വരാപ്പുഴ അതിരൂപതയിലെ വിദ്യാഭ്യാസ വിഭാഗമായ നവദർശന്റെ കീഴിലുള്ള വിദ്യാഭ്യാസ സമിതി ഭാരവാഹികളുടെ പതിമൂന്നാമത് വാർഷിക സമ്മേളനം എറണാകുളത്തു സെന്റ് ആൽബർട്സ് കോളേജിലെ ബർണ്ണഡിൻ ബെച്ചിനെല്ലി ഹാളിൽ ചേരുകയുണ്ടായി. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. നവദർശൻ ഡയറക്ടർ ഫാ. ജോൺസൺ ഡിക്കുഞ്ഞയുടെ ആമുഖ പ്രസംഗത്തിനുശേഷം ജീവനാദം മാനേജിങ്ങ് എഡിറ്റർ ഫാ. കാപ്പിസ്റ്റൻ ലോപ്പസ് മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യക്ഷ പ്രസംഗത്തെ തുടർന്ന് അഭിവന്ദ്യ പിതാവ് അതിരൂപതയിലെ 106 വിദ്യാഭ്യാസ സമിതികളിലെ 1897 വിദ്യാർത്ഥികൾക്കായി 70,21,550 രൂപയുടെ സ്ക്കോളർഷിപ്പ് വിതരണം നടത്തി. കൂടാതെ 2023 ലെ നവദർശൻ പൊതുവിജ്ഞാന ക്വിസ്സ് മത്സര വിജയികൾക്കുള്ള സമ്മാന ദാനവും തദവസരത്തിൽ മെത്രാപ്പോലിത്ത നിർവഹിക്കുകയുണ്ടായി. നവദർശൻ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഷാമിൽ ജോസഫ് സ്വാഗതം ആശംസിക്കുകയും നവദർശൻ പ്രൊമോട്ടർ പ്രവർത്തന റിപ്പോർട്ടും കെ വി ജോസ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
നവദർശൻ സ്ക്കോളർഷിപ്പ് വിതരണം നടത്തി