടപകടത്തിൽ കാണാതായവരെ കണ്ടെത്താൻ നടപടികൾ ഊർജിതമാക്കണം എന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് ആശങ്കയുളവാക്കുന്നുവെന്നും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. മുനമ്പം ബോട്ടപകടത്തിൽ ഇനിയും കണ്ടുകിട്ടാനുള്ളവർക്കായി സത്വരമായ നടപടികൾ കൈക്കൊള്ളണം എന്ന് ആർച്ച് ബിഷപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ചു. അപകടത്തിൽപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ അധികാരികൾ വൈകരുത് എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
മുനമ്പത്ത് നിന്നും പുറപ്പെട്ട ഓഷ്യാനസ് എന്ന് മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ ഷിപ്പിംഗ് കോർപ്പറേഷൻറെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലായ ദേശ് ശക്തി മത്സ്യബന്ധന ബോട്ടിൽ വന്നിടിക്കുകയായിരുന്നു.
കപ്പൽ –ബോട്ട് അപകടങ്ങൾ സ്ഥിരമായി സംഭവിക്കുന്നതിൽ അതീവ ആശങ്കയുണ്ട് എന്നും അപകടങ്ങൾ ഉണ്ടാകാതിരിക്കുവാനായിട്ട് മുൻകരുതലുകൾ എടുക്കേണ്ടതുണ്ട് എന്നും അതിനായി സ്ഥിരം സംവിധാനങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കാൻ അധികാരികൾ തയ്യാറാകണം എന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.