ക്രിസ്തുവിൽ ഏറ്റവും സ്നേഹം നിറഞ്ഞ എന്റെ വൈദിക സഹോദരരേ, വത്സല മക്കളെ.
- വൈദികൻ ആത്മാവാൽ അഭിഷിക്തനായവനാണ്
കർത്താവിന്റെ ആത്മാവ് എന്റെമേലുണ്ട്. എന്തെന്നാൽ ദരിദ്രരോട് സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്ന അഭിഷേചിച്ചിരിക്കുന്നു. അഭിഷിക്തനായ ക്രിസ്തുവാണ് ദരിദ്രരോട് സുവിശേഷം പ്രസംഗിച്ചത്. ക്രിസ്തു പ്രഘോഷിച്ചതൊക്കെയും, ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുചേരുന്നവർ പ്രഘോഷിക്കേണ്ടതും, അവർതന്ന സുവിശേഷമാകേണ്ടതുമാണ്. പാപികളും, ബലഹീനരുമായ വ്യക്തികളാണ് ക്രിസ്തുവിൻറ പൗരോഹിത്യമെന്ന ദാനത്തിന് അർഹരായിരിക്കുന്നത്. വിശുദ്ധ ലേപനത്താൽ അഭിഷിക്തരാകുന്നതും പ്രത്യേക സിദ്ധിയാൽ ജീവിത ദൗത്യത്തിന്റെ തൈലത്താൽ അഭിഷികരായ വൈദികർ വീണ്ടും മറ്റുള്ളവരെ വിശുദ്ധീകരിക്കുന്നതും സുവിശേഷ സമാനമായ സദ്വാർത്തയാണ്. അതിനായി ഓരോ പുരോഹിതനും യോഹന്നാനെ പോലെ ക്രിസ്തുവിന്റെ ചങ്കിൽ ചാരണം, അവന്റെ കുരിശിൽ ചേരണം. അവന്റെ അമ്മയ കേൾക്കണം. സഹനങ്ങളും പരീക്ഷണങ്ങളുമുണ്ടാകുമ്പോൾ അവയെ അതിജീവിക്കു വാനുള്ള കരുത്ത് സ്വായത്തമാക്കിയ വൈദികനാണ് യഥാർത്ഥ ദൈവവിളിയുടെ അവകാശി.
- വൈദികൻ: ചുറ്റുമുള്ളവരെ സമ്പന്നമാക്കുന്നവനാണ്
നമ്മുടെ പൗരോഹിത്യത്തിന്റെ പ്രാഭവം കൊണ്ടും ജീവിതം കൊണ്ടും യേശുവിനെ പോലെ ചുറ്റുമുള്ളവരുടെ ജീവിതങ്ങൾ സമ്പന്നവും സന്തോഷവുമാക്കേണ്ട കടമ നമ്മുക്കുണ്ട്. ക്രിസ്തു
മനുഷ്യഹൃദയങ്ങള സ്പർശിച്ചതു പോല ഓരോ വൈദികനും വചനം പങ്കുവയ്ക്കുമ്പോൾ തന്നെ ശ്രവിക്കുന്നവരുടെ ഹൃദയങ്ങളെ സ്പർശിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യണം. അജപാലന
ശുശ്രുഷയിൽ അനുദിന സഭാജീവിതത്തിന്റെ ചെറിയ കാര്യങ്ങളിൽപ്പോലും നാം ജനങ്ങൾക്ക് യഥാർത്ഥമായ ആനന്ദവും സംതൃപ്തിയും, അതുവഴി ദൈവത്തിന്റെ കാരുണ്യവും സ്നേഹവും അനുഭവവേദ്യമാക്കേണ്ടതാണ്. കൊടുക്കാനുള്ള ഈ തീക്ഷണതയാണ് പൗരോഹിത്യത്തിന്റെ രണ്ടാമത്തെ സന്തോഷം. വി. ബർണ്ണാർഡ് പറയുന്ന പോലെ പുരോഹിതൻ ആദ്യം സംഭരണിയാകണം, പിന്നെ നീർച്ചാലാകണം.
- ക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവുമാണ് വേദികൻ
ക്രിസ്തു പഠിപ്പിച്ച സുവിശേഷത്തിലെ വിലപ്പെട്ട മുത്ത് അവിടുത്തെ സ്നേഹവും കാരുണ്യവുമാണ്. അതുപോലെ അജപാലകരുടെ കാരുണ്യവും സ്നേഹവുമുള്ള ജീവിതങ്ങളാണ് സാധാരണ ജനങ്ങൾക്ക് സുവിശേഷമാകേണ്ടത്. ക്രിസ്തുവിന്റെ നിത്യപൗരോഹിത്യം ലോകത്തിന് രക്ഷയുടെയും സൗഖ്യത്തിന്റെയും സുവിശേഷമായിരുന്നു. അതുപോലെ എളിയ പൗരോഹിത്യ സമർപ്പണവും, ത്യാഗജീവിതവും കൊണ്ട് ഓരോ വൈദികനും മറ്റുള്ളവർക്ക് സുവിശേഷമാകേണ്ടതാണ്.
യേശു പ്രഘോഷിച്ചതും നമ്മെ പഠിപ്പിക്കുന്നതുമായ സുവിശേഷത്തിൽ മൂന്ന് ഘടകങ്ങളുണ്ട്. ആദ്യം. സുവിശേഷം സത്യമാണെന്ന വസ്തുത. രണ്ടാമത് അതു നല്കുന്ന സന്തോഷം. മൂന്നാമത്, സുവിശേഷത്തിൽ ഉടനീളം തെളിഞ്ഞുനില്ക്കുന്നദൈവിക കാരുണ്യം. ഈ മൂന്ന് ഘടകങ്ങളും അജപാലന മേഖലയിൽ കൂട്ടിയിണക്കി വേണം നമ്മുടെ പൗരോഹിത്യം ജീവിക്കുവാനും, അജപാലന ശുശ്രൂഷ നിർവ്വഹിക്കുവാനും. ദൈവം സകല പാപികളിലും നിർലോഭം വർഷിക്കുന്ന അവിടുത്ത കാരുണ്യവും അത് ഹൃദയത്തിൽ വളർത്തുന്ന വ്യക്തിപരമായ ആനന്ദവും വൈദികർ തിരിച്ചറിയേണ്ടതാണ്. കാരണം
ജീവിതം തന്നെ കാരണ്യപൂർവ്വം അവിടുന്ന് നല്കിയ ഔദാര്യമാണ്.
- വൈദിക സമർപ്പണം എളിയവർക്കു സാന്ത്വനമാകേണ്ടതാണ്
ഫ്രഞ്ച് പുരോഹിതൻ, ജീൻ ബാപ്റ്റിസ്റ്റ് ലാകാർഡയറിന്റെ വാക്കുകളിൽ.
ഓരോ പുരോഹിതനും ക്രിസ്തുവിനെ പ്രതി തന്റെ അജഗണത്തെ സ്നേഹിക്കുവാനും അവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുവാനും വിളിക്കപ്പെട്ടവനാണ്. ഒരു പുരോഹിതന്റെ ജീവിതം, അജഗണത്തിന് ചാരി നിൽക്കാൻ ഒരു കുരിശും, കെട്ടിപ്പിടിക്കാൻ ഒരു സാകാരിയും, പൊട്ടിക്കരയാൻ ഒരു അൾത്താരയും, കോരി കുടിക്കാൻ ദൈവവചനവും, നിത്യം തണലാകാൻ വിശുദ്ധ മരവുമാവുക എന്നതാണ്. അവൻ അജഗണത്തിന് മുമ്പിൽ നിൽക്കുന്നവനും ക്രിസ്തുവിനെ പിന്തുടരാൻ വഴികാട്ടുന്നവനു മാണ്.
പ്രിയ വൈദിക സഹോദരരേ,
“പാവങ്ങളുടെ അമ്മ” എന്ന അറിയപ്പെടുന്ന കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസയുടെ ജീവിതം നമ്മുക്കു മാതൃകയും പ്രചോദനവുമാണ്. പാവങ്ങളെ നോക്കി പുഞ്ചിരിക്കുകയും വേദനിക്കുന്ന പാവങ്ങളെ തന്റെ ലോലമായ കരങ്ങളിൽ വാരിപ്പുണരുകയും ചെയ്തപ്പോൾ ക്രിസ്തുവിനെ കരങ്ങളിൽ വഹിച്ച അനുഭവമായിരുന്നു അതെന്ന് വിശുദ്ധ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതുപോലെ ഓരോ വൈദികനും നല്കുന്ന സാന്ത്വന സ്പർശവും കരുണയുള്ള ശുശ്രൂഷയുമാണ് അജപാലന മേഖലയിൽ സുവിശേഷമായി മാറുന്നത്.
- ക്രിസ്ത്വാനുഭവം പങ്കുവയ്ക്കേണ്ടവനാണ് വൈദികൻ
എന്നെ വിളിച്ചത് ദൈവത്തിന് എന്നോട് തോന്നിയ ഇഷ്ടം കൊണ്ടാണ് എന്ന തിരിച്ചറിവിൽ പ്രത്യാശ അവർക്കും രോഗികൾക്കും വൈദികരിൽ നിന്നു ലഭിക്കുന്ന കാരുണ്യ സ്പർശവും, ലാളിത്യമാർന്ന ശുശ്രൂഷയുമാണ് ഇന്നും സാധാരണ മനുഷ്യർക്ക് ക്രിസ്ത്വാനുഭവത്തിന്റെ തനിയാവർത്തനമാകുന്നത്.
