വരാപ്പുഴ അതിരൂപതയിലെ വിദ്യാഭ്യാസ സമിതി ഭാരവാഹികളുടെ പന്ത്രണ്ടാമത് വാർഷിക സമ്മേളനം എറണാകുളത്ത് ഇൻഫൻറ് ജീസസ് പാരിഷ് ഹാളിൽ വെച്ച് നടന്നു നവദര്‍ശന്‍ ഡയറക്ടർ ഫാദർ ജോൺസൺ ഡി കുഞ്ഞ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ KCBC മീഡിയ കമ്മീഷൻ സെക്രട്ടറി ഫാദർ എബ്രഹാം ഇരുമ്പിനാക്കൾ മുഖ്യ പ്രഭാഷണം നടത്തി.
അനുഗ്രഹ പ്രഭാഷണം നടത്തിയ അഭിവന്ദ്യ വരാപ്പുഴ മെത്രാപ്പോലീത്ത നവദർശൻ പൊതുവിജ്ഞാന ക്വിസ് മത്സരത്തിലെ വിജയികളായവർക്കുള്ള സമ്മാനദാനം നിർവഹിച്ചു ഈ വർഷത്തെ അതിരൂപത നവദർശൻ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അർഹരായ 1977 ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർത്ഥികൾക്കുള്ള 69 ലക്ഷം രൂപയുടെ സ്കോളർഷിപ്പിന്റെ വിതരണ ഉദ്ഘാടനവും തദാവസരത്തിൽ കളത്തിപ്പറമ്പിൽ പിതാവ് നിർവഹിക്കുകയുണ്ടായി നവദർശൻ അസിസ്റ്റൻറ് ഡയറക്ടർമാരായ ഫാദർ അലക്സ് കുരിശിങ്കൽ, ഫാദർ പോൾ കുറ്റിശ്ശേരി ഫാദർ ഷാമിൽ തൈക്കൂട്ടത്തിൽ നവദർശൻ പ്രമോട്ടർമാരായ സർവ്വശ്രീ ജോസഫ് ബെന്നൻ ബിജു കറുകപ്പറമ്പിൽ എന്നിവർ സംസാരിക്കുകയുണ്ടായി