എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (ESSS) പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ശ്‌ളാഘനീയം എന്ന്അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപത സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേത്യത്വത്തില്‍ നടത്തുന്ന പ്രളയ പുനരധിവാസ പുനരുദ്ധാരണ പ്രവര്‍ത്തനമായ ‘കൂടാം.. കൂടൊരുക്കാന്‍’ കര്‍മ്മ പദ്ധതിയുടെ ഭാഗമായി 110 സ്വയം തൊഴില്‍ സംരംഭകര്‍ക്ക് തയ്യല്‍ മെഷീനുകളുടെ വിതരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്‌ദേഹം.
തയ്യല്‍തൊഴില്‍ ഉപജീവനമാക്കിയ 110 പ്രളയബാധിത കുടുംബങ്ങള്‍ക്കാണ് മെഷീനുകള്‍ നല്‍കിയത്. കടമക്കുടി, വരാപ്പുഴ, ചേരാനെല്ലൂര്‍, ആലങ്ങാട് എന്നീ പഞ്ചായത്തുകളിലേയും ഏലൂര്‍, ആലുവ മുന്‍സിപ്പാലിറ്റികളിലേയും തയ്യല്‍ തൊഴിലാളികളാണ് ഭൂരിപക്ഷം ഗുണഭോക്താക്കളും. പ്രളയത്തോടനുമ്പന്ധിച്ച് 25000 കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനും, 18000 ശുചീകരണകിറ്റും, 1000 ഭവനങ്ങള്‍ക്ക് കാരിന്ത്യാസ് ഇന്ത്യയുടെ സ്‌പെഷ്യല്‍ കിറ്റും നല്‍കാന്‍ കഴിഞ്ഞു എന്ന് അദ്ധ്യക്ഷത വഹിച്ച ഇ.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ.മാര്‍ട്ടിന്‍ അഴിക്കകത്ത് അറിയിച്ചു. പുതിയ ഭവനങ്ങളുടെ നിര്‍മ്മാണവും, ഭാഗികമായി തകര്‍ന്ന ഭവനങ്ങളുടെ പുനരുദ്ധാരണവും, പ്രളയബാധിതപ്രദേശങ്ങളില്‍ സ്വയംതൊഴില്‍ പരിശീലനവും, ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായവും അടക്കം നിരവധി കര്‍മ്മപദ്ദതികളുമായി മുന്നോട്ടുപോകുകയാണ് ഇ.എസ്.എസ്.എസ്.
കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍, ഹൈബി ഈഡന്‍ MLA, പറവൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, കൊച്ചി കോര്‍പ്പഷേന്‍ കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ്, ഫാ. റാഫേല്‍ കല്ലുവീട്ടില്‍, KLCA പ്രസിഡന്റ് സി.ജെ.പോള്‍, ഇ.എസ്.എസ്.എസ് സെക്രട്ടറി ഡൊമിനിക് സി.എല്‍ എന്നിവര്‍ സംസാരിച്ചു.
“കൂടാം.. കൂടൊരുക്കാന്‍” കര്‍മ്മ പദ്ധതിയുടെ ഭാഗമായി 110 സ്വയം തൊഴില്‍ സംരംഭകര്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു
Previous articleപ്രളയാനന്തര നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകുന്നുവെന്ന് കെഎല്‍സിഎ വരാപ്പുഴ അതിരൂപതNext article കൂടാം കൂടൊരുക്കാന്‍ പദ്ധതി– ചരിയംതുരുത്ത് ഇടവകയില്‍ പണി തീര്‍ത്ത ആദ്യ ഭവനത്തിന്‍റെ ആശിര്‍വ്വാദം ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വ്വഹിച്ചു