പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരന്തത്തില്‍പെട്ട മലബാര്‍ മേഖലയ്ക്ക് പിന്തുണയും സഹായവുമായി കെ.സി.വൈ.എം.വരാപ്പുഴ അതിരൂപത. കെ.സി.വൈ.എം ന്റെ നേതൃത്വത്തിൽ അവശ്യവസ്തുകളുമായി ആദ്യ ലോഡ് ആഗസ്റ്റ് 15ന് മലബാര്‍ മേഖലയിലേക്ക്പുറപ്പെട്ടിരുന്നു. അത് കെ.സി.വൈ.എം കോഴിക്കോട് രൂപതയ്ക്ക് കൈമാറുകയും ചെയ്തു . കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് അഡ്വ. ആന്റണി ജൂഡിയുടെ നേതൃത്വത്തിൽ രൂപതയിലെ വിവിധ കെ.സി.വൈ.എം യൂണിറ്റുകൾ #do for kerala ക്യാമ്പയിൻ ന്റെ ഭാഗമായി ആണ് അവശ്യവസ്തുക്കൾ സമാഹരിച്ചത്.
ദുരന്തത്തില്‍പെട്ട മലബാര്‍ മേഖലയ്ക്ക് പിന്തുണയും സഹായവുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത
Previous articleവല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനം സെപ്റ്റംബര്‍ 9 ന്. പന്തലിന്റെ കാല്‍നാട്ടു കര്‍മം നടത്തിNext article വരാപ്പുഴ അതിരൂപത സിനഡാനന്തര നിയമങ്ങളും മാർഗ്ഗരേഖകളും പ്രകാശനം ചെയ്തു