കോവിഡിന്റെ ഭീകരാന്തരീക്ഷത്തിൽ, നിരാലംബരും നിർദ്ധനരുമായ സാധുക്കൾക്ക്, ജീവൻരക്ഷാ മരുന്നുകളും ആവശ്യ മരുന്നുകളും കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങൾ സൗജന്യമായി നൽകി. ചേരാനെല്ലൂർ പ്രവർത്തിക്കുന്ന Our Lady of Sorrows എന്ന സ്ഥാപനത്തിലേക്കും അതിരൂപത പരിധിയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലുമായി, പ്രസിഡന്റ് ദീപു ജോസഫിന്റെയും ഡയറക്ടർ ഫാ. ഷിനോജ് ആറാഞ്ചേരിയുടെയും നേതൃത്വത്തിലും സാന്നിധ്യത്തിലുമായി നൽകിയത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സാമ്പത്തികമായി ബുന്ധിമുട്ട് അനുഭവിക്കുന്നവർക്കും ആരോരുമില്ലാതെയും വീടുകളിൽ നിന്നും ബന്ധുക്കളിൽ നിന്നും അകന്ന് അഗതിമന്ദിരങ്ങളിൽ ആയിരിക്കുന്നവർക്കും മരുന്നുകൾ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ, തികച്ചും സൗജന്യമായി ഈ മേഖലകളിലേക്ക് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത മരുന്നുകൾ നൽകിയത്. വിവിധ സോണുകളായി കേന്ദ്രീകരിച്ചുകൊണ്ട് നടത്തിയ വിതരണത്തിൽ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി മിമിൽ വർഗീസ്, ട്രഷറർ സിബു ആന്റിൻ ആന്റണി, സെക്രട്ടറി രാജീവ് പാട്രിക്, സാമൂഹിക-രാഷ്ട്രീയ ഫോറം കൺവീനർ റ്റിൽവിൻ തോമസ് എന്നിവരുടെ മേൽനോട്ടത്തിൽ മറ്റ് അതിരൂപത എക്സിക്യൂട്ടീവ് അംഗങ്ങളുടെ സഹകരണത്തിൽ നടത്തി. സോണൽ നേതാക്കളും യൂണിറ്റ് തല യുവജന നേതാക്കളും സന്നിഹിതരായിരുന്നു.
അശരണർക്കും നിർദ്ധനർക്കും രോഗികൾക്കും കരുതൽ കരങ്ങളായ് കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത