വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി എസ്എസ്എൽസി, പ്ലസ് ടു ,ഡിഗ്രി ഉന്നത വിജയം നേടിയ 150 വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് വിതരണം നടത്തി. ESSS ഡയറക്ടർ ഫാ. മാർട്ടിൻ അഴീകക്കത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെൻറ് ആൽബർട്സ് കോളേജ് മാനേജിങ് ഡയറക്ടറായ ഫാദർ .ആൻറണി അറക്കൽ ഉദ്ഘാടനവും, സ്കോളർഷിപ്പ് വിതരണവും നടത്തി.സ്ത്രീ പുരുഷ സ്വയം സഹായ സംഘത്തിലെ അംഗങ്ങളുടെ മക്കൾ ,സേവ് ഫാമിലി ,ഗാർഹിക തൊഴിലാളി, തയ്യൽ തൊഴിലാളികളുടെ മക്കൾ, കുട്ടിക്കൂട്ടം അംഗങ്ങൾ എന്നിവർക്കാണ് സ്കോളർഷിപ്പ് നൽകിയത്. അതോടൊപ്പം കുട്ടിക്കൂട്ടം കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.