കാലം ചെയ്ത ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ സ്മരണയ്ക്കായി വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ പാപ്പായുടെ ഛായചിത്രത്തിൽ പൂമാല ചാർത്തി പ്രാർത്ഥനാ ശുശ്രൂഷയും തുടർന്ന് നിശബ്ദമായുള്ള മെഴുകുതിരി പ്രദക്ഷിണവും അനുസ്മരണയോഗവും നടന്നു. ബെനഡിക്ട് പതിനാറാമൻ പാപ്പയോടുള്ള തന്റെ വ്യക്തിപരമായ അനുഭവങ്ങളും ആർച്ച്ബിഷപ്പ് അനുസ്മരിച്ചു.
വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ, കത്തീഡ്രൽ വികാരി ഫാ.പീറ്റർ കൊച്ചുവീട്ടിൽ, ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ. ജോബ് വാഴക്കൂട്ടത്തിൽ, തുടങ്ങിയവർ നേതൃത്വം നൽകി. വൈദികരും സന്യസ്ഥരും വിശ്വാസികളും അടക്കം നൂറുകണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുത്തു.
പാപ്പാ ബെനഡിക്റ്റ് അനുസ്മരണം