കുമ്പസാരത്തിനെതിരെയുള്ള ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ശുപാര്‍ശ – വരാപ്പുഴ അതിരൂപത വൈദീക സമിതി അപലപിച്ചു
കൊച്ചി: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ശുപാര്‍ശക്കെതിരെ വരാപ്പുഴ അതിരൂപത വൈദീക സമിതി ശക്തമായി അപലപിച്ചു. ആര്‍ച്ച്ബിഷപ്പ് മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കത്തോലിക്ക സഭയുടെ അഭിവാജ്യഘടകമായ കുമ്പസാരം എന്ന കൂദാശയെ നിരോധിക്കാനുള്ള ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടെ ശുപാര്‍ശക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്.
ഭരണഘടനാ പദവി വഹിക്കുന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഈ നടപടി ക്രൈസ്തവ വിശ്വാസികളില്‍ തീവ്രമായ ആശങ്കയും വേദനയും ഉളവാക്കിയെന്ന് അതിരൂപത വൈദീക സമിതി യോഗം വിലയിരുത്തി. ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യം എല്ലാ വിഭാഗങ്ങള്‍ക്കും ഒന്നു പോലെ ലഭ്യമാക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണമെന്ന് വൈദീകസമിതി ആവശ്യപ്പെട്ടു.
അതിരൂപത വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍ ഇലഞ്ഞിമിറ്റം എന്നിവരും മുതിര്‍ന്ന വൈദീകരമായ മോണ്‍ ജോസഫ് പടിയാരംപറമ്പില്‍, മോണ്‍ ജോസഫ് തണ്ണിക്കോട്ട്, അതിരൂപത ചാന്‍സലര്‍ ഫാ. എജിബിന്‍ അറക്കല്‍, വൈദീക സമിതി സെക്രട്ടറി ഫാ. ജോബ് വാഴ്ക്കൂട്ടത്തില്‍ എന്നിവര്‍ യോഗത്തല്‍ സംസാരിച്ചു.
കുമ്പസാരത്തിനെതിരെയുള്ള ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ശുപാര്‍ശ – വരാപ്പുഴ അതിരൂപത വൈദീക സമിതി അപലപിച്ചു
Previous articleആര്‍ച്ച് ബിഷപ്പ് റൈനര്‍ കാര്‍ഡിനല്‍ വോള്‍ക്കി വരാപ്പുഴ അതിരൂപത സന്ദര്‍ശിച്ചു.Next article വല്ലാര്പാടം ബസിലിക്ക ജൂബിലിവര്ഷത്തില് പൂര്ണ ദണ്ഡവിമോചനം ലഭിക്കുന്ന കാരുണ്യനാഥയുടെ ദേവാലയമായി പ്രഖ്യാപിക്കപ്പെട്ടു.