ലോകത്തിനു പകർന്നുതന്ന ദൈവരാജ്യത്തിന്റെ അനുഭവം ഇന്ന് ഓരോ ക്രിസ്തു വൈദികനും ജീവിതത്തിൽ യാഥാർത്ഥ്യമാക്കേണ്ട ദൈവനാമത്തിലുള്ള കാരുണ്യപ്രവൃത്തിയും സ്നേഹശുശ്രൂഷയുമാണ്. ക്രിസ്തുവിന്റെ ശാന്തതയും എളിമയും വിനീത ഭാവവുമാണ് സുവിശേഷ ജീവിതത്തിൽ, ഇന്നും വൈദികർ മാതൃകയാക്കേണ്ടത്…. ജീവിക്കേണ്ടത്. അതിനാൽ എളിയവർക്കും പാവങ്ങൾക്കും പൗരോഹിത്യ ശുശ്രൂഷയിലൂടെ നാം സുവിശേഷമായിത്തീരണമെങ്കിൽ, ക്രിസ്തുവിന്റെ സ്നേഹവും ലാളിത്യവും, പ്രശാന്തതയും ഉൾക്കൊള്ളണമെന്നും ജീവിക്കണമെന്നുമാണ് പൗരോഹിത്യകൂട്ടായ്മയുടെ ഈ ദിനത്തിൽ പ്രിയ സഹോദര വൈദികരേ ഞാൻ നിങ്ങളെ പ്രത്യേകമായി അനുസ്മരിപ്പിക്കുന്നത്.
- ക്രിസ്തുവിന്റെ ലാളിത്യം മാതൃകയാക്കേണ്ടവനാണ് വൈദികൻ
ക്രിസ്തു മാംസം ധരിച്ചതും അവതരിച്ചതും ഏറ്റം എളിയ ചുറ്റുപാടുകളിലാണ്. അവിടുന്ന് ഒരു ശിശുവായി, ഒരു എളിയ മനുഷ്യനായി, പീഡകൾ സഹിച്ച്, നമുക്കായി കുരിശിൽ മരണമടഞ്ഞു. കുരിശു മരണത്തിലൂടെയാണ് അവിടുന്ന് ലോകരക്ഷ യാഥാർത്ഥ്യമാക്കിയത്. ക്രിസ്തുവിന്റെ നിത്യപൗരോഹിത്യം സ്വയാർപ്പണത്തിന്റെ മാതൃകയാണു നമുക്കു കാട്ടിത്തരുന്നത്. ദരിദ്രരോട് സന്തോഷത്തിന്റെ സുവിശേഷം പ്രഘോഷിക്കണമെങ്കിൽ ആദരപൂർവ്വകവും, വിനയാന്വിതവും, സ്വയം എളിമപ്പെടുത്തു ന്നതുമായ ക്രിസ്തുവിന്റെ മാതൃക വൈദികർ സ്വായത്തമാക്കണമെന്നും ഈ പെസഹാദിനം പ്രത്യേകമായി അനുസ്മരിപ്പിക്കുന്നു. അതുകൊണ്ടാണ്, “അവിടുന്നിൽ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിന് പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപിയാക്കി” എന്ന് പൗലോസ് അപ്പസ്തോലൻ ഉദ്ബോധിപ്പിക്കുന്നത് (2 കോറി 5,21) അതിനാൽ സ്വയാർപ്പണത്തിന്റെയും പരിത്യാഗത്തിന്റെയും പാതയിലൂടെ മാത്രമേ പൗരോഹിത്യ ജീവിതം ആനന്ദപൂർണ്ണവും അർത്ഥവത്തുമാക്കാൻ നമുക്കു സാധിക്കൂ.
- ദൈവാരൂപി നമ്മെ നയിക്കട്ടെ.
ദൈവസ്നേഹവും സഹോദരസ്നേഹവും ഹൃദയത്തിലേറ്റുന്നവരെ പരിശുദ്ധാത്മാവു നയിക്കുന്നു. അജപാലന മേഖലയിലെ നമ്മുടെ ഓരോ ചെറിയ ചുവടുവയ്പും ദൈവാത്മാവു പ്രകാശിപ്പിക്കട്ടെ. കർത്താവിന്റെ അരൂപിയോടുളള തുറവവിയും, താഴ്മയും, സമഗ്രതയുമായിരിക്കും അജപാലന മേഖലയിൽ എളിയവർക്കു സന്തോഷവും പാപികൾക്ക് മോചനവും, തിന്മയുടെ ശക്തികൾക്ക് കീഴ്പ്പെട്ടവർക്ക് സാന്ത്വനവും പകരുന്നത്. തന്റെ തിരുക്കുമാരന്റെ പീഡാസഹനത്തിലും കുരിശുമരണത്തിലും പങ്കുചേർന്ന പരിശുദ്ധ അമ്മ നിത്യസഹായ മാതാവ് എന്റെ എല്ലാ വൈദിക
സഹോദരങ്ങളെയും അവരുടെ പൗരോഹിത്യശുശ്രൂഷയിൽ അനുദിനം കാത്തു പാലിക്കുകയും നയിക്കുകയും ചെയ്യട്ടെയെന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഒരിക്കൽക്കൂടി ഈ ദിനത്തിന്റെ എല്ലാ നന്മകളും ഞാൻ ആശംസിക്കുന്നു.
ദൈവം ഏവരേയും സ്മൃദ്ധമായി അനുഗ്രഹിക്കട്ടെ!