വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷൻ 2023 ഡിസംബർ 10ന് എറണാകുളം പാപ്പാളി ഹാളിൽ വച്ച് നടത്തിയ ജൂബിലി ദമ്പതി സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കാതൽ ആകണം ഓരോ കുടുംബവും എന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. സമാധാനം ഉള്ള കുടുംബങ്ങൾ ഉണ്ടാവണമെന്നും അത്തരം കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ എക്കാലവും സഭയ്ക്കും സമൂഹത്തിനും വെളിച്ചം പകരുന്നവരായിരിക്കും എന്നും ആർച്ച് ബിഷപ്പ് ഓർമിപ്പിച്ചു. അതിരൂപത ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ. പോൾസൺ സിമേതി അധ്യക്ഷത വഹിച്ച ചടങ്ങിൽ വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ, ഫാമിലി കമ്മീഷൻ ആനിമേറ്റർ സിസ്റ്റർ ജോസഫീന, സെക്രട്ടറി ശ്രീ ജോൺസൺ പള്ളത്ത്ശേരി, ജനറൽ കൺവീനർ പ്രേഷിലിയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജൂബിലി ദമ്പതികൾ തങ്ങളുടെ വിവാഹ ഉടമ്പടി നവീകരിച്ചു. ആയിരത്തി ഇരുന്നൂറ് ദമ്പതികൾ സംഗമത്തിൽ പങ്കെടുത്തു. അഭിവന്ദ്യ പിതാവും മോൺസിഞ്ഞോർ മാത്യു കല്ലിങ്കലും ജൂബിലിദമ്പതികൾക്ക് ഉപഹാരം സമ്മാനിച്ചു.