[av_textblock size=” av-medium-font-size=” av-small-font-size=” av-mini-font-size=” font_color=” color=” av-desktop-hide=” av-medium-hide=” av-small-hide=” av-mini-hide=” id=” custom_class=” template_class=” av_uid=’av-1vhtm0′ sc_version=’1.0′]
വല്ലാർപാടം: കാലത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ പരിശുദ്ധ വല്ലാർപാടത്തമ്മ തന്നിൽ ആശ്രയിക്കുന്നവർക്ക് അഭയമാണെന്ന് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു. അതിരൂപതയുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ വല്ലാർപാടം മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ദിവ്യബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റവ.ഡോ.ജോസി കോച്ചാപ്പിളളി വചന സന്ദേശം നല്കി. വികാരി ജനറാൾമാരായ മോൺ.മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലത്തിമറ്റം, ചാൻസലർ ഫാ.എബ്ജിൻ അറക്കൽ, ജുഡിഷ്യൽ വികാർ ഫാ.ജോസഫ് ലിക്സൻ അസ്വാസ് തുടങ്ങിയവർ സഹകാർമ്മികരായിരുന്നു. കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തിൽ, ഓൺലൈനായി നടത്തിയ തീർത്ഥാടന തിരുക്കർമ്മങ്ങളിൽ വിശ്വസികൾ ആത്മനാ പങ്കു ചേർന്നു.
വൈകീട്ട് 4 മണിക്ക് ആരംഭിച്ച ജപമാലയേ തുടർന്ന് ദിവ്യബലിയ്ക്ക് ശേഷം അഭിവന്ദ്യ പിതാവ് വിശ്വാസികളെ പരിശുദ്ധ വല്ലാർപാടത്തമ്മയ്ക്ക് അടിമ സമർപ്പണം നടത്തി. അടിമസമർപ്പണത്തിന് ഒരുക്കമായി വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ 33 ദിവസം നീണ്ടു നില്ക്കുന്ന വിശ്വാസികളുടെ പ്രാർത്ഥനായജ്ഞ നവും സമാപിച്ചു.
[/av_textblock]