ക്രിസ്തുവിൽ സ്നേഹവാത്സല്യം നിറഞ്ഞവരെ,
ഓശാന ഞായർ വിശുദ്ധ വാരത്തിന്റെ വാതിലാണ്. കരഘോഷങ്ങളും ആർപ്പുവിളികളുമായി കുരിശിലേക്ക് കർത്താവ് കടന്നു പോകുന്ന വൈരുദ്ധ്യാത്മകഥയാണ് ഓശാന ഞായറിന്റെ കാതൽ. ഓശാന ഞായറിന്റെ ഹൃദ്യമായ സന്ദേശം വിശ്വാസവും ആനന്ദവുമാണ്. ആദ്യമായി കുരുത്തോലകൾ കയ്യിലേന്തി ദാവീദിന്റെ പുത്രന് ജയ് വിളിക്കുമ്പോൾ നടത്തുന്നത് ആഴമായ വിശ്വാസ പ്രഖ്യാപനമാണ്. രണ്ടാമതായി നമ്മുടെ സങ്കടങ്ങളിലേക്കും ദുരിതങ്ങളിലേക്ക് ക്രിസ്തുനാഥൻ വിനീതനായി കടന്നുവന്നതിന്റെ ആനന്ദം നാം പ്രകടമാക്കുകയാണ്.
ഒരു മനുഷ്യന്റെ ദൈവീകതയുടെ അളവുകോലാണ് അവൻ എളിമ എളിമയുടെ ഉദാത്തമായ ക്രിസ്തു തന്നെയാണ്. ദൈവികമായ സമാനതകൾ നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിക്കാതെ ലോകത്തിൻറ രക്ഷയ്ക്ക് വേണ്ടി ഭൂമിയിൽ മനുഷ്യനായി ജന്മം എടുക്കുവാൻ ക്രിസ്തു തയ്യാറായെങ്കിൽ ഈ ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ എളിമയുടെ പാഠം പകർന്നു തന്നത് ക്രിസ്തുവാണ്. ഓശാന ഞായറിന്റെ ആർപ്പുവിളികൾക്കപ്പുറം ദുഃഖവെള്ളിയിലെ കൊലവിളിയുണ്ട് എന്ന് പലപ്പോഴും തോന്നാറുണ്ട് എന്നാൽ അത് ഒരു അനിവാര്യതയാണ്. ഓശാന ഞായറിൽ രക്ഷയ്ക്ക് വേണ്ടി ദാഹിച്ച ജനം ദുഃഖവെള്ളിയാഴ്ച രക്ഷയുടെ വഴി കണ്ടെത്തുകയായിരുന്നു. കാരണം ക്രിസ്തുവാണ് ലോകത്തിൻറെ ഏക രക്ഷകൻ. ആർത്തുവിളികളും ജയ് വിളികളും പ്രകടനങ്ങളും അല്ല മറിച്ച് കുരിശാണ് രക്ഷയുടെ ഏകമാർഗ്ഗം എന്ന സത്യത്തിലേക്ക് വചനം വിരൽ ചൂണ്ടുന്നു. കഴുതപ്പുറത്തേറിയ ക്രിസ്തുവും കുരിശേറിയ പെസഹാ കുഞ്ഞാടും എളിമയുടെ ദിവ്യമായ തുടർ ചിത്രങ്ങൾ തന്നെയാണ്. ക്രിസ്തുവിനെ കറുമുട്ടേണ്ട സമയം കൂടെയാണ് ഈ ഓശാന ഞായർ തിരുനാൾ. നിൻറെ രാജാവ് രക്ഷയും നീതിയുമായി കഴുതപ്പുറത്ത് വരുന്നു എന്ന സംഖ്യ പുസ്തകത്തിലെ സംഖ്യ 9.9) പ്രവാചക വചനത്തിലെ പൂർത്തീകരണമാണ് യേശുവിൻറെ ജെറുസലേം പ്രവേശനത്തിൽ സംഭവിക്കുന്നത്. ജനത്തിന്റെ അച്ഛതകൾ മൂലം ജെറുസലേം ദേവാലയത്തിൽ നിന്നും നഗരത്തിൽ നിന്നും ദൈവം ഇറങ്ങിപ്പോകുന്നതിന്റെ വിവരണം എസെക്കിയേൽ പ്രവാചകൻ നൽകുന്നുണ്ട് (എസ് 10:22-24) കിഴക്കേ മലമുകളിലേക്ക് പിൻവാങ്ങിയ ദൈവം ദൈവ നഗരത്തിലേക്കും ദൈവാലയത്തിലേക്കും തിരിച്ചു വരുമെന്നും പ്രവാചകൻ പറയുന്നുണ്ട് (എസ് 43. 