വരാപ്പുഴ അതിരൂപതയുടെ വിദ്യാഭ്യാസ വിഭാഗമായ നവദർശൻ എല്ലാ വർഷവും നല്കി കൊണ്ടിരിക്കുന്ന സ്കോളർഷിപ്പ് ഈ വർഷവും വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസം നടത്തുന്ന വരാപ്പുഴ അതിരൂപതയിലെ 2640 വിദ്യാർത്ഥികൾക്ക് 7097710/ (എഴുപത് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരത്തി എഴുനൂറ്റി പത്ത് രൂപ) യാണ് ഈ വർഷം
സ്കോളർഷിപ്പായി – വിതരണം ചെയ്തത്. വരാപ്പുഴ അതിരൂപത – മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിലാണ് സ്കോളർഷിപ്പ് വിതരണം ചെയ്തത്. മോൺ. ജോസ് പടിയാരം പറമ്പിൽ, നവദർശൻ ഡയറക്ടർ ഫാ. ഡഗ്ളസ് പിൻഹീറോ എന്നിവർ സംസാരിച്ചു.