വരാപ്പുഴ അതിരൂപതയിൽ ഈ വർഷത്തെ വല്ലാർപാടം തീർത്ഥാടന ദിനമായ സെപ്തംബര്‍ 9 ന് വല്ലാർപാടം ബസിലിക്കയിൽ നടന്ന ദിവ്യബലിയിൽ പ്രളയ ദുരന്തം ബാധിച്ച കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും വല്ലാർപാടത്തമ്മ യ്ക്ക് അടിമ സമർപ്പിച്ച് പ്രാർത്ഥിച്ചു. എറണാകുളത്തുനിന്നും വൈപ്പിനിൽ നിന്നും ആരംഭിക്കുന്ന ആഘോഷമായ കാൽനട തീർത്ഥാടനം ഇത്തവണ ഉണ്ടായില്ല. പകരം വല്ലാർപാടം ബസിലിക്കയിൽ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ നേതൃത്വത്തിലുള്ള ദിവ്യബലി മാത്രമാണ് ഉണ്ടായത്.
പ്രളയദുരന്തത്തിൽ അകപ്പെട്ട മുഴുവൻ ആളുകളെയും കുടുംബങ്ങളെയും വല്ലാർപാടത്തമ്മയുടെ സന്നിധിയിൽ അടിമ സമർപ്പിച്ച് അവരുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സഹായവും ശക്തിയും നൽകാൻ പ്രത്യേക പ്രാർത്ഥനയും ഉണ്ടായി. ചടങ്ങുകൾ ലളിതമായി നടത്തുന്നതിന്റെ ഭാഗമായി ചെലവു ചുരുക്കി ആണ് ഇത്തവണ തീർത്ഥാടന ദിനം ആചരിച്ചത്.
ആർച്ച് ബിഷപ്പ് ചടങ്ങിൽ മുഖ്യകാർമികനായിരുന്നു. വികാരി ജനറാൾമാരായ മോൺ മാത്യു കല്ലിങ്കൽ, മോൺ മാത്യു ഇലഞ്ഞിമറ്റം, മോൺ ജോസഫ് തണ്ണികോട്ട്, മോൺ ജോസഫ് പടിയാരം പറമ്പിൽ, മോൺ ജോസഫ് എട്ടുരുത്തിൽ എന്നിവരുൾപ്പെടെ വരാപ്പുഴ അതിരൂപതയിൽ നിന്നുള്ള നിരവധി വൈദീകർ കാർമികരായി പങ്കെടുത്തു.