പരി. അമ്മയെക്കുറിച്ച് ധ്യാനിക്കുമ്പോള്‍ ജപമാല നമുക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. കുടുംബങ്ങളുടെ ഐക്യത്തിനും വ്യക്തികളുടെ ജീവിതനവീകരണത്തിനും ജപമാല പ്രാര്‍ഥന ഒത്തിരി സഹായകമാണ്. സന്ധ്യാസമയത്ത് കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന ജപമാല ചൊല്ലി പ്രാര്‍ഥിക്കുന്നത് എത്രയോ അനുഗ്രഹദായകമായ അനുഭവമാണ്. നമ്മുടെ അതിസമ്പന്നമായ ഒരു പാരമ്പര്യവുമാണത്. പരസ്പരം പ്രാര്‍ഥിക്കുവാനും അന്യോന്യം ശക്തിപ്പെടുത്തി വിശ്വാസത്തില്‍ ആഴപ്പെ’ു ജീവിക്കുവാനും ഐക്യത്തില്‍ വളരുവാനും കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന ചൊല്ലു ജപമാല നമ്മെ സഹായിക്കും. എല്ലാ വര്‍ഷവും ഒക്‌ടോബര്‍ മാസത്തില്‍ വളരെ പ്രാധാന്യത്തോടുകൂടി നമ്മള്‍ ജപമാല അര്‍പ്പണം നടത്താറുണ്ട്. ഇത് യൗസേപ്പിതാവര്‍ഷവും കുടുംബവര്‍ഷവും ആണ്. ഈ വര്‍ഷവും തികഞ്ഞ ഭക്തിയോടെ പരിശുദ്ധ അമ്മയുടേയും വി. യൗസേപ്പിതാവിന്റെയും മാധ്യസ്ഥ്യം യാചിച്ചുകൊണ്ട് പ്രത്യേക നിയോഗങ്ങള്‍ സമര്‍പ്പിച്ച് ജപമാല ചൊല്ലി നമുക്ക് ജപമാലമാസം ആചരിക്കാം. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഇടവകകളില്‍ എല്ലാവരും ഒത്തുചേ ആഘോഷമായ ജപമാലയര്‍പ്പണം നടത്താന്‍ നമുക്കു സാധിക്കുകയില്ലെങ്കിലും അനുവദനീയമായ എണ്ണം ആളുകള്‍ക്ക് പങ്കെടുക്കാവു രീതിയില്‍ നമുക്ക് ജപമാലയര്‍പ്പണം ക്രമീകരിക്കാം. കൂടാതെ, ഇടവകകളില്‍ എല്ലാ ഭവനങ്ങളിലും ഒരേ സമയം ത െജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുതിന് സഹായകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെും ബഹുമാനപ്പെ’ വികാരിയച്ചന്മാരെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്ന. പരിശുദ്ധ ജപമാല രാജ്ഞി നമ്മെ എല്ലാവരേയും പ്രത്യേകം സംക്ഷിക്ക’െ എു ഞാന്‍ പ്രാര്‍ത്ഥിക്കുന്ന.
.
ജോസഫ് കളത്തിപ്പറമ്പില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത
ജപമാലമാസാചരണം – സന്ദേശം