1-5). ജെറുസലേമിന് നഷ്ടമായ ദൈവിക വീണ്ടും ലഭിച്ച സുദിനം ആയിട്ടാണ് ശാന ഞായർ പരിഗണിക്കപ്പെടുന്നത്. നമ്മുടെയും ജീവിതത്തിൽ നിന്ന് ദൈവം പടിയിറങ്ങി സാഹചര്യങ്ങളും സന്ദർഭങ്ങളും ഉണ്ടാകാം. നമ്മിലെ പോകാനിടയുള്ള മ്ലേച്ഛതകളും അഹന്തയും അശുദ്ധിയും ദൈവത്തെ പടിയിറക്കുന്ന എത്രയോ തിന്മകളുടെ കൂടാരമാണ് പലപ്പോഴും നാം. ദൈവം നമ്മിലേക്ക് വീണ്ടും കടന്നു വരാൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ള വാർത്തയാണ് ഓശാന ഞായറിൽ തിരുസഭാമാതാവ് നമുക്ക് നൽകുന്നത്.
ദൈവമല്ലാത്ത പലതിലും പല വ്യക്തികളിലും സന്തോഷിക്കുന്ന സ്വഭാവമാണ് പലപ്പോഴും നമ്മുടെ പാപത്തിന് കാരണം. എന്നാൽ ദൈവത്തിൽ സന്തോഷിക്കുവാൻ കഴിയുന്ന അവസ്ഥയിലേക്ക് ജെറുസലേം നിവാസികൾ വളർന്നതായിട്ടാണ് ഓശാന ഞായർ സാക്ഷ്യപ്പെടുത്തുന്നത്. ഇതാണ് നമുക്ക് നൽകുന്ന വെല്ലുവിളിയും. യഥാർത്ഥ സന്തോഷം കണ്ടെത്തേണ്ടത് ക്രിസ്തുവിലാണ്. ക്രിസ്തു എന്നതാണ് നാം തേടുന്ന സന്തോഷത്തിന്റെ പേര്. അതിനപ്പുറം ഉള്ളതെല്ലാം ക്ഷണികമാണെന്നുള്ള ബോധ്യത്തിലേക്ക് വളരണം. മയക്കുമരുന്നിന്റെയും ലഹരിയുടെയും നൈമിഷിക സുഖത്തിൽ മതി മറന്നുപോകുന്ന ഒരു യുവതലമുറ നമ്മോടൊപ്പം യാത്ര ചെയ്യുന്നുണ്ട് എന്നുള്ള അപകടം ഞാൻ ഓർമ്മപ്പെടുത്തുന്നു. ജീവിതത്തിന്റെ ലഹരി മുഴുവൻ കണ്ടെത്തേണ്ടത് ക്രിസ്തുവിലാണ്. പരിശുദ്ധ അമ്മ അതിനൊരു മാതൃകയാണ്. എൻറെ ചിത്തം എൻറെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു എന്ന പരിശുദ്ധ അമ്മ പാടിയത് ജീവിതത്തിന് മുഴുവൻ ലഹരിയും ആനന്ദവും പരിശുദ്ധ പൂർത്തീകരണത്തിൽ കണ്ടെത്തിയതിനാലാണ്. ദൈവത്തിൽ ആനന്ദിക്കുവാനുള്ള ആഹ്വാനമാണ് ഓശാന ഞായർ നമുക്ക് നൽകുന്നത്. കർത്താവിനെ കണ്ടെത്തുവാൻ വ്യഗ്രതപ്പെടുന്ന ഒരു തലമുറയിൽ, കർത്താവാണ് എൻറെ ജീവിതത്തിന്റെ മുഴുവൻ ആനന്ദവും എന്ന് വിളിച്ചു പറയുവാനുള്ള ആഹ്വാനമാണ് ഇന്നത്തെ തിരുനാൾ . യഥാർത്ഥ ആനന്ദം ക്രിസ്തുവാണെന്ന് തിരിച്ചറിയുവാനുള്ള ദൈവികനുഗ്രഹം നിങ്ങൾക്ക് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .