കളമശ്ശേരി സെന്റ് പോൾസ് കോളെജും യു എസ് റ്റി ഗ്ലോബലും (UST Global) ഒന്നു ചേർന്ന് ‘മിയാവാക്കി ഫോറസ്റ്റ് ‘ ന് തുടക്കം കുറിച്ചു. 130 തരത്തിൽപ്പെട്ട ഏകദേശം 2500 വൃക്ഷ തൈകളാണ് കളമശ്ശേരിയിലെ സെന്റ് പോൾസ് കോളെജ് ക്യാമ്പസിൽ പൂർവ്വ വിദ്യാർത്ഥികളായ വരാപ്പുഴ അതിരൂപത വൈദീകരും, വിദ്യാർത്ഥികളും ,UST ഗ്ലോബൽ പ്രൊഫഷണലുകളും, കോളെജ് അധ്യാപകരും അനദ്ധ്യാപകരും, അതിരൂപത കെ.സി.വൈ.എം ഭാരവാഹികൾ എന്നിവർ ചേർന്ന് വച്ചുപിടിപ്പിച്ചത്. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ ആദ്യ വൃക്ഷതൈ നട്ട് ഉത്ഘാടനം ചെയ്തു. അതിരൂപത പരിസ്ഥിതി സംരക്ഷണ സമിതി ഡയറക്ടർ ഫാ.സെബാസ്റ്റിൻ കറുകപ്പിള്ളി, കോളെജ് മാനേജർ ഫാ.ആന്റെണി അറക്കൽ, അസോ: മാനേജർ ഫാ ജോസഫ് പള്ളിപ്പറമ്പിൽ , പ്രിൻസിപ്പാൾ ശീമതി വാലെന്റൻ ഡിക്രൂസ്, വൈസ് പ്രിൻസിപ്പാൾ ജോസ് സേവ്യർ, ഫാ.സേവ്യർ പടിയാരം പറമ്പിൽ, പൂർവ്വ വിദ്യാർത്ഥികളായ വരാപ്പുഴ അതിരൂപതവൈദീകർ എന്നിവർ പങ്കെടുത്തു.
ഭൂമിയെ പച്ചപുതപ്പിക്കാൻ മുന്നിട്ടിറങ്ങി, സെന്റ് . പോൾസ് കോളെജ് പൂർവ്വ വിദ്യാർത്ഥികളായ വരാപ്പുഴ അതിരൂപത വൈദീകർ