ഭാരത കത്തോലിക്ക മെത്രാന് സംഘത്തിന്റെ ഔദ്യോഗിക സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്ത്യ വിഭവ സമാഹണത്തിന്റെ ഭാഗമായി ‘ലെന്റന്‍ കാമ്പെയിന്’ സംഘടിപ്പിക്കുന്നു. ‘പോഷകാഹാരം നമ്മുടെ അവകാശം’ എന്നതാണ് ദാരിദ്ര നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്കി സംഘടിപ്പിച്ചിരിക്കുന്ന ഈ വര്‍ഷത്തെ കാമ്പെയിന്റെ ആപ്തവാക്യം. ദാരിദ്ര്യം മൂലം ഇപ്പോഴും ദുരിതം അനുഭവിക്കുന്ന ഭാരതീയരെ സഹായിക്കുന്നതിനാണ് ഇതിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കുന്നത്.
കേരള മെത്രാന് സമിതി (കെ.സി.ബി.സി) യുടെ നേതൃത്വത്തില്‍ കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം, വരാപ്പുഴ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം കെ. സി. ബി. സി ജസ്റ്റിസ്- പീസ് ആന്റ് ഡെവലപ്മെന്റ് കമ്മീഷന് വൈസ് ചെയര്മാന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വ്വഹിച്ചു. വൈറ്റില സെന്റ്. പാട്രിക് ദേവാലയത്തില്‍ വച്ചു നടന്ന പരിപാടിയില്‍ കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. മാര്ട്ടിന് അഴീക്കകത്ത്, ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി, ഫാ. ജോസ് കൊളുത്തുവേലില്, ഫാ. ബൈജു എന്നിവര്‍ പങ്കെടുത്തു.
‘പോഷകാഹാരം നമ്മുടെ അവകാശം’ എന്ന വിഷയത്തില്‍ തെരുവുനാടകം, പോസ്റ്റര്‍ രചനാമത്സരം, പോസ്റ്റര്‍ പ്രദര്‍ശനം, പോസ്റ്റര്‍ പ്രകാശനം , ഒപ്പ് ശേഖരണം, പോഷകാഹാര കിറ്റുകളുടെ വിതരണം എന്നിവയും ലെന്റന്‍ കാമ്പെയിന് അവബോധനറാലിയും, വിഭവ സമാഹണത്തിന്റെ ആദ്യഘട്ട തുകയുടെ സമര്‍പ്പണവും ഇതിനോടനുബന്ധിച്ചു നടന്നു.
കാരിത്താസ് ഇന്ത്യ ലെന്റന്‍ കാമ്പെയിന് (Lenten Campaign) സംസ്ഥാനതല ഉദ്ഘാടനം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വ്വഹിച്ചു
Previous articleസ്വയം തൊഴില്‍ സംരംഭകര്‍ക്കായി 60 ലക്ഷം രൂപയുടെ കാര്‍ഡ് വിതരണവും Pollution Free Poultry Farming- ന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചുNext article ഗോവയിൽ നടന്ന ദേശീയ നൈപുണ്യ മത്സരത്തിൽ കളമശ്ശേരി ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംങ് ഇൻസ്റ്റിറ്റ്യൂട്ടിന് ഓവറോൾ ചാമ്പ്യൻഷിപ്പ്