കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിക്കുന്നവരുടെ സംഗമം പൈതൃകം 2023 ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പൈതൃകസംഗമത്തിൽ വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ അനുഗഹ പ്രഭാഷണം നടത്തി.
ആലപ്പുഴ കൃപാസനം ധ്യാന കേന്ദം ഡയറക്ടർ ഫാ.വി.പി.ജോസഫ് വലിയ വീട്ടിൽ പൈതൃകഭാഷണം നടത്തി.കൊച്ചി മേയർ അഡ്വ.എം അനിൽകുമാർ,
.ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ., കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി ജെ തോമസ്, വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി,
കെഎൽസിഎ വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ,
എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എൽസി ജോർജ് എന്നിവർ ആശംസകൾ നേർന്നു.അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ബാബു ആന്റണി നന്ദിയും പറഞ്ഞു.
പൈതൃകസംഗമത്തിന് മുന്നോടിയായി എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നും ആരംഭിച്ച ഘോഷയാത്ര അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം ഫ്ലാഗ് ഓഫ് ചെയ്തു. അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ, പ്രൊക്യുറേറ്റർ ഫാ.സോജൻ മാളിയേക്കൽ, വൈസ് ചാൻസലർ ഫാ.ജോസഫ് ലിക്സൺ അസ്വേസ് എന്നിവർ പങ്കെടുത്തു. അതിരൂപത ട്രഷറർ എൻ.ജെ. പൗലോസ്,
വൈസ് പ്രസിഡന്റുമാരായ റോയ് ഡി ക്കുഞ്ഞ, മേരി ജോർജ് , എം.എൻ. ജോസഫ് ,സെക്രട്ടറിമാരായ സിബി ജോയ്, ബേസിൽ മുക്കത്ത് , വിൻസ് പെരിഞ്ചേരി, ഫില്ലി കാനപ്പിള്ളി,പ്രോഗ്രാം കൺവീനർ ആൽബിൻ എന്നിവർ നേതൃത്വം നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ പരമ്പരാഗത വേഷത്തിൽ അണിനിരന്നു. പൈതൃക ക്രിസ്ത്യൻ കലാരൂപങ്ങളായ ചവിട്ടുനാടകവും മാർഗം കളിയും പരിചമുട്ടുകളിയും ഘോഷയാത്രയിൽ ഉണ്ടായിരുന്നു. പഴമയുടെ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയ ഫുഡ് ഫെസ്റ്റിവലും പൈതൃക കലാപരിപാടികളും ഇതിനോടനുബന്നിച്ച്
സംഘടിപ്പിച്ചിരുന്നു.