വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വനിതാദിനാഘോഷം എറണാകുളം ഇന്‍ഫന്റ് ജീസസ് ഹാളില്‍ ഡയറക്ടര്‍ ഫാ.മാര്‍ട്ടിന്‍ അഴിക്കകത്തിന്റെ അദ്ധ്യക്ഷതയില്‍ വരാപ്പുഴ അതിരൂപത അഭിവന്ദ്യ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപറമ്പില്‍ തിരി തെളിച്ച് തുടക്കം കുറിച്ചു. ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് വിതരണവും, ചികില്‍സാ സഹായവും സ്‌നേഹ ഭവനം പദധിതിയുടെ ഭവനനിര്‍മ്മാണ ധനസഹായവും പിതാവ് നിര്‍വ്വഹിച്ചു.
ലിംഗ സമത്വ മെന്നത് ആരും തരേണ്ടതല്ല, സ്വയം നേടി എടുക്കേണ്ടതാണെന്ന് പ്രളയ ബാധിത പ്രദേശത്തെ സ്വയസഹായ സംഘങ്ങളുടെ അതിജീവനത്തിനായി ഒരു കോടി രൂപ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ സഹകരണത്തോടെ നല്‍കുന്ന സ്വയംതൊഴില്‍ വായ്പവിതരണത്തിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച് കൊച്ചി മേയര്‍ ശ്രീമതി സൗമിനി ജെയിന്‍ സംസാരിച്ചു. സൈബര്‍ ക്രൈം എന്ന വിഷയത്തെ കുറിച്ചുള്ള ക്‌ളാസ് സൈബര്‍ സെല്‍ വിഭാഗത്തിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ ശ്രീമതി ദീപ എം. നയിക്കുകയും, ജീവതത്തിലെ ദുഃഖദുരിതമായ സാഹചര്യങ്ങളെ അതിജീവിച്ച വിവിധ തൊഴില്‍ രംഗങ്ങളില്‍ പ്രശോഭിക്കുന്ന വിധവകളെ ആദരിക്കുകയും,കേശദാനപരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു . കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഗ്രേയ്‌സി ബാബു ജേക്കബ് മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച വനിത ഫെഡറേഷനുകള്‍ക്ക് എവറോളിംഗ് ട്രോഫി നല്‍കി.
എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വനിതാദിനാഘോഷം അഭിവന്ദ്യ ജോസഫ് കളത്തിപറമ്പില്‍ മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്തു
Previous articleഅവശതയനുഭവിക്കുന്നവരുടെ ശബ്ദമായി കെ.എൽ. സി. എ മാറണം - ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ Next article വൈപ്പിൻ ഫെറോന ലത്തീൻ അൽമായ നേതൃസംഗമം 2019