വരാപ്പുഴ അതിരൂപതയിൽ ഒരു വർഷം നീണ്ടു നിന്ന കുടുംബ വിശുദ്ധീകരണ വർഷ പരിപാടികൾക്കും ദിവ്യകാരുണ്യ കോൺഗ്രസിനും സമാപനം കുറിച്ചുകൊണ്ട് എറണാകുളം സെയിന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വൈകിട്ട് 3. 30ന് ദിവ്യകാരുണ്യ പ്രഭാഷണം തോട്ടുവ നവജീവൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.വിപിൻ ചൂതൻപറമ്പിൽ നയിച്ചു. അതേ തുടർന്ന് കത്തീഡ്രൽ ദേവാലയത്തിന് ചുറ്റും നടത്തപ്പെട്ട ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം നേതൃത്വം നൽകി. ദിവ്യകാരുണ്യത്തിന്റെ സമാപന ആശിർവാദം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു. തുടർന്ന് പിതാവിന്റെ മുഖ്യ കാർമ്മീകത്ത്വത്തിൽ വൈകിട്ട് 5.30ന് നടത്തപ്പെട്ട ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ വരാപ്പുഴ അതിരൂപതയിലെ വൈദികർ സഹകാർമ്മികരായി. തുടർന്ന് അതിരൂപതയിലെ ഏറ്റവും മികച്ച ഫോറോന കുടുംബ യൂണിറ്റുകൾക്കുള്ള അവാർഡ് അഭിവന്ദ്യ ആർച്ച് ബിഷപ്പ് സമ്മാനിച്ചു. തുടർന്ന് ചാൻസിലർ ഫാ.എബിജിൻ അറക്കൽ രചന നിർവഹിച്ച് ഫാ. ടിജോ തോമസ് സംഗീത സംവിധാനം നിർവഹിച്ച തണൽ എന്ന ആത്മീയ സംഗീത ആൽബം ആർച്ച് ബിഷപ്പ് പ്രകാശനം ചെയ്തു. അതേത്തുടർന്ന് 2024 യുവജന വർഷമായി ആർച്ച് ബിഷപ്പ് പ്രഖ്യാപിച്ചു. കുടുംബ വിശുദ്ധീകരണ വർഷ സമാപന ചടങ്ങുകൾക്ക് കത്തീഡ്രൽ വികാരി ഫാ. പീറ്റർ കൊച്ചുവീട്ടിൽ, അതിരൂപത മിനിസ്ട്രി കോഡിനേറ്റർ ഫാ. യേശുദാസ് പഴമ്പിള്ളി എന്നിവർ നേതൃത്വം നൽകി.
കുടുംബ വിശുദ്ധീകരണ വർഷവും ദിവ്യകാരുണ്യ കോൺഗ്രസും സമാപിച്ചു