കാക്കനാട് : രണ്ട് വർഷത്തെ ഓൺലൈൻ ക്ലാസ്സുകൾക്ക് വിരാമമിട്ടുകൊണ്ട് പുതിയ ഒരു അധ്യയന വർഷത്തിലേക്ക് കടന്ന അസ്സീസി വിദ്യാനികേതൻ പബ്ലിക് സ്‌കൂളിലെ നേഴ്‌സറി വിഭാഗം കുരുന്നുകൾക്ക് ഇരട്ടി മധുരമായി പുതിയ സ്‌കൂൾ കെട്ടിട ഉത്ഘാടനം ‘ആൽഫഡെയിൽ‘ എന്ന പേരിട്ടിരിക്കുന്ന നേഴ്‌സറി സ്‌കൂളിന്റെ രൂപകല്പന അന്താരാഷ്ട്ര നിലവാരമുള്ളതും കുട്ടികളുടെ മാനസികോല്ലാസത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നതും പ്രകൃതിയെ അടുത്തറിയാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതുമാണ് .
വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഹിസ് ഗ്രേസ് മോസ്റ്റ് റവ:ഡോ:ജോസഫ് കളത്തിൽ പറമ്പിൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ മന്ത്രി പി.രാജീവ് ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. സ്‌കൂളിന്റെ ലോഗോ പ്രകാശനം തൃക്കാക്കര എം.എൽ .എ ശ്രീമതി ഉമ തോമസ് നിർവഹിച്ചു . വരാപ്പുഴ അതിരൂപത വികാർ ജനറൽ മോസ്റ്റ് റവ ഫാ. മാത്യു കല്ലിങ്കൽ, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ശ്രീമതി .അജിത തങ്കപ്പൻ, കൗൺസിലർ ശ്രീ.വർഗ്ഗീസ് പ്ലാശ്ശേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.