എല്ലാ തൊഴിലുകളും മഹനീയമാണെന്നും അന്തസ്സുറ്റതാണെന്നും ഏവർക്കും മാന്യതയോടെ ജീവിക്കാനുള്ള വേതനത്തിനവകാശമുണ്ടെന്നും ജോസഫ് കളത്തിപ്പറമ്പിൽ മെത്രാപ്പോലീത്ത. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സംഘാടനത്തിനും ശക്തീകരണത്തിനും ക്രിയാത്മക പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കണമെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. കേരള ലേബർ മൂവ്മെന്റ് (KLM) വരാപ്പുഴ അതിരൂപതാ ഘടകം എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂപതാ പ്രസിഡന്റ് ജോൺസൺ കാനപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ESSS ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത് ആമുഖപ്രസംഗം നടത്തി. കെ.ആർ.എൽ.സി.ബി.സി ലേബർ കമ്മീഷൻ സെക്രട്ടറി ജോസഫ് ജൂഡ് അവകാശ പത്രിക അവതരിപ്പിച്ചു. പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് അഡ്വ .തമ്പാൻ തോമസ്, ഹൈബി ഈഡൻ എം.എൽ.എ, എസ് ശർമ്മ എം.എൽ.എ, കെ.എൽ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു തണ്ണിക്കോട്ട്, കെ.എൽ.എം അസിസ്റ്റന്റ് ഡയറക്ടർ ഫാ. റാഫേൽ കല്ലുവീട്ടിൽ, ഗാർഹിക തൊഴിലാളി ഫോറം പ്രസിഡന്റ് ഷെറിൻ ബാബു, നിർമ്മാണ തൊഴിലാളി ഫോറം സെക്രട്ടറി പീറ്റർ മണ്ഡലത്ത്, കെ.എൽ.എം അതിരുപത വൈസ് പ്രസിഡന്റ് മാർട്ടിൻ പനക്കൽ, ജനറൽ സെക്രട്ടറി മാത്യു ഹിലാരി തുടങ്ങിയവർ പ്രസംഗിച്ചു. തൊഴിലാളി സംഗമത്തിനു മുന്നോടിയായി രാവിലെ എറണാകുളത്ത് ഇ.എസ് .എസ്. എസ് ഹാളിൽ കെ.എൽ.എം വാർഷിക വാർഷിക പൊതുയോഗവും നടന്നു.
എല്ലാ തൊഴിലുകളും മഹനീയം: ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
Previous articleകെ.ആര്‍.എല്‍.സി.സിയുടെ കര്‍മശ്രേഷ്ഠ പുരസ്‌കാരം ഷാജി ജോര്‍ജിന് സമ്മാനിച്ചുNext article വരാപ്പുഴ അതിരൂപതയിലെ വൈദികരുടെ ക്രിസ്തുമസ് സംഗമം ആഘോഷിച്ചു