വരാപ്പുഴ അതിരൂപത സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ഇ എസ് എസ് എസ്) വജ്ര ജൂബിലി ആഘോഷങ്ങൾ ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്തു. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. 600 വനിതകളെ തൊഴിൽ സംരംഭകരാക്കുന്ന ‘സംരംഭക 2022 – 23’ പദ്ധതി മേയർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജൂബിലി സ്മരണിക പ്രവർത്തനങ്ങൾക്ക് ജസ്റ്റിസ് മേരി ജോസഫ് തുടക്കമിട്ടു. രതജ ജൂബിലി ആഘോഷിക്കുന്ന വനിത സ്വയം സഹായ സംഘങ്ങൾക്കായുള്ള പുരസ്കാരങ്ങൾ ഹൈബി ഈഡൻ എം.പി. സമ്മാനിച്ചു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. സെബാസ്റ്റ്യൻ പോൾ, ഫാ. സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ, ഡോ. പ്രീമൂസ് പെരിഞ്ചേരി, ഡോ. ഹെൻട്രി ആഞ്ഞിപറമ്പിൽ, കലാഭവൻ ഷാജോൺ, ജോസഫ് ജൂഡ്, എ. എൽ. മറീന എന്നിവരെ ആർച്ച് ബിഷപ്പ് ആദരിച്ചു. പരേതയായ സി. മേരി ട്രീസയെ സ്ത്രീ ശാക്തികരണ സേവനങ്ങൾക്കുള്ള മരണാനന്തര പുരസ്കാരം നൽകി ആദരിച്ചു.
എം.എൽ.എ.മാരായ ടി. ജെ. വിനോദ്, കെ. എൻ. ഉണ്ണികൃഷ്ണൻ, കാരിത്താസ് ഇന്ത്യ അസി. ഡയറക്ടർ ഫാ. ഡോ.ജോളി പുത്തൻപുര, കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്, നഗരസഭ കൗൺസിലർ മനു ജേക്കബ്, ഇ.എസ്എ.സ് പ്രസിഡൻറ് ഫാ. മാർട്ടിൻ അഴിക്കകത്ത്, എൽ അലോഷ്യസ് തോമസ്, ഫാ. ജിബിൻ ജോർജ് മാതിരപ്പിള്ളി. വിപിൻ ജോ എന്നിവർ പ്രസംഗിച്ചു.
എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ഇ എസ് എസ് എസ്) വജ്ര ജൂബിലി ആഘോഷം നടത്തി