പുല്ലേപ്പടി സെന്റ്. മേരീസ് ഇടവക ചരിയംതുരുത്തില്‍ നിര്‍മ്മിച്ച് നല്കുന്ന ഭവനത്തിന്റെ അടിസ്ഥാനശിലയുടെ ആശീര്‍വ്വദം പുല്ലേപ്പടി സെന്റ്. മേരീസ് ഇടവക പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ. ജോണ്‍ ക്രിസ്റ്റഫര്‍ വടശ്ശേരി നിര്‍വ്വഹിച്ചു. ഈ വര്‍ഷത്തെ ഇടവക തിരുനാള്‍ ആഘോഷം വളരെ ലളിതമാക്കിക്കൊണ്ട് മിച്ചം വച്ച തുകയും ഇടവകയിലെ ചില അഭ്യുദയകാംഷികളുടെ സംഭാവനയും കൊണ്ടാണ് ഭവനനിര്‍മ്മാണം നടത്തുന്നത്. പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ചരിയംതുരുത്ത് ഇടവകയില്‍ ഇട്ടിത്തറ അഗസ്റ്റിന്‍ ലിബേരയുടെ ഭവനമാണ് പുല്ലേപ്പടി ഇടവക നിര്‍മ്മിച്ച് നല്കുന്നത്. ചരിയംത്തുരുത്ത് വികാരി ആന്റണി സജു അച്ചനും ശിലാശീര്‍വ്വദ കര്‍മ്മത്തില്‍ പങ്കെടുത്തു.
പുല്ലേപ്പടി സെന്റ്. മേരീസ് ഇടവക ചരിയംതുരുത്തില്‍ നിര്‍മ്മിച്ച് നല്കുന്ന ഭവനത്തിന്റെ അടിസ്ഥാനശിലയുടെ ആശീര്‍വ്വദം നിര്‍വ്വഹിച്ചു
Previous articleആര്‍ച്ച്ബിഷപ്പ് ബച്ചിനെല്ലിക്ക് ദേശീയ അംഗീകാരമുദ്ര: പോസ്റ്റല്‍ കവര്‍ ഇറക്കിNext article Little Flower Engineering Institute, kalamassery is selected the lead institute for JEC (Japan Endowed Courses) programme in kerala